രണ്‍ബീറിന്റെ സഞ്ജു ബോക്‌സ് ഓഫീസില്‍ കുതിക്കുന്നു! ചിത്രം 300കോടി ക്ലബിലേക്ക്!!

By Midhun

യുവതാരങ്ങളില്‍ ശ്രദ്ധേയനായ രണ്‍ബീര്‍ കപൂറിന്റെ പുതിയ ബോളിവുഡ് ചിത്രമാണ് സഞ്ജു. സൂപ്പര്‍താരം സഞ്ജയ് ദത്തിന്റെ ജീവിതകഥ ആസ്പദമാക്കിയൊരുക്കിയ ചിത്രത്തിന് ആദ്യ ദിനം മുതല്‍ മികച്ച സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ജൂണ്‍ 29നായിരുന്നു ചിത്രം തിയ്യേറ്ററുകളിലെത്തിയിരുന്നത്.

സഞ്ജയ് ദത്തിന്റെ വിവിധ കാലഘട്ടങ്ങളിലായുളള സംഭവബഹുലമായ ജീവിതകഥയാണ് ചിത്രത്തില്‍ കാണിക്കുന്നത്. സഞ്ജുവില്‍ ശ്രദ്ധേയപ്രകടനമാണ് രണ്‍ബീര്‍ കപൂര്‍ നടത്തിയിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രശംസകളാണ് ചിത്രത്തിലെ പ്രകടനത്തിന് രണ്‍ബീറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും വലിയ നേട്ടമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

രണ്‍ബീറിന്റെ സഞ്ജു

രണ്‍ബീറിന്റെ സഞ്ജു

രണ്‍ബീര്‍ കപൂറിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് സഞ്ജുവിലേതെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നത്. ചിത്രത്തില്‍ സഞ്ജയ് ദത്തായി പരകായ പ്രവേശം തന്നെയാണ് രണ്‍ബീര്‍ നടത്തിയിരിക്കുന്നത്. സിനിമാ പ്രേമികളെ ഒന്നടങ്കം ഞെട്ടിപ്പിച്ച മേക്ക് ഓവറായിരുന്നു സഞ്ജുവിന് വേണ്ടി രണ്‍ബീര്‍ നടത്തിയിരുന്നത്. ബോളിവുഡിലെ പ്രശസ്ത സംവിധായകരിലൊരാളായ രാജ് കുമാര്‍ ഹിരാനിയാണ് സഞ്ജയ് ദത്തിന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തിച്ചിരിക്കുന്നത്.

ട്രെയിലര്‍ നല്‍കിയ ആവേശം

ട്രെയിലര്‍ നല്‍കിയ ആവേശം

പോസ്റ്ററുകള്‍ക്കു പുറമെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറും ടീസറുകളും വലിയ ആവേശമായിരുന്നു സിനിമാ പ്രേമികള്‍ക്ക് നല്‍കിയിരുന്നത്. സഞ്ജയ് ദത്തിന്റെ വിവിധ കാലഘട്ടങ്ങളിലായുളള ലുക്കുകളിലാണ് രണ്‍ബീര്‍ ട്രെയിലറില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ട്രെയിലര്‍ പുറത്തിറങ്ങി നിമിഷ നേരങ്ങള്‍ക്കുളളിലായിരുന്നു അത് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നത്. ത്രീ ഇഡിയറ്റ്‌സ്, പികെ തുടങ്ങിയ സിനിമകള്‍ക്കു ശേഷമുളള രാജ്കുമാര്‍ ഹിരാനി ചിത്രമെന്ന നിലയിലും സഞ്ജുവിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

പ്രധാന താരങ്ങള്‍

പ്രധാന താരങ്ങള്‍

ഹാസ്യകഥാപാത്രങ്ങളിലൂടെ ബോളിവുഡില്‍ ശ്രദ്ധേയനായ പരേഷ് റാവലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തില്‍ സഞ്ജയ് ദത്തിന്റെ പിതാവ് സുനില്‍ദത്തായാണ് പരേഷ് റാവല്‍ എത്തുന്നത്. ദിയാ മിര്‍സയാണ് സഞ്ജുവില്‍ രണ്‍ബീറിന്റെ ഭാര്യയുടെ വേഷത്തില്‍ എത്തുന്നത്.ദിയയ്ക്കു പുറമെ സോനം കപൂര്‍, അനുഷ്‌ക ശര്‍മ്മ,മനീഷാ കൊയ്രാള തുടങ്ങിയ നടിമാരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ആദ്യ ആഴ്ചയിലെ കളക്ഷന്‍

ആദ്യ ആഴ്ചയിലെ കളക്ഷന്‍

റിലീസ് ചെയ്ത ആദ്യ ദിനം മുതല്‍ മികച്ച കളക്ഷനായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ആദ്യ ദിനം 34.75 കോടിയായിരുന്നു ചിത്രം നേടിയിരുന്നത്. ബോളിവുഡില്‍ അതുവരെയിറങ്ങിയ ചിത്രങ്ങളെയെല്ലാം മറികടന്നുകൊണ്ടായിരുന്ന റിലീസ് ദിവസത്തെ കളക്ഷനില്‍ സഞ്ജു റെക്കോര്‍ഡിട്ടിരുന്നത്. ആദ്യ മൂന്ന് ദിനങ്ങള്‍ കൊണ്ട് നൂറ് കോടി ക്ലബിലെത്താനും രണ്‍ബീറിന്റെ സഞ്ജുവിന് സാധിച്ചിരുന്നു.

300 കോടി ക്ലബിലേക്ക്

300 കോടി ക്ലബിലേക്ക്

ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തില്‍ മറ്റു ചിത്രങ്ങളെയെല്ലാം പിന്നിലാക്കി കൊണ്ടാണ് രണ്‍ബീറിന്റെ സഞ്ജു കുതിക്കുന്നത്. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ ചിത്രം 300 കോടി ക്ലബിന് അടുത്തെത്തി എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ഇതുവരെ 290 കോടിക്കടുത്ത് ചിത്രം കളക്ഷന്‍ നേടിയിരിക്കുന്നുവെന്നാണ് അറിയുന്നത്. ഈ കുതിപ്പ് തുടരുകയാണെങ്കില്‍ വരുംദിവസങ്ങളില്‍ ചിത്രം മറ്റു സിനിമകളുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നും അറിയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X