സഞ്ജുവിന്റെ പുതിയ പോസ്റ്ററില്‍ ആരാധകരെ ഞെട്ടിച്ച് രണ്‍ബീറിന്റെ മേക്ക് ഓവര്‍! കാണൂ

By Midhun

ബോളിവുഡിലെ സൂപ്പര്‍ താരം സഞ്ജയ് ദത്തിന്റെ ജീവിത കഥ പറയുന്ന പുതിയ ചിത്രമാണ് സഞ്ജു. ത്രീ ഇഡിയറ്റ്‌സ്,പികെ എന്നീ മെഗാഹിറ്റ് ചിത്രങ്ങളൊരുക്കിയ രാജ്കുമാര്‍ ഹിരാനിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. നടന്‍ രണ്‍ബീര്‍ കപൂര്‍ സഞ്ജയ് ദത്തായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. രണ്‍ബീര്‍ കപൂറിന്റെ രൂപമാറ്റം തന്നെയായിരുന്നു ചിത്രത്തിന്റെ ടീസറില്‍ മികച്ചുനിന്നത്. സഞ്ജയ് ദത്തിന്റെ ജീവിതത്തിലെ വിവിധ കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്.

ranbir kapoor

പതിവു പോലെ ഇത്തവണയും വിധു വിനോദ് ചോപ്ര തന്നെയാണ് രാജ്കുമാര്‍ ഹിരാനിയുടെ ചിത്രം നിര്‍മ്മിക്കുന്നത്. രണ്‍ബീറിനു പുറമെ സോനം കപൂര്‍, പരേഷ് റാവല്‍,മനീഷ കൊയ്രാള,അനുഷ്‌ക ശര്‍മ്മ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രാജ്കുമാര്‍ ഹിരാനിയും അഭിജത്ത് ജോഷിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിരിക്കുന്നത്. അമാല്‍ മാലിക്ക്,ശാന്തനു മൊയിത്ര എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ജൂണ്‍ 29നാണ് സഞ്ജു ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെതായി പുതിയൊരു പോസ്റ്ററും സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

ചിത്രത്തിന്റെ സംവിധായകനായ രാജ്കുമാര്‍ ഹിരാനി തന്നെയാണ് സഞ്ജുവിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. സഞ്ജയ് ദത്തായുളള രണ്‍ബീറിന്റെ രൂപമാറ്റമാണ് പുതിയ പോസ്റ്ററില്‍ കാണിക്കുന്നത്. 'വണ്‍ മാന്‍ മെനി ലിവ്‌സ്' എന്നതാണ് ചിത്രത്തിന്റെ ടൈറ്റിലിന് സംവിധായകന്‍ നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. കഥാപത്രത്തോട് നീതി പുലര്‍ത്തുന്ന തരത്തിലുളള മേക്ക് ഓവറിലാണ് രണ്‍ബീര്‍ പുതിയ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തില്‍ ആറ് വ്യത്യസ്ഥ വേഷങ്ങളിലാണ് രണ്‍ബീര്‍ എത്തുന്നത്. ബോളിവുഡ് സൂപ്പര്‍താരത്തിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിനായി വളരെയധികം ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X