സഞ്ജയ് ദത്തായി രണ്‍ബീറിന്റെ പരകായ പ്രവേശം! സഞ്ജുവിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്! കാണൂ
ബോളിവുഡില്‍ ശ്രദ്ധേയ ചിത്രങ്ങളിലൂടെ ആരാധകരുടെ ഇഷ്ട താരമായി മാറിയ നടനാണ് രണ്‍ബീര്‍ കപൂര്‍. സഞ്ജയ് ലീലാ ബന്‍സാലിയുടെ സാവരിയ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ രണ്‍ബീര്‍ തുടര്‍ന്ന് വ്യത്യസ്ത സിനിമകളിലൂടെയാണ് ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ടത്. ഇംത്യാസ് അലി സംവിധാനം ചെയ്ത റോക്ക് സ്റ്റാര്‍, അനുരാഗ് കശ്യപിന്റെ ബര്‍ഫി തുടങ്ങിയവ താരത്തിന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ചിത്രങ്ങളായിരുന്നു.
രണ്‍ബീര്‍ മുഖ്യ വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് സഞ്ജു. ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്തിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് രണ്‍ബീര്‍ പ്രത്യക്ഷപ്പെടുന്നത്. സഞ്ജുവിന്റെതായി പുറത്തിറങ്ങിയ പുതിയ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

സഞ്ജു
നടന്‍ സഞ്ജയ് ദത്തിന്റെ സംഭവ ബഹുലമായ ജീവിത കഥ പറയുന്ന ചിത്രമാണ് സഞ്ജു. സഞ്ജയ് ദത്തിന്റെ വിവിധ കാലഘട്ടങ്ങളിലൂടെയുളള ജീവിത കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ സഞ്ജയ് ദത്തായി അതിശയിപ്പിക്കുന്ന മേക്ക് ഓവറിലാണ് രണ്‍ബീര്‍ കപൂര്‍ എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറുകളിലും പോസ്റ്ററുകളിലും മറ്റും സൂപ്പര്‍ താരമായി പരകായ പ്രവേശമായിരുന്നു രണ്‍ബീര്‍ നടത്തിയിരുന്നത്. സഞ്ജയ് ദത്തിന്റെ വിവിധ കാലഘട്ടങ്ങളിലെ ലുക്കുകള്‍ മികവുറ്റ രീതിയിലാണ് രണ്‍ബീര്‍ അവതരിപ്പിക്കുന്നത്.

രാജ്കുമാര്‍ ഹിരാനിയുടെ സംവിധാനം
ത്രീ ഇഡിയറ്റ്‌സ്,പികെ എന്നീ ബ്ലോക്ക് ബസ്റ്റര്‍ സിനിമകളൊരുക്കിയ രാജ് കുമാര്‍ ഹിരാനിയാണ് സഞ്ജുവുമായി എത്തുന്നത്. രണ്‍ബീറിന്റെ അഭിനയത്തിനൊപ്പം രാജ്കുമാര്‍ ഹിരാനിയുടെ സംവിധാനവുമാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. പതിവു പോലെ ഇത്തവണയും വിധു വിനോദ് ചോപ്ര തന്നെയാണ് രാജ് കുമാര്‍ ഹിരാനി ചിത്രം നിര്‍മ്മിക്കുന്നത്. രാജ്കുമാര്‍ ഹിരാനിയും അഭിജത്ത് ജോഷിയും ചേര്‍ന്നാണ് സഞ്ജുവിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. വണ്‍ മാന്‍ മെനി ലിവ്‌സ് എന്നാണ് ചിത്രത്തിന്റെ ടൈറ്റിലിന് സംവിധായകന്‍ നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന സഞ്ജയ് ദത്തിന്റെ ജീവിതം പ്രമേയമാക്കി സിനിമ വരുമ്പോള്‍ അത് പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയാണ് അണിയറപ്രവര്‍ത്തകര്‍ക്കുളളത്.

രണ്‍ബീറിന്റെ പരകായ പ്രവേശം
സഞ്ജുവില്‍ രണ്‍ബീറിന്റെ വ്യത്യസ്ഥമാര്‍ന്ന പ്രകടനമാണ് സിനിമാ പ്രേമികളെല്ലാം തന്നെ ഉറ്റുനോക്കുന്നത്. തന്റെ കഥാപാത്രത്തോട് വളരെയധികം നീതി പുലര്‍ത്തുന്ന തരത്തിലാണ് ചിത്രത്തില്‍ രണ്‍ബീര്‍ എത്തുന്നത്. ആറ് വ്യത്യസ്ഥ വേഷങ്ങളിലാണ് സഞ്ജുവില്‍ രണ്‍ബീര്‍ പ്രത്യക്ഷപ്പെടുന്നത്. ജൂണ്‍ 29നാണ് ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ റീലിസ് ചെയ്യുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ആദ്യ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. മുന്‍പ് ചെയ്ത ചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്ഥമായ രണ്‍ബീറിന്റെ ലുക്ക് സിനിമാ പ്രേമികളെ അതിശയിപ്പിച്ചിരുന്നു

മറ്റു താരങ്ങള്‍
സോനം കപൂറാണ് രണ്‍ബീറിന്റെ പ്രധാന നായികമാരിലൊരാളായി ചിത്രത്തില്‍ എത്തുന്നത്. സഞ്ജയ് ദത്തിന്റെ ഭാര്യയുടെ വേഷത്തിലാണ് സോനം അഭിനയിച്ചിരിക്കുന്നത്. സഞ്ജയ് ദത്തിന്റെ പിതാവ് സുനില്‍ ദത്തായി പരേഷ് റാവല്‍ എത്തുമ്പോള്‍ മാധ്യമപ്രവര്‍ത്തകയുടെ വേഷത്തിലാണ് അനുഷ്‌ക ശര്‍മ്മ ചിത്രത്തില്‍ എത്തുന്നത്. ഇവര്‍ക്കു പുറമെ മനീഷാ കൊയ്രാളയും സഞ്ജുവില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ശാന്തനു മൊയിത്ര, അമാല്‍ മാലിക്ക് തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

പുതിയ ട്രെയിലര്‍
സഞ്ജുവിന്റെതായി സമൂഹമാധ്യമങ്ങളില്‍
പുറത്തിറങ്ങിയ പുതിയ ട്രെയിലര്‍ വൈറലായിരിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും നല്‍കിയ അതേ ആവേശമാണ് സഞ്ജുവിന്റെ പുതിയ ട്രെയിലര്‍ കാണുമ്പോഴും അനുഭവപ്പെടുക. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലൂളള ആകാംക്ഷകള്‍ നിറഞ്ഞ രംഗങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സഞ്ജയ് ദത്തിന്റെ വിവിധ കാലഘട്ടത്തിലെ ലുക്കുകള്‍ അതിഗംഭീരമായിട്ടാണ് ചിത്രത്തില്‍ രണ്‍ബീര്‍ അവതരിപ്പിച്ചിരിക്കുന്നത്.
ട്രെയിലര്‍ കാണൂ
പുതിയ ട്രെയിലര്‍ കാണൂ


Click it and Unblock the Notifications