റിലീസിങ്ങിനൊരുങ്ങി രണ്‍ബീര്‍ കപൂര്‍ ചിത്രം സഞ്ജു! പുതിയ പോസ്റ്റര്‍ പുറത്ത്! കാണൂ
ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ രണ്‍ബീര്‍ കപൂര്‍ നായകനാവുന്ന പുതിയ ചിത്രമാണ് സഞ്ജു. സൂപ്പര്‍ താരം സഞ്ജയ് ദത്തിന്റെ ജീവീത കഥ പറയുന്ന ചിത്രത്തില്‍ വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് രണ്‍ബീര്‍ എത്തുന്നത്. ത്രീ ഇഡിയറ്റ്‌സ്,പികെ എന്നീ മെഗാഹിറ്റ് സിനിമകള്‍ ഒരുക്കിയ രാജ് കുമാര്‍ ഹിരാനിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
സഞ്ജയ് ദത്തിന്റെ വിവിധ കാലഘട്ടിലുളള ജീവിത കഥയാണ് ചിത്രം പ്രേമയമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസറിലും ട്രെയിലറിലുമെല്ലാം തന്നെ അതിശയിപ്പിക്കുന്ന മേക്ക് ഓവറായിരുന്നു രണ്‍ബീര്‍ നടത്തിയിരുന്നത്. സഞ്ജയ് ദത്ത് തന്നെയാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു രണ്‍ബീര്‍ പുതിയ ലുക്കിലെത്തിയിരുന്നത്.

ട്രെയിലറില്‍ അതിശയിപ്പിക്കുന്ന അഭിനയപ്രകടനവുമായിട്ടായിരുന്നു രണ്‍ബീര്‍ എത്തിയിരുന്നത്. സോനം കപൂര്‍,അനുഷ്‌ക ശര്‍മ്മ,ദിയാ മിര്‍സാ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.ഹാസ്യ വേഷങ്ങളിലുടെയും സ്വാഭാവ നടനായും ബോളിവുഡില്‍ തിളങ്ങിയ പരേഷ് റാവലാണ് സഞ്ജുവില്‍ രണ്‍ബീറിന്റെ പിതാവായി എത്തുന്നത്. സഞ്ജയ് ദത്തിന്റെ പിതാവായ സുനില്‍ ദത്തിനെയാണ് പരേഷ് റാവല്‍ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ട്രെയിലറുകള്‍ക്കൊപ്പം ഓരോ പോസ്റ്ററുകള്‍ ഇറങ്ങുമ്പോഴും മികച്ച സ്വീകാര്യതാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കാറുളളത്. കഴിഞ്ഞദിവസം ചിത്രത്തിലെ മനീഷ കെയ്രാളയുടെയും രണ്‍ബീറിന്റെയും ലുക്ക് കാണിച്ചുകൊണ്ടുളള പോസ്റ്ററായിരുന്നു പുറത്തിറങ്ങിയിരുന്നത്. സഞ്ജുവിന്റെ പുതിയ പോസ്റ്ററില്‍ ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറിലാണ് ബോളിവുഡിലെ മുന്‍ താരറാണി കൂടിയായി മനീഷ എത്തിയിരുന്നത്. അതേസമയം രണ്‍ബീറിന്റെ സഞ്ജു കാണാനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. റിലിസിങ്ങിനൊരുങ്ങുന്ന ചിത്രം ജൂണ്‍ 29നാണ് തിയ്യേറ്ററുകളിലെത്തുന്നത്.


Click it and Unblock the Notifications