സഞ്ജുവല്ല! ഇതാണ് ശരിക്കുമുളള രണ്‍ബീറിന്റെ അവതാരം! വീഡിയോ കാണാം
ബോളിവുഡില്‍ ഹിറ്റ് ചിത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ ഇഷ്ട താരമായി മാറിയ നടനാണ് രണ്‍ബീര്‍ കപൂര്‍. വ്യത്യസ്ഥമാര്‍ന്ന കഥാപാത്രങ്ങളിലൂടെയാണ് രണ്‍ബീര്‍ ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത സാവരിയ എന്ന ചിത്രത്തിലൂടെയായിരുന്നു രണ്‍ബീര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.
തുടര്‍ന്നും നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത രണ്‍ബീറിന് കരിയറില്‍ വഴിത്തിരിവായ മാറിയത് റോക്ക്‌സ്റ്റാര്‍ എന്ന ചിത്രമായിരുന്നു ഇംത്യാസ് അലി സംവിധാനം ചെയ്ത റോക്ക് സ്റ്റാറില്‍ കരിയറിലെ മികച്ചൊരു കഥാപാത്രമായിരുന്നു രണ്‍ബീര്‍ അവതരിപ്പിച്ചിരുന്നത്. രണ്‍ബീറിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് സഞ്ജു.സഞ്ജുവിന് ശേഷം രണ്‍ബീര്‍ ചരിത്ര കഥാപാത്രമായി അഭിനയിക്കുന്ന ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്.

സിനിമാ പ്രേമികളുടെ ഇഷ്ടതാരം
അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ബര്‍ഫി രണ്‍ബീറിന്റെ കരിയറിലെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു. റോക്ക് സ്റ്റാറിന് ശേഷം രണ്‍ബീറിന് ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ബര്‍ഫിയിലേത്. 85ാമത് ഓസ്‌ക്കറില്‍ ഇന്ത്യയുടെ ഔദ്യാഗിക എന്‍ട്രിയായി മല്‍സരിച്ചത് ഈ ചിത്രമായിരുന്നു. തുടര്‍ന്നും നിരവധി സിനിമകളില്‍ അഭിനയിച്ച രണ്‍ബീറിന്റെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളിലൊന്നായി മാറിയ ചിത്രമായിരുന്നു യേ ജവാനി ഹേ ദിവാനി എന്ന ചിത്രം. രണ്‍ബീറും ദീപിക പദുകോണും തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു ഇത്. കരണ്‍ ജോഹറിന്റെ നിര്‍മ്മാണത്തിലിറങ്ങിയ സിനിമ തിയ്യേറ്ററുകളിലെ പണംവാരി ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. മാസ് എന്റര്‍ടെയ്‌നറുകള്‍ക്കൊപ്പം തന്നെ കലാമൂല്യമുളള ചിത്രങ്ങളിലും അഭിനയിച്ചായിരുന്നു രണ്‍ബീര്‍ ബോളിവുഡില്‍ ശ്രദ്ധേ നേടിയിരുന്നത്.

സഞ്ജയ് ദത്തായുളള രൂപമാറ്റം
ബോളിവുഡ് സൂപ്പര് താരം സഞ്ജയ് ദത്തായി രണ്‍ബീര്‍ അഭിനയിക്കുന്ന പുതിയ ചിത്രമാണ് സഞ്ജു. ത്രീ ഇഡിയറ്റ്‌സ്, പികെ എന്നീ സിനിമകളൊരുക്കിയ രാജ്കുമാര്‍ ഹിരാനിയാണ് ഈ ചിത്രമൊരുക്കുന്നത്. രണ്‍ബീറിനു പുറമേ സോനം കപൂര്‍, അനുഷ്‌ക ശര്‍മ്മ, പരേഷ് റാവല്‍, മനീഷ കൊയ്രാള തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. വിധു വിനോദ് ചോപ്രയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സഞ്ജുവില്‍ സഞ്ജയ് ദത്തായുളള രണ്‍ബീറിന്റെ രൂപമാറ്റമാണ് പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിപ്പിച്ചിരുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ആദ്യ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. സഞ്ജയ് ദത്തിന്റെ വിവിധ കാലഘട്ടത്തിലെ ലുക്കുകള്‍ മികവുറ്റ രീതിയിലാണ് രണ്‍ബീര്‍ അവതരിപ്പിച്ചിരിക്കുന്നത്. സിനിമാ പ്രേമികളും ആരാധകരും ഒന്നടങ്കം വളരെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന രണ്‍ബീര് ചിത്രമാണ് സഞ്ജു.

സഞ്ജുവിനു ശേഷമമുളള സിനിമ
സഞ്ജു എന്ന ചിത്രത്തിനു ശേഷം രണ്‍ബീര്‍ അഭിനയിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ചരിത്ര പശ്ചാത്തലത്തിലുളള ഒരു സിനിമയിലാണ് താരം അടുത്തതായി വേഷമിടുന്നത്. ഷംഷേര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടിസര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. പിരിയഡ് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രങ്ങള്‍ക്കെല്ലാം ബോളിവുഡില്‍ മികച്ച സ്വീകാര്യത ലഭിക്കുന്ന സമയത്താണ് ഷംഷേരയുമായി രണ്‍ബീര്‍ എത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സഞ്ജയ് ലീലാ ബന്‍സാലിയുടെ ബജ്രാവോ മസ്താനി,പദ്മാവത് എന്നീ ചിത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യത തിയ്യേറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് തന്റെ സ്വപ്‌ന ചിത്രവുമായി രണ്‍ബീര്‍ എത്തുന്നത്.

ഷംഷേര
ബോളിവുഡിലെ പ്രമുഖ ബാനറുകളിലൊന്നായ യഷ്രാജ് ഫിലിംസാണ് രണ്‍ബീറിന്റെ ഷംഷേരയുമായി എത്തുന്നത്. കരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു കൊളളക്കാരനായാണ് രണ്‍ബീര്‍ എത്തുന്നത്. തന്റെ സ്ഥിരം കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്ഥമായൊരു വേഷമായിരിക്കും രണ്‍ബീറിന് ചിത്രത്തിലെന്നാണ് അറിയുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന സിനിമയില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് രണ്‍ബീര്‍ പ്രത്യക്ഷപ്പെടുന്നത്. സഞ്ജു എന്ന ചിത്രത്തിനു ശേഷം രണ്‍ബീറി്‌ന്റെ വ്യത്യസ്തമായൊരു രൂപമാറ്റമാണ് ഷംഷേരയിലേത്.

ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍
രണ്‍ബീറിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കര്‍മ്മം കൊണ്ട് കൊളളക്കാരന്‍, ധര്‍മ്മം കൊണ്ട് സ്വതന്ത്ര പോരാളി എന്നാണ് ചിത്രത്തിന്റെ ടൈറ്റിലിന് സംവിധായകന്‍ നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. രണ്‍ബീറിന്റെ ഇതുവരെ കാണാത്ത തരത്തിലുളള അവതാരമെന്ന് പറഞ്ഞാണ് യഷ്രാജ് ഫിലിംസ് ടൈറ്റില്‍ ടീസര്‍ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.


Click it and Unblock the Notifications