വീട്ടുകാർക്കും സമ്മതം!! ആലിയയ്ക്ക് സർപ്രൈസ് സമ്മാനവും രൺബീറിന്റെ സഹോദരി റിദ്ദിമ...
ബ്രേയ്സ് ലേറ്റാണ് റിദ്ദിമ ആലിയയ്ക്ക് നൽകിയത്.
ബോളിവുഡ് ഗോസിപ്പ് കോളത്തിലെ ചൂട്പിടിച്ച ചർച്ച രൺബീർ കപൂർ- ആലിയ പ്രണയത്തെ കുറിച്ചാണ്. ആദ്യം വാർത്ത പാപ്പരാസികളുടെ സൃഷ്ടിയാണെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ഇപ്പോൾ പ്രണയം താരങ്ങൾ തന്നെ തുറന്ന് സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വോഗ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ രൺബീർ ആലിയയുമായിട്ടുള്ള പ്രണയം സമ്മതിച്ചിട്ടുണ്ട്.

ഇപ്പോഴിത ആലിയ്ക്ക് രൺബീറിന്റെ സഹോദരി റിദ്ദിമ സമ്മാനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ബ്രേയ്സ് ലേറ്റാണ് റിദ്ദിമ ആലിയയ്ക്ക് നൽകിയത്. അത് താരം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ചേർത്തിട്ടുണ്ട്. ഇതിൽ നിന്ന് വ്യക്തമാകുന്നത് രൺബീർ- ആലിയ ബന്ധത്തെ കുടംബവും അംഗീകരിച്ചുവെന്നാണ്. പ്രശസ്ത ജുവലറി ഡിസൈനറാണ് റിദ്ദിമ. ദില്ലിയിലെ മികച്ച 25 സംരംഭകരിൽ ഒരാളാണ് ഇവർ.
ഇത് തീർത്തും പുതിയ അനുഭവമാണ്. എന്നാൽ ഈതിനെ കുറിച്ച് കുടുതൽ സംസാരിക്കാൻ തനിയ്ക്ക് താൽപര്യമില്ല. ഒരു വ്യക്തി എന്ന നിലയിലും നടിയെന്ന നിലയിലും ആലിയ ഇപ്പോൾ ഒഴുകികൊണ്ടിരിക്കുകയാണ്. കൂടെ അഭിനയിക്കുമ്പോളും ജീവിക്കുമ്പോളും താൻ എന്ത് ആഗ്രഹിക്കുന്നു അതാണ് ആലിയ നൽകുന്നത്. ഞങ്ങൾ രണ്ടാൾക്കും ഇതൊരു പുതിയ അനുഭവമാണെന്നും രൺവീർ വോഗ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. സോനത്തിന്റെ വിവാഹത്തോടെയാണ് രൺവീർ ആലിയ ബന്ധത്തെ കുറിച്ച് കഥകൾ പ്രചരിക്കാൻ തുടങ്ങിയത്. വിവാഹത്തിന് ഇവർ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതും തുടർന്നുള്ള ഫോട്ടോ സെക്ഷനുമെല്ലാം പ്രണയവാർത്ത ഉറപ്പിക്കും തരത്തിലുള്ളതായിരുന്നു.


Click it and Unblock the Notifications