എനിക്ക് പത്തില്‍ താഴെ മാത്രമേ കാമുകിമാര്‍ ഉള്ളൂ! തുറന്ന് പറഞ്ഞ് രണ്‍ബീര്‍ കപൂര്‍
ബോളിവുഡിലെ യൂത്ത് ഐക്കണ്‍ രണ്‍ബീര്‍ കപൂര്‍ നായകനാവുന്ന പുതിയ ചിത്രമാണ് സഞ്ജു. സൂപ്പര്‍താരം സഞ്ജയ് ദത്തിന്റെ ജീവിത കഥ പറയുന്ന സിനിമ ത്രീ ഇഡിയറ്റ്‌സ്, പികെ എന്നീ ചിത്രങ്ങളൊരുക്കിയ രാജ്കുമാര്‍ ഹിരാനിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. സഞ്ജയ് ദത്തായി അതിശയിപ്പിക്കുന്ന മേക്ക് ഓവറാണ് രണ്‍ബീര്‍ ചിത്രത്തില്‍ നടത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു സഞ്ജുവിന്റെ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നത്. ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്. ഇന്നലെ മുംബൈയില്‍ നടന്ന ട്രെയിലര്‍ ലോഞ്ചിനിടെ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളുടെ ചോദ്യത്തിന് രണ്‍ബീര്‍ പറഞ്ഞ മറുപടി ശ്രദ്ധേയമായിരിക്കുകയാണ്.

രണ്‍ബീറിനെക്കുറിച്ച് ഒരു ബയോപിക്ക് എടുത്താല്‍ അതില്‍ എത്ര കാമുകിമാര്‍
ഉണ്ടാവുമെന്നാണ് മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ താരത്തോട് ചോദിച്ചിരുന്നത്. രസകരമായൊരു മറുപടിയായിരുന്നു ചോദ്യം ചോദിച്ചയാള്‍ക്ക് രണ്‍ബീര്‍ നല്‍കിയിരുന്നത്. 'എന്നെക്കുറിച്ചൊരു ബയോപിക്ക് എടുക്കാന്‍ ആരെയും അനുവദിക്കില്ല, ജീവിതം മറ്റുളളവര്‍ക്ക് മുന്നില്‍ തുറന്നിടാന്‍ സഞ്ജു സാറിന്റെ അത്രയും ധൈര്യമില്ലാത്തതു കൊണ്ടാണ്. കാമുകിമാരുടെ എണ്ണത്തില്‍ പത്തില്‍ താഴെയാണ് എന്റെ സംഖ്യ.അതുകൊണ്ട് തന്നെ എന്റെ ജീവിതം ആസ്പദമാക്കി ബയോപിക്ക് എടുക്കാന്‍ കഴിയില്ല.രണ്‍ബീര്‍ പറഞ്ഞു.

സഞ്ജുവിന്റെ ട്രെയിലറില്‍ തനിക്ക് മൂന്നുറിലധികം കാമുകിമാര്‍ ഉണ്ടെന്ന് രണ്‍ബീറിന്റെ കഥാപാത്രം പറഞ്ഞതിന്റെ പശ്ചാത്തലത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ രസകരമായ ഈ ചോദ്യം രണ്‍ബീറിനോട് ചോദിച്ചിരുന്നത്. അതേസമയം സഞ്ജുവില്‍ ആറ് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് രണ്‍ബീര്‍ പ്രത്യക്ഷപ്പെടുന്നത്.

രണ്‍ബീറിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയേക്കാവുന്ന ഒരു ചിത്രമായിരിക്കും സഞ്ജുവെന്നാണ് ട്രെയിലര്‍ കണ്ട ആളുകള്‍ ഒന്നടങ്കം വിലയിരുത്തുന്നത്. വിധു വിനോദ് ചോപ്രയാണ് സഞ്ജു നിര്മ്മിച്ചിരിക്കുന്നത്. സോനം കപൂര്, അനുഷ്‌ക ശര്‍മ്മ തുടങ്ങിയവരാണ് സഞ്ജുവില്‍ രണ്‍ബീറിന്റെ നായികമാരാവുന്നത്. പരേഷ് റാവല്‍,മനീഷാ കൊയ്രാള തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജൂണ്‍ 29നാണ് സഞ്ജു തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications