സഞ്ജയ് സാറിന്റെ ആ പ്രവൃത്തി പപ്പയെ അസ്വസ്ഥനാക്കി! തുറന്ന് പറഞ്ഞ് രണ്‍ബീര്‍ കപൂര്‍
ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് രണ്‍ബീര്‍ കപൂര്‍. സഞ്ജയ് ലീലാ ബന്‍സാലിയുടെ സാവരിയ എന്ന ചിത്രത്തിലൂടെ തുടങ്ങിയ താരം ഇപ്പോള്‍ മികച്ച നടന്‍ എന്ന പദവിയിലെത്തി നില്‍ക്കുകയാണ്. ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെയാണ് രണ്‍ബീര്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയിരുന്നത്. രണ്‍ബീറിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ് സഞ്ജു.
ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്തിന്റെ ജീവിത കഥ പറയുന്ന ചിത്രം രാജ് കുമാര്‍ ഹിരാനിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിനു വേണ്ടി അതിശയിപ്പിക്കുന്ന മേക്ക് ഓവറായിരുന്നു രണ്‍ബീര്‍ നടത്തിയിരുന്നത്. അടുത്തിടെ നടന്ന ഒരഭിമുഖത്തില്‍ സഞജയ് ദത്ത് എന്ന വ്യക്തി തന്റെ ജീവിതത്തെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നും അത് തന്റെ പിതാവിനെ അസ്വസ്ഥനാക്കിയിരുന്നുവെന്നും രണ്‍ബീര്‍ തുറന്ന് പറഞ്ഞിരുന്നു.

സഞ്ജു
നടന്‍ സജ്ഞയ് ദത്തിന്റെ വിവിധ കാലഘട്ടങ്ങളിലൂടെയുളള ജീവിതമാണ് ചിത്രം പറയുന്നത്. നടന്റെ സംഭവബഹുലമായ ജീവിത കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ സഞ്ജുവായി പരകായ പ്രവേശം തന്നെയാണ് രണ്‍ബീര്‍ കപൂര്‍ നടത്തിയിരിക്കുന്നത്. അതിശയിപ്പിക്കുന്ന മേക്ക് ഓവറിലാണ് രണ്‍ബീര്‍ ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയലറിനും പോസ്റ്ററിനുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.
സൂപ്പര്‍ താരത്തിന്റെ വിവിധ കാലഘട്ടങ്ങളിലെ ലുക്കുകള്‍ മികനവുറ്റ രീതിയിലാണ് രണ്‍ബീര്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

പികെയ്ക്ക് ശേഷം രാജ് കുമാര്‍ ഹിരാനി
ആമിര്‍ ഖാന്റ് ത്രീ ഇഡിയറ്റ്‌സ്,പികെ എന്നീ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ രാജ് കുമാര്‍ ഹിരാനിയാണ് സഞ്ജു സംവിധാനം ചെയ്തിരിക്കുന്നത്. സഞ്ജുവിനു മുന്‍പിറങ്ങിയ രാജ്കുമാര്‍ ഹിരാനിയുടെ രണ്ട് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ വന്‍വിജയം നേടിയവയായിരുന്നു. ഇതില് പികെ എന്ന ചിത്രമായിരുന്നു കളക്ഷന്റെ കാര്യത്തില്‍ മുന്നിലെത്തിയിരുന്ന ചിത്രം. രാജ്കുമാര്‍ ഹിരാനിയുടെ ചിത്രങ്ങള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. പികെയ്ക്ക് ശേഷം മറ്റൊരു വ്യത്യസ്ഥ ചിത്രവുമായാണ് രാജ്കുമാര്‍ ഹിരാനി ഇത്തവണയും എത്തുന്നത്.

സഞ്ജയ് ദത്തിനെക്കുറിച്ച് രണ്‍ബീര്‍
സഞ്ജുവിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരഭിമുഖത്തിലായിരുന്നു രണ്‍ബീര്‍ സഞ്ജയ് ദത്തിനെക്കുറിച്ച് മനസ് തുറന്നിരുന്നത്. കുട്ടിക്കാലം മുതല്‍ സഞജയ് ദത്ത് എന്ന വ്യക്തി തന്റെ ജീവിതത്തെ സ്വാധീനിച്ചിരുന്നുവെന്നാണ് അഭിമുഖത്തില്‍ രണ്‍ബീര്‍ പറഞ്ഞത്. എന്നാല്‍ അദ്ദേഹത്തെ ഇഷ്ടമല്ലാത്ത തന്റെ പപ്പ ഇതില്‍ അസ്വസ്ഥനായിരുന്നുവെന്നും രണ്‍ബീര്‍ പറയുന്നു.

അദ്ദേഹവുമായുളള ബന്ധം
സഞ്ജയ് ദത്ത് തങ്ങളുടെ കുടുംബവുമായി അടുപ്പം സൂക്ഷിച്ചിരുന്ന ആളായിരുന്നുവെന്ന് രണ്‍ബീര്‍ പറയുന്നു. തന്നെ ഒരു അനുജനെപോലെയാണ് അദ്ദേഹം കരുതിയിരുന്നത്. പിറന്നാള്‍ ദിനങ്ങളില്‍ അദ്ദേഹം ധാരാളമായി സമ്മാനങ്ങള്‍ വാങ്ങിത്തരുമായിരുന്നു. അങ്ങനെ ഒരു പിറന്നാളിന് അദ്ദേഹം സമ്മാനമായി നല്‍കിയത് ഹാര്‍ളി ഡേവിസണ്‍ ബൈക്കായിരുന്നു. എന്നാല്‍ പപ്പയ്ക്ക് ബൈക്ക് ഇഷ്ടമില്ലായിരുന്നു.അതറിയാവുന്ന ഞാന്‍ ആ ബൈക്ക് ഒരുപാട് കാലം ഒളിപ്പിച്ചുവെച്ചു.രണ്‍ബീര്‍ പറയുന്നു

സഞ്ജയ് സാറിനോട് ദേഷ്യപ്പെട്ട് പിതാവ്
എന്നാല്‍ ഒരിക്കല്‍ തന്റെ പപ്പ അത് കണ്ടുപിടിച്ചെന്നും അപ്പോള്‍ തന്നെ സഞ്ജയ് സാറിനെ വിളിച്ച് പപ്പ ദേശ്യപ്പെട്ടിരുന്നതായും രണ്‍ബീര്‍ പറയുന്നു. എന്റെ മകനെ നശിപ്പിക്കരുതെന്നും അവനെ നിന്നെപ്പോലെയാക്കി തീര്‍ക്കരുതെന്നും പപ്പ പറഞ്ഞു. പപ്പയ്ക്ക് സഞ്ജയ് സാറിന്റെ ആ പ്രവൃത്തി തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. പപ്പയെ ഭയന്ന് ഞാന്‍ ആ ബൈക്ക് കുറെകാലം ഓടിക്കാതിരുന്നു. എന്നാലും എന്റെ സമ്പാദ്യങ്ങളില്‍ ഇപ്പോഴും എറ്റവും വിലപ്പെട്ട ഒന്നാണത്. രണ്‍ബീര് പറഞ്ഞു.


Click it and Unblock the Notifications