കോളേജ് പഠനകാലത്ത് ലഹരി മരുന്നിന് അടിമയായിരുന്നു! തുറന്നുപറഞ്ഞ് രണ്‍ബീര്‍ കപൂര്‍

By Midhun

Recommended Video

സഞ്ജുവിനെപ്പറ്റി രണ്‍ബീര്‍ പറയുന്നു | filmibeat Malayalam

ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് രണ്‍ബീര്‍ കപൂര്‍. രണ്‍ബീറിന്റെതായി തിയ്യേറ്ററുകളിലെത്തിയ എറ്റവും പുതിയ ചിത്രമാണ് സഞ്ജു. ജൂണ്‍ 29ന് റിലീസ് ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച പ്രേക്ഷകപ്രശംസകളാണ് രണ്‍ബീറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സഞ്ജയ് ദത്തിന്റെ ജീവിതം രണ്‍ബീര്‍ മികവുറ്റതാക്കി എന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍ വരുന്നത്. അഞ്ച് ദിവസങ്ങള്‍ കൊണ്ട് 150 കോടിക്കടുത്താണ് ചിത്രം കളക്ഷന്‍ നേടിയിരിക്കുന്നത്. ചിത്രത്തില്‍ ലഹരിമരുന്നിന് അടിമയായിരുന്ന സഞ്ജയ് ദത്തിന്റെ ജീവിതകാലം മികച്ച രീതിയിലാണ് രണ്‍ബീര്‍ അവതരിപ്പിച്ചിരിക്കുന്നത്. സഞ്ജു സാറിനെ പോലെ താനും ലഹരി മരുന്നിന് അടിമയായിരുന്നുവെന്ന് അടുത്തിടെ ഒരഭിമുഖത്തില്‍ രണ്‍ബീര്‍ തുറന്ന് പറഞ്ഞിരുന്നു.

രണ്‍ബീറിന്റെ പ്രകടനം

രണ്‍ബീറിന്റെ പ്രകടനം

ബോളിവുഡില്‍ ശ്രദ്ധേയ ചിത്രങ്ങളിലൂടെ മികച്ച നടനെന്ന പദവി നേടിയെടുത്ത താരമാണ് രണ്‍ബീര്‍ കപൂര്‍. ബര്‍ഫി, റോക്ക് സ്റ്റാര്‍ പോലുളള സിനിമകളില്‍ അസാധ്യപ്രകടനമായിരുന്നു രണ്‍ബീര്‍ നടത്തിയിരുന്നത്. രണ്‍ബീറിന്റെ കരിയറിലെ മറ്റൊരു വെല്ലുവിളി നിറഞ്ഞ കഥാപാത്രം തന്നെയായിരുന്നു സഞ്ജുവിലേത്. സഞ്ജയ് ദത്തായി പരകായ പ്രവേശം തന്നെയാണ് ചിത്രത്തിനു വേണ്ടി രണ്‍ബീര്‍ നടത്തിയിരിക്കുന്നത്. ചിത്രത്തിനു വേണ്ടി അതിശയിപ്പിക്കുന്ന മേക്ക് ഓവര്‍ നടത്താന്‍ രണ്‍ബീറിന് സാധിച്ചിരുന്നു. നടന്‍ സഞ്ജയ് ദത്തിന്റെ വിവിധ കാലഘട്ടത്തിലൂടെയുളള ജീവിതമാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. സംഭവബഹുലമായ സഞ്ജുവിന്റെ ജീവിതം അതേപടി സെല്ലുലോയ്ഡിലേക്ക് പകര്‍ത്താന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.

ട്രെയിലര്‍ നല്‍കിയ ആവേശം

ട്രെയിലര്‍ നല്‍കിയ ആവേശം

സിനിമാ പ്രേമികളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു സഞ്ജുവിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നത്. സഞ്ജയ് ദത്തിന്റെ വിവിധ കാലഘട്ടത്തിലുളള ലുക്കുകള്‍ അതിഗംഭീരമായി തന്നെയായിരുന്നു രണ്‍ബീര്‍ അവതരിപ്പിച്ചിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരുന്നു. ട്രെയിലറിനു പുറമെ സഞ്ജുവിന്റെതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കും മികച്ച സ്വീകാര്യത സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നു.

കളക്ഷനില്‍ റെക്കോര്‍ഡ്

കളക്ഷനില്‍ റെക്കോര്‍ഡ്

ജൂണ്‍ 29ന് തിയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ദിനം മുതല്‍ വലിയ കളക്ഷനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത ദിവസം 34.75 കോടിയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. സല്‍മാന്‍ ഖാന്റെ ഈദ് റിലീസായി എത്തിയ റേസ് 3യുടെ റെക്കോര്‍ഡായിരുന്നു സഞ്ജു തിരുത്തിയെഴുതിയിരുന്നത്. രണ്‍ബീര്‍ കപൂറിന്‍റെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായി സഞ്ജു മാറുമെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം വിലിയിരുത്തുന്നത്. അഞ്ച് ദിവസം കൊണ്ട് 150 കോടിക്കടുത്ത് കളക്ഷന്‍ നേടുവാനും ചിത്രത്തിന് സാധിച്ചിട്ടുണ്ട്.

ലഹരി മരുന്നിന് അടിമയായിരുന്നുവെന്ന് രണ്‍ബീര്‍

ലഹരി മരുന്നിന് അടിമയായിരുന്നുവെന്ന് രണ്‍ബീര്‍

ചിത്രത്തില്‍ സഞ്ജയ് ദത്തിന്റെ വിവിധ ജീവിത കാലഘട്ടങ്ങള്‍ മികവുറ്റതാക്കാന്‍ രണ്‍ബീറിന് സാധിച്ചിരുന്നു. ലഹരി മരുന്നിന് അടിമയായിരുന്ന സഞ്ജയ് ദത്തിന്റെ ജീവിതകാലവും മോശമല്ലാത്ത രീതീയില്‍ രണ്‍ബീര്‍ അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന ഒരഭിമുഖത്തില്‍ താനും ലഹരി മരുന്നിന് അടിമയായിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് രണ്‍ബീര്‍ കപൂര്‍. കോളേജ് പഠനകാലത്ത് ലഹരി മരുന്ന് ഉപയോഗിച്ച കാര്യമായിരുന്നു രണ്‍ബീര്‍ പറഞ്ഞത്. എന്നാല്‍ ലഹരി ഉപയോഗിച്ച് മുന്നോട്ട് പോയാല്‍ എവിടെയും എത്തില്ലെന്ന് താന്‍ പിന്നീട് തിരിച്ചറിഞ്ഞെന്നും രണ്‍ബീര്‍ പറഞ്ഞിരുന്നു.

സഞ്ജുവിനെക്കുറിച്ച് രണ്‍ബീര്‍

സഞ്ജുവിനെക്കുറിച്ച് രണ്‍ബീര്‍

അഞ്ച് നിമിഷത്തെ പരമാനന്ദം സ്വന്തം ജീവിതം തന്നെ തകര്‍ക്കുമെന്നുളള യുവാക്കള്‍ക്കുളള പാഠമാണ് ഈ സിനിമയെന്നും രണ്‍ബീര്‍ പറയുന്നു. എല്ല മനുഷ്യരും അവരുടെ ജീവിതത്തില്‍ തെറ്റുകള്‍ ചെയ്യാറുണ്ട്. താന്‍ ഇപ്പോള്‍ പുകയിലയ്ക്കു അടിമയാണെന്നും മധുരമുളള എന്തും തനിക്കിഷ്ടമാണെന്നും രണ്‍ബീര്‍ കപൂര്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X