വര്‍ഷങ്ങള്‍ക്കിപ്പുറം അവള്‍ മികച്ച നടിയായി മാറിയിരിക്കുന്നു! തുറന്ന് പറഞ്ഞ് രണ്‍ബീര്‍ കപൂര്‍
സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത സാവരിയ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് രണ്‍ബീര്‍ കപൂര്‍. ഒരു പ്രണയ ചിത്രമായി പുറത്തിറങ്ങിയ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു രണ്‍ബീര്‍ നടത്തിയിരുന്നത്. സാവരിയ്ക്കു ശേഷമാണ് രണ്‍ബീറിന് ബോളിവുഡില്‍ കൈനിറയെ ചിത്രങ്ങള്‍ ലഭിച്ചിരുന്നത്.
ചിത്രത്തില്‍ സോനം കപൂറായിരുന്നു രണ്‍ബീറിന്റെ നായികയായി എത്തിയിരുന്നത്. ഇരുവരുമൊന്നിച്ച ആദ്യ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയിരുന്നത്. ഏറെനാളുകള്‍ക്ക് ശേഷം ഈ ജോഡികള്‍ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് സഞ്ജു. വര്‍ഷങ്ങള്‍ക്കു ശേഷം സോനവുമായി ഒന്നിച്ചഭിനയിച്ചതിന്റെ സന്തോഷം സഞ്ജുവിന്റെ ട്രെയിലര്‍ ലോഞ്ചില്‍ രണ്‍ബീര്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു.

സാവരിയ
ബോളിവുഡിലെ ഹിറ്റ് സംവിധായകനായ സഞ്ജയ് ലീലാ ബന്‍സാലി 2007ല്‍ ഒരുക്കിയ ചിത്രമായിരുന്നു സാവരിയ. പ്രണയത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രത്തില്‍ രണ്‍ബീറും സോനം കപൂറുമായിരുന്നു മുഖ്യ വേഷങ്ങളിലെത്തിയിരുന്നത്. ഇരുതാരങ്ങളെ കൂടാതെ സല്‍മാന്‍ ഖാന്‍,റാണി മുഖര്‍ജി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. വൈറ്റ് നൈറ്റ്‌സ് എന്ന ചെറുകഥയെ ആസ്പദമാക്കിയായിരുന്നു സംവിധായകന്‍ ഈ ചിത്രം അണിയിച്ചൊരുക്കിയിരുന്നത്. ബന്‍സാലിയുടെ തന്നെ ബ്ലാക്ക് എന്ന ചിത്രത്തില്‍ അസിസ്റ്റന്‍റ് ഡയക്ടറായി പ്രവര്‍ത്തിച്ചായിരുന്നു രണ്‍ബീറും സോനവും സിനിമാ രംഗത്തേക്ക് എത്തിയിരുന്നത്. രണ്ടു പേരുടെയും ബോളിവുഡിലേക്കുളള അരങ്ങേറ്റ ചിത്രമായിരുന്നു സാവരിയ.

ആരാധകരുടെ ഇഷ്ട താരങ്ങള്‍
രണ്‍ബീറിന്റെയും സോനത്തിന്റെയും ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കാറുളളത്. സാവരിയയുടെ വിജയം ഇരുവര്‍ക്കും മികച്ച അവസരങ്ങള്‍ ബോളിവുഡില്‍ നേടിക്കൊടുത്തിരുന്നു. നായക വേഷങ്ങളിലൂടെ തന്നെയായിരുന്നു രണ്‍ബീര്‍ ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. മാസ് ഹീറോ വേഷങ്ങള്‍ക്കൊപ്പം അഭിനയപ്രാധാന്യമുളള വേഷങ്ങളിലും രണ്‍ബീര്‍ ബോളിവുഡില്‍ തിളങ്ങിയിരുന്നു. അഭിനയപ്രാധാന്യമുളള വേഷങ്ങളിലൂടെയായിരുന്നു സോനം ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. ശ്രദ്ധേയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചതിലൂടെ ബോളിവുഡിലെ മികച്ച നടിമാരിലൊരാളായി മാറാനും താരത്തിന് സാധിച്ചിരുന്നു

സഞ്ജു
ഒരിടവേളയ്ക്കു ശേഷം രണ്‍ബീറും സോനംകപൂറും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് സഞ്ജു. പികെ എന്ന മെഗാഹിറ്റ് ചിത്രത്തിനു ശേഷം രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് സഞ്ജു. ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്തിന്റെ ജീവിത കഥയാണ് ചിത്രത്തില്‍ പറയുന്നത്. സഞ്ജയ് ദത്തായി അതിശയിപ്പിക്കുന്ന മേക്ക് ഓവറാണ് ചിത്രത്തിനു വേണ്ടി രണ്‍ബീര്‍ നടത്തിയിരുന്നത്. സഞ്ജുവിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ട്രെയിലറുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

രണ്‍ബീറിന്റെ കാമുകിയായി സോനം
സഞ്ജുവില്‍ രണ്‍ബീറിനൊപ്പം ശ്രദ്ധേയമായൊരു കഥാപാത്രത്തെയാണ് സോനം അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ രണ്‍ബീറിന്റെ കാമുകിയുടെ വേഷത്തിലാണ് സോനം അഭിനയിക്കുന്നത്. സഞ്ജുവിന്റെ ട്രെയിലറില്‍ രണ്‍ബീറിനൊപ്പം സോനവും തിളങ്ങിയിരുന്നു. ടിന മുനീം എന്നാണ് സഞ്ജുവിലെ സോനത്തിന്റെ കഥാപാത്രത്തിന്റെ പേര്. സോനത്തിനെ കൂടാതെ അനുഷ്‌ക ശര്‍മ്മ,ദിയാ മിശ്ര തുടങ്ങിയ നടിമാരും സഞ്ജുവില്‍ രണ്‍ബീറിന്റെ നായികമാരായി എത്തുന്നുണ്ട്. പരേഷ് റാവലാണ് ചിത്രത്തില്‍ സഞ്ജയ് ദത്തിന്റെ പിതാവായ സുനില്‍ ദത്തായി എത്തുന്നത്. വിധു വിനോദ് ചോപ്രയും രാജ് കുമാര്‍ ഹിരാനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജൂണ്‍ 29നാണ് സഞ്ജു ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്കെത്തുന്നത്.

സോനത്തെക്കുറിച്ച് രണ്‍ബീര്‍
പത്ത് വര്‍ഷത്തിന് ശേഷം വീണ്ടും അഭിനയിക്കുനതിന്റെ ത്രില്ലില്ലാണ് രണ്‍ബീറും സോനവും ഉളളത്. ഒരു ദശാബ്ദത്തിനു ശേഷം വീണ്ടുമൊന്നിക്കുമ്പോള്‍ സോനത്തിന് ഉണ്ടായ മാറ്റത്തെക്കുറിച്ച് രണ്‍ബീര്‍ മനസ് തുറന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സോനം മികച്ച നടിയായി മാറിയതായി അനുഭവപ്പെട്ടെന്നാണ് രണ്‍ബീര്‍ പറഞ്ഞത്. സോനത്തിന്റെ ആത്മവിശ്വാസവും അനുഭവവും മികച്ചതാണെന്നും ഞങ്ങള്‍ രണ്ടുപേരും നന്നായി ആസ്വദിച്ചാണ് ജോലി ചെയ്തതെന്നും രണ്‍ബീര്‍ പറഞ്ഞു. സാവരിയയില്‍ അഭിനയിച്ചതിനു ശേഷം തങ്ങള്‍ക്ക് ഒരുമിച്ചഭിനയിക്കാനുളള അവസരം ലഭിച്ചില്ലെന്നും എന്നാല്‍ ബ്ലാക്കില്‍ സഹസംവിധായകരായിരുന്നപ്പോള്‍ എങ്ങനെയായിരുന്നോ അതുപോലെ തന്നെയാണ് സോനം ഇപ്പോഴുമുളളതെന്നും രണ്‍ബീര്‍ പറഞ്ഞു.


Click it and Unblock the Notifications