ഞങ്ങൾക്ക് ഇരട്ടക്കുട്ടികളാണ്; സിനിമയിൽ നിന്നും ബ്രേക്ക് എടുക്കുന്നു, ഒരേ സമയം നുണയും സത്യവും പറഞ്ഞ് രൺബീർ കപൂർ

ബോളിവുഡിലെ ക്യൂട്ട് കപ്പിള്‍സായിട്ടാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും അറിയപ്പെടുന്നത്. വിവാഹത്തിന് മുന്‍പേ ഭാവി ജീവിതത്തെ കുറിച്ചുള്ള ആഗ്രഹങ്ങള്‍ താരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് പറഞ്ഞത് പോലെ ജീവിതത്തില്‍ നടത്തിയിരിക്കുകയാണ് താരങ്ങള്‍. അതില്‍ പ്രധാനം ഇരുവരും മാതാപിതാക്കളാവാന്‍ പോവുകയാണെന്നതാണ്.

കഴിഞ്ഞ മാസമാണ് താന്‍ ഗര്‍ഭിണിയാണന്നും കുഞ്ഞിതിഥി വൈകാതെ എത്തുമെന്നുമുള്ള വിവരം ആലിയ വെളിപ്പെടുത്തുന്നത്. പിന്നാലെ താരങ്ങളുടെ വിശേഷങ്ങളറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇതിനിടയിലാണ് ആലിയയുടെ വയറ്റില്‍ ഇരട്ടക്കുട്ടികളാണെന്ന പ്രചരണം ഉണ്ടാവുന്നത്. ഇതേ ചോദ്യത്തിന് രണ്‍ബീര്‍ നല്‍കിയ ഉത്തരമാണ് ഇപ്പോള്‍ വൈറലാവുന്നത്.

ഈ വര്‍ഷം ഏപ്രിലില്‍ വിവാഹിതരായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും കുഞ്ഞിനെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്

ഈ വര്‍ഷം ഏപ്രിലില്‍ വിവാഹിതരായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും കുഞ്ഞിനെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളില്‍ ആലിയ അമ്മയാവാന്‍ പോവുകയാണെന്ന വാര്‍ത്ത ആരാധകരെയും അത്ഭുതപ്പെടുത്തി. എന്നാല്‍ കുടുംബ ജീവിതം ആരംഭിച്ചപ്പോള്‍ തന്നെ കുട്ടികള്‍ വേണമെന്ന് ആഗ്രഹിച്ചിരുന്നതായും അത് ആലിയയ്ക്ക് സമ്മതമായിരുന്നെന്നും രണ്‍ബീര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ നടി ഗര്‍ഭിണിയായതിന് പിന്നാലെ പ്രചരിച്ച അഭ്യൂഹങ്ങളാണ് ഇപ്പോഴത്തെ ചര്‍ച്ച.

 ഹോളിവുഡ് സിനിമയില്‍ അഭിനയിക്കാനായി പോയപ്പോഴാണ് ആലിയ ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്

ഹോളിവുഡ് സിനിമയില്‍ അഭിനയിക്കാനായി പോയപ്പോഴാണ് ആലിയ ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. ശേഷം നാട്ടിലേക്ക് എത്തിയ ആലിയയുടെ ചിത്രങ്ങളും വീഡിയോസും പല സംശയങ്ങള്‍ക്കും വഴിയൊരുക്കി. ഇത്രയും പെട്ടെന്ന് വയര്‍ കാണാവുന്ന അത്രയും ഉണ്ടായോ, നാലഞ്ച് മാസമെങ്കിലും ആയിട്ടുണ്ടാവും എന്നൊക്കെ ചിലര്‍ പറഞ്ഞ് തുടങ്ങി. പക്ഷേ ഇരട്ടക്കുട്ടികളാണെന്ന പ്രചരണത്തിനാണ് ഏറ്റവും കൂടുതല്‍ പ്രധാന്യം ലഭിച്ചത്.

 ആലിയയ്ക്കും രണ്‍ബീറിനും ഇരട്ടകളായ രണ്ട് ആണ്‍കുട്ടികള്‍ ജനിച്ചേക്കുമെന്ന് പ്രവചിച്ചു

പ്രശസ്തനായ ജ്യോത്സന്‍ വരെ ആലിയയ്ക്കും രണ്‍ബീറിനും ഇരട്ടകളായ രണ്ട് ആണ്‍കുട്ടികള്‍ ജനിച്ചേക്കുമെന്ന് പ്രവചിച്ചു. അതിനുള്ള സാധ്യതകളെ പറ്റി ആരാധകരും ചിന്തിച്ചു. ഏറ്റവുമൊടുവില്‍ രണ്‍ബീറും വിഷയത്തില്‍ ഇടപ്പെട്ടു. പുതിയ സിനിമയുടെ പ്രൊമോഷന്‍ ജോലിയ്ക്ക് വന്നതായിരുന്നു താരം. അടുത്തിടെ നടന്ന അല്ലെങ്കില്‍ നടക്കുന്ന സംഭവങ്ങളെ പറ്റി രണ്ട് സത്യവും ഒരു നുണയും പറയാനാണ് അവതാരക ആവശ്യപ്പെട്ടത്.

രണ്‍ബീര്‍ പറഞ്ഞത് പ്രകാരം ഇരട്ടക്കുട്ടികള്‍ എന്നുള്ളത് സത്യമായേക്കും എന്നാണ് ചിലരുടെ അഭിപ്രായം

'എനിക്ക് ഇരട്ടക്കുട്ടികളാണ് ജനിക്കാന്‍ പോവുന്നത്, ഞാന്‍ വലിയൊരു മിത്തോളജിക്കല്‍ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നു, സിനിമയില്‍ നിന്നും വലിയൊരു ബ്രേക്ക് എടുക്കുന്നു' എന്നിങ്ങനെ മൂന്ന് കാര്യങ്ങളാണ് രണ്‍ബീര്‍ പറഞ്ഞത്. ഇതില്‍ സത്യമേതാണെന്നും നുണ ഏതാണെന്നും താരം വ്യക്തമാക്കത്തതിനെ തുടര്‍ന്ന് ആരാധകരും കണ്‍ഫ്യൂഷനിലായി.

രണ്‍ബീര്‍ പറഞ്ഞത് പ്രകാരം ഇരട്ടക്കുട്ടികള്‍ എന്നുള്ളത് സത്യമായേക്കും എന്നാണ് ചിലരുടെ അഭിപ്രായം. അങ്ങനെയാവാനാണ് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നത്. നടന്‍ പറഞ്ഞ ആദ്യത്തെ രണ്ട് കാര്യങ്ങളും സത്യവും അവസാനം പറഞ്ഞ കാര്യവും നുണയുമാണ്. സിനിമയില്‍ നിന്നും ബ്രേക്ക് എടുത്ത് നില്‍ക്കേണ്ട കാര്യമെന്താണെന്നാണ് ചോദ്യം.

Recommended Video

Dr. Robin On Dilsha: ഞാൻ മാനസ മൈന ഒന്നും പാടി നടക്കില്ല, പോയത് പോട്ടെ | *BiggBoss
ഇരട്ടക്കുട്ടികളെ കുറിച്ച് പറഞ്ഞത് നുണയും മറ്റ് രണ്ട് കാര്യങ്ങളും സത്യവും ആയേക്കാം

എന്നാല്‍ ആലിയ ഗര്‍ഭിണിയായതോടെ തിരക്കില്‍ നിന്നും മാറി കുടുംബത്തിന് വേണ്ടി സമയം ചിലവഴിക്കാന്‍ നടന്‍ തീരുമാനിച്ചതാവാം. അങ്ങനെയെങ്കില്‍ കുഞ്ഞ് ജനിക്കുന്നത് വരെയുള്ള മാസങ്ങള്‍ സിനിമയില്‍ നിന്നും ഇടവേള എടുക്കാനുള്ള സാധ്യതയുണ്ട്. മിത്തോളജിക്കല്‍ ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിനും ഇടവേള വേണ്ടി വന്നേക്കാം. അങ്ങനെയാണെങ്കില്‍ ഇരട്ടക്കുട്ടികളെ കുറിച്ച് പറഞ്ഞത് നുണയും മറ്റ് രണ്ട് കാര്യങ്ങളും സത്യവും ആയേക്കാം.. എന്നാണ് അഭിപ്രായം.

Read more about: ranbir kapoor alia bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X