സഞ്ജയ് ദത്ത് സിനിമയാകുന്നു, രണ്‍ബീര്‍ നായകന്‍

മുംബൈ: സിനിമാക്കഥയെ വെല്ലുന്ന ജീവിതകഥയാണ് സഞ്ജയ് ദത്ത് എന്ന മുന്നാഭായിയുടേത്. സഞ്ജയ് ദത്തിന്റെ ജീവിതം സിനിമയാക്കുന്ന ആള്‍ക്ക് നാടകീയ മുഹൂര്‍ത്തങ്ങള്‍ അന്വേഷിച്ച് അധികം അലയേണ്ടി വരില്ല. അതിനിപ്പോള്‍ ആരാണ് ദത്തിന്റെ കഥ സിനമയാക്കുന്നത് എന്നല്ലേ, പറയാം. രാജ്കുമാര്‍ ഹിരാനി. രണ്‍ബീര്‍ കപൂറായിരിക്കും ദത്തായി വെള്ളിത്തിരയിലെത്തുക എന്നാണ് അറിയുന്നത്.

സഞ്ജയ് ദത്തിന്റെ വേഷം അഭിനയിക്കാന്‍ രണ്‍ബീര്‍ പരസ്യമായി താല്‍പര്യം അറിയിച്ചുകഴിഞ്ഞു സഞ്ജയ് ദത്തിനെ സ്‌ക്രീനില്‍ അവതരിപ്പിക്കുക എന്നത് വളരെ വലിയ വെല്ലുവിളിയാണ്. വലിയ ഉത്തരവാദിത്തം കൂടിയാണ്. ഒരു റോളര്‍ കോസ്റ്റര്‍ പോലെയാണ് സഞ്ജുവിന്റെ ജീവിതം. വളരെ രസകരമായ ഒരാള്‍. ചിത്രം വേണോ വേണ്ടയോ എന്ന് സഞ്ജു തന്നെ തീരുമാനിച്ചിട്ടില്ല എന്ന് മുന്‍പ് രണ്‍ബീര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ranbirkapoor-sajaydutt

സഞ്ജയ് ദത്തിന്റെ വേഷം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന രണ്‍ബീറിന്റെ പ്രസ്താവനയെ ദത്തിന്റെ സഹോദരി പ്രിയ ദത്തും പിന്‍തുണച്ചിരുന്നു. കഴിഞ്ഞ ദിവസം രാജ് കുമാര്‍ ഹിരാനിയെക്കണ്ട് രണ്‍ബീര്‍ തന്റെ താല്‍പര്യം അറിയിക്കുകയായിരുന്നു. സഞ്ജയ് ദത്തിനെ പോലെ തന്നെ ആളുകള്‍ക്ക് പ്രിയങ്കരനായ രണ്‍ബീറിനെ വെച്ച് സിനിമ ചെയ്യാന്‍ ഹിരാനിക്കും സന്തോഷമേയുള്ളൂ എന്നാണ് മുംബൈ വൃത്തങ്ങള്‍ പറയുന്നത്.

1993 ലെ മുംബൈ സ്‌ഫോടനക്കേസില്‍ പെട്ട് ജയിലില്‍ കഴിയുകയാണ് സഞ്ജ് ദത്ത് ഇപ്പോള്‍. സഞ്ജയ് ദത്തിന്റെ ശിക്ഷയും പരോളും അടുത്തിടെ ഏറെ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. എന്തായാലും ദത്തി ജയിലില്‍ നിന്നും ഇറങ്ങിയതിന് ശേഷമെ സിനിമയുണ്ടാകൂ എന്നും പറയപ്പെടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X