കുട്ടികളെ പോലെ പെരുമാറാതെ നന്നായി ചെയ്യാൻ പറഞ്ഞു, സെറ്റിലെ ഐശ്വര്യ റായിയെ കുറിച്ച് നടൻ
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ സജീവമായിരുന്ന നടിയാണ് ഐശ്വര്യ റായ് ബച്ചൻ. 1997 ൽ പുറത്തിറങ്ങിയ മണിരത്നം ചിത്രമായ ഇരുവറിലൂടെയാണ് നടി സിനിമയിൽ എത്തുന്നത്. പിന്നീട് ഇന്ത്യൻ സിനിമയുടെ തന്നെ സ്വപ്നസുന്ദരിയായി മാറുകയായിരുന്നു. സിനിമയിൽ സജീവമായിരുന്നപ്പോഴായിരുന്നു ഐശ്വര്യ വിവാഹിതയാകുന്നത്. പിന്നീട് സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു.

വിവാഹശേഷം നടി അഭിനയിച്ചതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് യേ ദിൽ ഹോ മുഷ്കിൽ. രൺബീർ കപൂർ, അനുഷ്ക ശർമ, തുടങ്ങിയവരായിരുന്നു ചിത്രത്തിൽ മറ്റ് പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിൽ രൺവീറിന്റെ കഥാപാത്രമായ അയാന്റെ ഗേൾഫ്രണ്ട് ആയിട്ടായിരുന്നു ആഷ് എത്തിയത്. ചിത്രത്തിലെ താരങ്ങൾ തമ്മിലുള്ള റൊമാന്റിക് രംഗം അന്ന് ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിത ആഷിനോടൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് രൺബീർ കപൂർ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
യേ ദിൽ ഹോ മുഷ്കിലിൽ അഭിനയിക്കുമ്പോ തനിക്ക് ടെൻഷൻ ഉണ്ടായിരുന്നു എന്നാണ് രൺബീർ പറയുന്നത്. നേരത്തെ പരിചയമുണ്ടായിരുന്നെങ്കിലും ഒരുമിച്ച് അഭിനയിച്ചപ്പോൾ അസ്വസ്ഥനായിരുന്നു. കൂടാതെ ഐശ്വര്യ തന്നെ സമാധാനിപ്പിച്ചുവെന്നും നടൻ പറയുന്നു. രൺബീറിന്റെ വാക്കുകൾ ഇങ്ങനെ...
"എന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു, കുട്ടികളെ പോലെ പെരുമാറാതെ സീൻ നന്നായി ചെയ്യൂവെന്ന് തന്നെ സമാധാനിപ്പിച്ച് കൊണ്ട് ഐശ്വര്യ പറഞ്ഞു. ആ വാക്കുകളാണ് തനിക്ക് ആത്മവിശ്വാസം തന്നത്. ഐശ്വര്യ ഒരിക്കലും താനൊരു വലിയ സ്റ്റാർ ആണെന്നോ സീനിയർ ആണെന്നോ ഉള്ള ഭാവം സെറ്റിൽ കാണിച്ചിരുന്നില്ല.തന്നെ പോലെയുള്ള ഒരാൾക്കൊപ്പം ജോലി ചെയ്യുന്നതുപോലെയായിരുന്നു നടി എന്നും രൺബീർ പറയുന്നു.
Recommended Video
2016 ൽ പുറത്തിറങ്ങിയ ചിത്രം തിയേറ്ററിൽവലിയ വിജയമായിരുന്നു. കരൺ ജോഹർ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഷാരൂഖ് ഖാനും സിനിമയിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു. ഐശ്വര്യയുടെ കഥാപാത്രത്തിന്റെ മുൻഭർത്താവായിട്ടായിരുന്നു എസ് ആർകെ എത്തിയത്. മണിരത്നം ചിത്രമായ പൊന്നിയിൻ സെൽവനാണ് നടിയുടെ പുതിയ ചിത്രം. 2022 ലാകുമ സിനിമ റിലീസ് ചെയ്യുക. ഇരട്ടവേഷത്തിലാണ് നടി ചിത്രത്തിൽ എത്തുക. വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.


Click it and Unblock the Notifications