»   » രണ്‍ബീര്‍ കത്രീനയുടെ മെസേജുകള്‍ സുഹൃത്തുക്കളെ കാണിച്ചു !!

രണ്‍ബീര്‍ കത്രീനയുടെ മെസേജുകള്‍ സുഹൃത്തുക്കളെ കാണിച്ചു !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

കത്രീന കൈഫിന്റെയും രണ്‍ബീര്‍ കപൂറിന്റെയും പ്രണയം ബോളിവുഡ് കുറെക്കാലം ആഘോഷിച്ചതാണ്. കുറച്ചു കാലത്തിനു ശേഷം ഇവര്‍ വേര്‍പിരിയുകയും ചെയ്തു. എന്നാല്‍ വേര്‍പിരിഞ്ഞതിനു ശേഷം ഇരുവരും മാധ്യമങ്ങള്‍ക്ക് മുഖം നല്‍കിയിരുന്നില്ല. ഈയടുത്താണ് രണ്‍ബീര്‍ കത്രീനയുമായുണ്ടായിരുന്ന പ്രണയത്തെ കുറിച്ചും വേര്‍പിരിഞ്ഞതിനെ കുറിച്ചുമെല്ലാം സംസാരിച്ചത്.

കത്രീനുമായി തനിക്ക് ഒരു വിരോധവുമില്ലെന്നും തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നുമാണ് രണ്‍ബീര്‍ വ്യക്തമാക്കിയത്. എല്ലാം വെറും അഭ്യുഹങ്ങളാണെന്നും മാതാപിതാക്കള്‍ കഴിഞ്ഞാല്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് കത്രീനയാണെന്നും രണ്‍ബീര്‍ പറഞ്ഞു.

Ranbir Kapoor Showed Katrina Kaif's Text Messages To His Friends?

എന്നാല്‍ രണ്‍ബീര്‍ ഇത്രയൊക്കെ പറഞ്ഞാലും കത്രീന ഒരു കാര്യത്തില്‍ രണ്‍ബീറിനോട് ക്ഷമിച്ചേക്കില്ലെന്നാണ് കരുതുന്നത്. കാരണം പ്രണയത്തിലായിരുന്നപ്പോള്‍ നടി അയച്ച എസ് എം എസ്സുകള്‍ രണ്‍ബീര്‍ തമാശയ്ക്കാണെങ്കിലും സുഹൃത്തുക്കള്‍ക്ക്കാണിച്ചു കൊടുത്തെന്നായിരുന്നു നടിയുടെ പരാതി.

English summary
katrina mighty disappointed in him, especially since, according to her, he had been showing off her text messages to his friends mockingly

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam