'ആവശ്യമില്ലാതെ വിവാദങ്ങള്‍ ഉണ്ടാക്കരുത്, പറഞ്ഞതില്‍ സത്യവും നുണയുമുണ്ട്'; വെളിപ്പെടുത്താനാകില്ലെന്ന് രണ്‍ബീര്‍

ബോളിവുഡിന്റെ ക്യൂട്ട് കപ്പിളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി കടന്നുവരുന്നുണ്ടെന്ന പുതിയ വിശേഷം ആരാധകരെ അറിയിച്ചിട്ട് അധികദിവസമായിട്ടില്ല. ഈ സന്തോഷവാര്‍ത്ത ഇരുവരെയും പോലെ തന്നെ കുടുംബാംഗങ്ങളും ആരാധകരുമെല്ലാം വലിയ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്.

ദീര്‍ഘകാലത്തെ പ്രണയത്തിനു ശേഷം കഴിഞ്ഞ ഏപ്രില്‍ 14ന് മുംബൈയില്‍ വെച്ച് ആഘോഷമായിട്ടായിരുന്നു രണ്‍ബീറിന്റെയും ആലിയയുടെയും വിവാഹം. ബോളിവുഡ് ഒന്നടങ്കം ഈ താരവിവാഹത്തിലേക്ക് ഒഴുകിയെത്തിയിരുന്നു. കോവിഡും അതിനിടയില്‍ രണ്‍ബീറിന്റെ പിതാവ് ഋഷി കപൂറിന്റെ വിയോഗവുമൊക്കെയാണ് നേരത്തെ നിശ്ചയിച്ചിരുന്ന വിവാഹം നീണ്ടുപോകാന്‍ കാരണമായത്.

ഇരട്ടക്കുട്ടികള്‍

രണ്‍ബീറിനും ആലിയയ്ക്കും ഇരട്ടക്കുട്ടികളാണ് പിറക്കാന്‍ പോകുന്നതെന്ന ഒരു ശ്രുതി അല്പദിവസങ്ങളായി ഗോസിപ്പ് കോളങ്ങളില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. ആദ്യം ഒരു ജ്യോതിഷിയാണ് തന്റെ പ്രസ്താവനയുമായി രംഗത്ത് വന്നത്. രണ്‍ബീറിനും ആലിയയ്ക്കും ഇരട്ടക്കുട്ടികളായ രണ്ട് ആണ്‍മക്കള്‍ പിറക്കുമെന്നായിരുന്നു ഈ ജ്യോതിഷിയുടെ പ്രവചനം.

ജ്യോതിഷിയുടെ പ്രവചനത്തിന് പിന്നാലെ അത് ശരിയാണെന്ന് സമര്‍ത്ഥിച്ച് നിരവധി ആരാധകരാണ് രംഗത്ത് വന്നത്. കാരണം ആലിയയെ ഇപ്പോള്‍ കണ്ടാല്‍ പോലും ഗര്‍ഭിണിയാണെന്ന് തിരിച്ചറിയാന്‍ സാധിക്കുമെന്നും വയര്‍ വലുതാകാന്‍ തുടങ്ങി എന്നുമായിരുന്നു പലരുടെയും കണ്ടെത്തല്‍.

രണ്‍ബീര്‍ പറഞ്ഞത്

മാത്രമല്ല രണ്‍ബീറും സമാനമായൊരു പ്രസ്താവന നടത്തിയിരുന്നു. രണ്‍ബീറിന്റെ പുതിയ ചിത്രമായ ഷംഷേരയുടെ പ്രചരണത്തിനായെത്തിയ താരത്തോട് അടുത്തിടെ ജീവിതത്തിലുണ്ടായ സംഭവങ്ങളെക്കുറിച്ച് രണ്ട് സത്യങ്ങളെക്കുറിച്ചും ഒരു നുണയെക്കുറിച്ചും പറയാന്‍ ആവശ്യപ്പെട്ടിരുന്നു.

'എനിക്ക് ഇരട്ടക്കുട്ടികളാണ് ജനിക്കാന്‍ പോവുന്നത്, ഞാന്‍ വലിയൊരു മിത്തോളജിക്കല്‍ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നു, സിനിമയില്‍ നിന്നും വലിയൊരു ബ്രേക്ക് എടുക്കുന്നു' എന്നിങ്ങനെ മൂന്ന് കാര്യങ്ങളാണ് രണ്‍ബീര്‍ പറഞ്ഞത്. എന്നാല്‍ ഇതില്‍ ഏതെല്ലാം സത്യം, ഏതെല്ലാം നുണ എന്ന് വെളിപ്പെടുത്താന്‍ രണ്‍ബീര്‍ തയ്യാറായില്ല. അതേക്കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.

ഇപ്പോള്‍ പറയുന്നത്

രണ്‍ബീറിന്റെ ഈ പ്രസ്താവന ഏറ്റുപിടിച്ച ബോളിവുഡ് മാധ്യമങ്ങളില്‍ പലതും ഇക്കാര്യം വലിയ വാര്‍ത്തയാക്കിയിരുന്നു. പിന്നീടായിരിക്കാം രണ്‍ബീര്‍ അതേക്കുറിച്ച് ഗൗരവകരമായി ചിന്തിച്ചതു പോലും. എന്നാല്‍ ഇപ്പോഴിതാ വിഷയത്തില്‍ വ്യക്തത വരുത്തുകയാണ് താരം. ഷംഷേരയുടെ പ്രചരണത്തിനായി ഒരു പൊതുവേദിയില്‍ എത്തിയപ്പോഴായിരുന്നു രണ്‍ബീറിന്റെ പ്രതികരണം.

'വിവാദങ്ങള്‍ ഉണ്ടാക്കരുത്. അവര്‍ എന്നോട് മൂന്ന് കാര്യങ്ങള്‍ പറയാന്‍ ആവശ്യപ്പെട്ടു, രണ്ട് സത്യങ്ങളും ഒരു നുണയും. അതേ ഞാന്‍ ചെയ്തിട്ടുള്ളൂ. എന്നാല്‍ ഞാന്‍ പറഞ്ഞതില്‍ സത്യമേത്, നുണയേത് എന്ന് വേര്‍തിരിച്ച് പറയാന്‍ സാധിക്കില്ല. ' രണ്‍ബീര്‍ കപൂര്‍ തുറന്നുപറയുന്നു.

Recommended Video

Dilsha Opening A Giftbox She Received From A Fan | ആരാധകന്റെ സമ്മാനപെട്ടി തുറന്ന് ദിൽഷ
പുതിയ ചിത്രങ്ങള്‍

അതേസമയം രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ആദ്യമായി ഒന്നിച്ചഭിനയിച്ച ബ്രഹ്മാസ്ത്രയുടെ റിലീസ് വരുന്ന സെപ്റ്റംബര്‍ 9-നാണ്. അമിതാഭ് ബച്ചന്‍, നാഗാര്‍ജ്ജുന, മൗനി റോയ് എന്നിവരും ചിത്രത്തില്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ഷംഷേരയാണ് രണ്‍ബീര്‍ കപൂറിന്റെ ഏറ്റവും പുതിയ ചിത്രം. ജൂലൈ 22-ന് ചിത്രം റിലീസ് ചെയ്യും. കരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ഷംഷേര ഒരു പീരിയഡ് ആക്ഷന്‍ ചിത്രമാണ്. വാണി കപൂറാണ് ചിത്രത്തില്‍ രണ്‍ബീറിന്റെ നായികയായി എത്തുന്നത്.

Read more about: ranbir kapoor alia bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X