»   » ദീപിക, കത്രീന, വീണ്ടും ദീപിക? രണ്‍ബീറിന്റെ പ്രണയം പഴയ കോര്‍ട്ടിലേക്കു തന്നെ !!

ദീപിക, കത്രീന, വീണ്ടും ദീപിക? രണ്‍ബീറിന്റെ പ്രണയം പഴയ കോര്‍ട്ടിലേക്കു തന്നെ !!

By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡിലെ എല്ലാ തരം പ്രണയങ്ങളുടെയും തുടക്കവും ഒടുക്കവും വരെയുളള വിവരങ്ങള്‍ മാധ്യമങ്ങള്‍ വളരെ ' കൃത്യ'മായി നല്‍കാറുണ്ട്. ബോളിവുഡ് താരങ്ങളായ രണ്‍ബീറിന്റെ പ്രണയങ്ങളും മാധ്യമങ്ങള്‍ ഒരുപാട് ആഘോഷിച്ചതാണ്. മുന്‍ നിര താരങ്ങളായ ദീപികയും കത്രീന കൈഫുമായുളള രണ്‍ബീറിന്റെ പ്രണയമാണ് മാധ്യമലോകം ഒടുവില്‍ ഏറെ കൊണ്ടാടിയത്‌.

ആദ്യം ദീപികയുമായി അടുത്ത രണ്‍ബീര്‍ ഒടുവില്‍ വേര്‍പിരിയുകയായിരുന്നു. പിന്നീട് കത്രീനയുമായി  അടുത്തെങ്കിലും ആ പ്രേമവും അടുത്തിടെ തകര്‍ന്നു . ഇപ്പോള്‍ രണ്‍ബീര്‍ വീണ്ടും മുന്‍ കാമുകി ദീപികയുമായി അടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. വാര്‍ത്ത എന്താണെന്നു നോക്കാം....

ദീപിക പദുകോണ്‍

മുന്‍ ബോളിവുഡ് താരങ്ങളായ ഋഷികപൂറിന്റെയും നീതു സിങിന്റെയും മകനാണ് രണ്‍ബീര്‍ കപൂര്‍, തമാശ, യെ ജവാനി യെ ദിവാനി തുടങ്ങിയ ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങളില്‍ രണ്‍ബീര്‍ അഭിനയിച്ചിട്ടുണ്ട്. നടി ദീപികയുമായി രണ്‍ബീറിന്റെ ബന്ധം വിവാഹത്തിലെത്തുമെന്നുവരെയുളള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ് ഇരുവരും വേര്‍പിരിഞ്ഞെന്ന വാര്‍ത്ത വന്നത്. കൂടാതെ രണ്‍ബീറിന്റെ രക്ഷിതാക്കളും ഈ ബന്ധത്തിനെതിരായിരുന്നത്രേ..

സ്വാധീനിച്ചു

ദീപികയുമായി പിരിഞ്ഞതിനുശേഷം കത്രീന കൈഫുമായി അടുത്ത രണ്‍ബീര്‍ തനിക്ക് കത്രീനയുമായുളള ബന്ധം പരസ്യമായി പ്രഖ്യാപിച്ചതുമാണ്. അടുത്തിടെ ഇരുവരും വേര്‍പെട്ടെന്ന വാര്‍ത്ത മാധ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. രണ്‍ബീര്‍ വളരെക്കാലം ഇക്കാര്യത്തില്‍ മാധ്യമങ്ങളോട് മറുപടി പറഞ്ഞിരുന്നില്ലെങ്കിലും കത്രീനയുമായി തനിക്കു പ്രശ്‌നമൊന്നുമില്ലെന്നും തന്റെ രക്ഷിതാക്കള്‍ കഴിഞ്ഞാല്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് കത്രീനയാണെന്നും ഈയിടെ പ്രസ്താവിച്ചിരുന്നു.

ചതിക്കുകയായിരുന്നു

രണ്‍ബീറുമായുളള ബന്ധം വേര്‍പിരിഞ്ഞതിനുശേഷം ദീപികയും കത്രീന കൈഫും തമ്മില്‍ എപ്പോഴും ശീതസമരത്തിലാണെന്നായിരുന്നു മാധ്യമങ്ങളുടെ കണ്ടെത്തല്‍. രണ്‍ബീര്‍ തന്നെ ചതിക്കുകയായിരുന്നെന്നു ദീപിക മാധ്യമങ്ങളോട് പറഞ്ഞതായ വാര്‍ത്തകളുമുണ്ടായിരുന്നു.

ലാക്‌മെ ഫാഷന്‍ വീക്ക്‌

മുന്‍ കാമുകി ദീപികയുമായി രണ്‍ബീര്‍ വീണ്ടും അടുക്കുന്നു എന്നാണ് പുതിയ വാര്‍ത്ത. അടുത്തു നടന്ന ലാക്‌മെ ഫാഷന്‍ വീക്കില്‍ ഇരുവരും പങ്കെടുത്തിരുന്നുവെന്നും ഇടവേളകളില്‍ താരങ്ങള്‍ ഒരുമിച്ച് ഒട്ടേറെ സമയം ചിലവഴിച്ചെന്നും പറയുന്നു.

പ്രതികരണം

രണ്‍ബീറുമായുളള ബന്ധം വേര്‍പ്പെട്ടതിനുശേഷമാണ് ദീപിക നടന്‍ രണ്‍വീര്‍ സിങുമായി അടുക്കുന്നത്. എന്നാല്‍ രണ്‍ബീറുമായുളള പ്രണയ വാര്‍ത്തയറിഞ്ഞാല്‍ രണ്‍വീര്‍ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയിലാണ് താരങ്ങളുടെ ആരാധകര്‍.

English summary
Rumour has it that Ranbir Kapoor recently met Deepika Padukone and spent a lot of time with her.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam