കട്ട് പറയാത്തത് കൊണ്ട് ലിപ് ലോക് വരെ എത്തി; ഇന്റിമേറ്റ് സീന്‍ ചെയ്യുന്നതിനിടെ പരിധി വിട്ട് പോയ താരങ്ങള്‍
ബോളിവുഡിലെ താരങ്ങളുടെ പ്രവൃത്തികളെ കുറിച്ച് പലപ്പോഴും വാര്‍ത്തകള്‍ വരാറുണ്ട്. സിനിമയ്ക്ക് അകത്തും പുറത്തും താരങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ ചില താരങ്ങള്‍ ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുമ്പോള്‍ സകലതും മറന്ന് പോവുന്നതിനെ പറ്റിയാണ് ഇപ്പോള്‍ ചില വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്‍ബീര്‍ കപൂര്‍ മുതല്‍ സിദ്ധാര്‍ഥ് മല്‍ഹോത്ര വരെയുള്ള താരങ്ങള്‍ക്കും ഇതേ അബദ്ധം പറ്റിയിട്ടുണ്ട്. ചില സംവിധായകര്‍ കട്ട് പറഞ്ഞെങ്കിലും താരങ്ങളത് ശ്രദ്ധിക്കാത്തത് കൊണ്ടാണ് അബദ്ധം പറ്റിയത്. മറ്റ് ചിലര്‍ക്ക് കട്ട് വിളിക്കാത്തതും പ്രശ്‌നമായി. അത്തരത്തിലുള്ള ചില റിപ്പോര്‍ട്ടുകള്‍ വായിക്കാം..

യേ ജവാനി ഹേ ദീവാനി എന്ന സിനിമയില്‍ രണ്‍ബീര്‍ കപൂറും നടി എവ്‌ലിന്‍ ശര്‍മ്മയും ഒരുമിച്ച് ഇന്റിമേറ്റ് സീനില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ സംവിധായകന്‍ കട്ട് വിളിച്ചെങ്കിലും അത് രണ്‍ബീര്‍ കേട്ടില്ല. അദ്ദേഹം ആ സീനുകള്‍ അഭിനയിച്ച് കൊണ്ടേയിരുന്നു. ഇത് പില്‍ക്കാലത്ത് പരിഹാസങ്ങള്‍ക്ക് കാരണമായി.

സിദ്ധാര്‍ഥ് മല്‍ഹോത്രയും ജാക്വലിന്‍ ഫെര്‍ണാണ്ടസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ഏ ജെന്റില്‍മാന്‍. സിനിമയില്‍ ഇരുവരും കിസ് ചെയ്യുന്ന രംഗമുണ്ട്. എന്നാല്‍ സംവിധായകന്‍ കട്ട് വിളിച്ചതിന് ശേഷവും ഇരുവരും ചുംബിച്ച് കൊണ്ടേ ഇരുന്നു.

സിദ്ധാര്‍ഥിന്റെ കൂടെ മാത്രമല്ല നടന്‍ ടൈഗര്‍ ഷെറഫിനൊപ്പം അഭിനയിക്കുമ്പോഴും ജാക്വലിന് ഇതേ അനുഭവം ഉണ്ടായി. ഏ ഫ്‌ളൈയിങ് ജാട്ട് എന്ന സിനിമയുടെ സെറ്റിലാണ് താരങ്ങള്‍ക്ക് ഇന്റിമേറ്റ് രംഗത്തില്‍ അഭിനയിക്കേണ്ടി വന്നത്. എന്നാല്‍ സംവിധായകന്‍ കട്ട് വിളിക്കാത്തത് കൊണ്ട് ഇരുവരും ലിപ് ലോക് ചെയ്ത് ചുംബിക്കാന്‍ തുടങ്ങി.

ഐ ഡോന്റ് ലവ് യു എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ റുസൈന്‍ മുംതാസ് നടി ചെത്‌ന പാണ്ഡെയെ കേറി പിടിച്ചു. നടന്‍ ബലം പ്രയോഗിക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് താരം നടിയോട് മോശമായി പെരുമാറിയതില്‍ മാപ്പ് പറഞ്ഞ് രംഗത്ത് വരികയും ചെയ്തു.

ദയാവന്‍ എന്ന സിനിമയില്‍ വിനോദ് ഖന്നയു മാധൂരി ദീക്ഷിതും തമ്മിലുള്ള ചുംബനരംഗം എല്ലാവരുടെയും ശ്രദ്ധ നേടിയിരുന്നു. ഈ സിനിമയില്‍ അഭിനയിക്കുന്നതിനിടെ നടിയെ തട്ടിക്കൊണ്ട് പോയി അവരെ കടിക്കാന്‍ ശ്രമിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും താരങ്ങളുടെ പരിധി വിട്ടിട്ടുള്ള അഭിനയം പലപ്പോഴും ചര്‍ച്ചകള്‍ക്ക് കാരണമായി മാറി.


Click it and Unblock the Notifications