»   » പഴയ കാമുകി കത്രീന കൈഫും ആദിത്യറോയ് കപൂറും തമ്മിലെന്ത്; രണ്‍ബീറിന് ടെന്‍ഷന്‍!!

പഴയ കാമുകി കത്രീന കൈഫും ആദിത്യറോയ് കപൂറും തമ്മിലെന്ത്; രണ്‍ബീറിന് ടെന്‍ഷന്‍!!

By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് താരങ്ങളായ കത്രീന കൈഫും രണ്‍ബീര്‍ കപൂറും തമ്മിലുള്ള പ്രണയവും വേര്‍പിരിയലുമെല്ലാം മാധ്യമങ്ങള്‍ ഒരുപാട് ആഘോഷിച്ചതാണ്. ഇരുവരും വേര്‍പിരിഞ്ഞതിനു ശേഷം കത്രീന പരോക്ഷമായാണെങ്കിലും രണ്‍ബീറിനെ തള്ളിപ്പറഞ്ഞിരുന്നു.

എന്നാല്‍ തനിക്ക് കത്രീനയുമായി യാതൊരു പ്രശ്‌നവുമില്ലെന്നും തന്റെ അമ്മ കഴിഞ്ഞാല്‍ തന്നെ ജീവിതത്തില്‍ സ്വാധീനിച്ച വ്യക്തി കത്രീനയാണെന്നുമാണ് രണ്‍ബീര്‍ പറഞ്ഞത്. വേര്‍പിരിഞ്ഞതിനു ശേഷം ഇരുവരും രണ്ടു ധ്രുവങ്ങളിലായെങ്കിലും മറ്റു നടന്മാരുമായി കത്രീന ഇടപഴകുന്നതില്‍ രണ്‍ബീര്‍ ഇപ്പോഴും അസ്വസ്ഥനാണെന്നാണ് റിപ്പോര്‍ട്ട്

കത്രീനയും ആദിത്യ റോയ് കപൂറും തമ്മിലുള്ള ബന്ധം

കത്രീന കൈഫും ആദിത്യ റോയ് കപൂറും തമ്മിലുള്ള ബന്ധമാണ് ഇപ്പോള്‍ രണ്‍ബീറിനെ അലട്ടുന്ന പ്രശ്‌നം. ഇരുവരും പൊതു പരിപാടികളിലും മറ്റും ഒന്നിച്ചു പ്രത്യക്ഷപ്പെട്ടതോടെയാണ് നടനു ടെന്‍ഷനായത്.

ആദിത്യ റോയ് കപൂര്‍ ഫേസ്ബുക്കില്‍

ആദിത്യ റോയ് കപൂര്‍ ഈയിടെയാണ് ഫേസ്ബുക്കില്‍ അംഗമായത്. നടനെ സ്വാഗതം ചെയ്തുകൊണ്ടുളള കത്രീനയുടെ പോസ്്റ്റും ശ്രദ്ധേയമായിരുന്നു.

രണ്‍ബീറിന്റെ ഗൃഹപ്രവേശനത്തിന് നടന്‍ പങ്കെടുത്തില്ല

രണ്‍ബീറിന്റെ ഗൃഹപ്രവേശനത്തിന് ബോളിവുഡ് താരങ്ങളെല്ലാം പങ്കെടുത്തപ്പോള്‍ ആദിത്യ റോയ് കപൂര്‍ മാത്രം പങ്കെടുക്കാതിരുന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്‍ബീര്‍ പങ്കെടുക്കുന്ന പരിപാടികളെ്ല്ലാം നടന്‍ ഒഴിവാക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

രണ്‍ബീറുമായുളള ബന്ധത്തിനു ശേഷം

രണ്‍ബീറുമായുള്ള ബന്ധം തകര്‍ന്നതിനു ശേഷമാണ് കത്രീന ആദിത്യറോയുമായി അടുത്തത്. ഇരുവരെയും ബന്ധപ്പെടുത്തിയുളള ഗോസിപ്പുകള്‍ക്ക് താരങ്ങളുടെ ഭാഗത്തു നിന്ന് ഇതുവരെ വ്യക്തമായ പ്രതികരണം ഉണ്ടായിട്ടില്ല.

English summary
Katrina Kaif and Aditya Roy Kapur have started sharing a lot of time together. Recently, when Kapur joined Facebook, Miss Kaif welcomed him on the social media website. There are reports that Ranbir Kapoor is not happy with Katrina’s growing closeness with Aditya.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam