For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സര്‍പ്രൈസായി രണ്‍ബീറെത്തി, ഭര്‍ത്താവിന്റെ കൈകളിലേക്ക് ചാടിക്കയറി ആലിയ; കാത്തിരുന്ന മുഹൂര്‍ത്തമെന്ന് ആരാധകര്‍

  |

  ബോളിവുഡിന്റെ ലേറ്റസ്റ്റ് കപ്പിളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ദീര്‍ഘകാലത്തെ പ്രണയത്തിനു ശേഷം കഴിഞ്ഞ ഏപ്രില്‍ 14-ന് മുംബൈയില്‍ വെച്ച് ആഘോഷമായിട്ടായിരുന്നു ഇരുവരുടെയും വിവാഹം. ബോളിവുഡ് ഒന്നടങ്കം ഈ താരവിവാഹത്തിലേക്ക് ഒഴുകിയെത്തിയിരുന്നു.

  വിവാഹശേഷം അധികം വൈകാതെ ഇരുവരും ഷൂട്ടിങ്ങ് തിരക്കുകളിലേക്ക് മടങ്ങിയിരുന്നു. ഇപ്പോഴിതാ രണ്‍ബീറും ആലിയയും തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥിയെ കൂടി വരവേല്‍ക്കുകയാണ്. കഴിഞ്ഞ വാരം ആ സന്തോഷ വാര്‍ത്ത ആലിയ ആരാധകരുമായി പങ്കുവെച്ചിരുന്നു.

  തന്റെ ആദ്യ ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി വിദേശത്തായിരുന്ന ആലിയ ഇപ്പോള്‍ തിരികെ മടങ്ങിയെത്തിയിരിക്കുകയാണ്. മുംബൈ വിമാനത്താവളത്തില്‍ മടങ്ങിയെത്തിയ ആലിയ ഭട്ടിനെ സ്വീകരിക്കാന്‍ വലിയൊരു സംഘം തന്നെയുണ്ടായിരുന്നു.

  പാപ്പരാസികളെ വിമാനത്താവളത്തില്‍ വെച്ച് ആലിയ പ്രതീക്ഷിച്ചിരുന്നുവെങ്കിലും പ്രതീക്ഷിക്കാത്ത മറ്റൊരാള്‍ ആലിയയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. അത് മറ്റാരുമല്ല ഭര്‍ത്താവ് രണ്‍ബീര്‍ കപൂര്‍ തന്നെയായിരുന്നു. രണ്‍ബീര്‍ തന്നെ കാത്തിരിക്കുകയാണെന്ന കാര്യം ആലിയയ്ക്ക് അറിയില്ലായിരുന്നു. രണ്‍ബീറും അത് സര്‍പ്രൈസാക്കി വെച്ചിരുന്നു.

  കാറില്‍ നിന്നും പുറത്തിറങ്ങാതെ ആലിയയെ കാത്തിരുന്ന രണ്‍ബീര്‍ തന്റെ ഭാര്യയെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ആലിയയാകട്ടെ, ഒട്ടും പ്രതീക്ഷിക്കാതെ രണ്‍ബീറിനെ കണ്ട മാത്രയില്‍ ഓടിച്ചെന്ന് രണ്‍ബീറിന്റെ കൈകളിലേക്ക് ഓ ബേബി... എന്നു വിളിച്ച് ചാടിക്കയറുകയായിരുന്നു.

  'ഞാന്‍ വീട്ടിലേക്ക് വരുന്നു എന്റെ പൊന്നേ...'; ആരാധകരോട് സന്തോഷവാര്‍ത്ത പങ്കുവെച്ച് ആലിയ ഭട്ട്

  ഹാര്‍ട്ട് ഓഫ് സ്റ്റോണിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് തിരികെ മടങ്ങുമെന്ന് കഴിഞ്ഞ ദിവസം ആലിയ ആരാധകരെ അറിയിച്ചിരുന്നു. വളരെ നല്ല അനുഭവങ്ങള്‍ സമ്മാനിച്ച ചിത്രത്തിന്റെ സെറ്റില്‍ നിന്ന് മടങ്ങുന്നതില്‍ ഏറെ സങ്കടമുണ്ടെന്ന് പറഞ്ഞ ആലിയ എന്നാല്‍ തന്റെ ഭര്‍ത്താവിനെ കാണാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞിരുന്നു.

  വിവാഹം കഴിഞ്ഞ് ഹണിമൂണിന് പോലും പോകാതെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടു പിരിഞ്ഞതാണ് ഇരുവരും. അതിന്റെ സന്തോഷവും ആഹ്ലാദവും ഇരുവരുടെയും മുഖത്തുണ്ടായിരുന്നു. മാത്രമല്ല ആലിയ ഇപ്പോള്‍ ഗര്‍ഭിണിയുമാണ്. രണ്ടാഴ്ച മുമ്പാണ് താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത താരം പുറംലോകത്തെ അറിയിച്ചത്.

  'അതിന് വേണ്ടിയല്ല ഭാര്യ ആലിയയുടെ ഗര്‍ഭവാര്‍ത്ത പുറത്തുവിട്ടത്'; തുറന്നടിച്ച് രണ്‍ബീര്‍ കപൂര്‍

  താന്‍ ഒരച്ഛനാകാന്‍ പോകുന്നതിന്റെ സന്തോഷം രണ്‍ബീറും പങ്കുവെച്ചിരുന്നു. അടുത്തിടെ ഒരു സിനിമാമാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം അതേക്കുറിച്ച് പറഞ്ഞത്. അച്ഛനാകാന്‍ താന്‍ വളരെ നാളായി ആഗ്രഹിച്ചിരുന്നതായും ആലിയയുമായി പ്രണയത്തിലായപ്പോള്‍ തന്നെ ഇക്കാര്യം പറഞ്ഞിരുന്നതായും രണ്‍ബീര്‍ പറയുന്നു.

  രണ്‍ബീറിന്റെ വാക്കുകളില്‍ നിന്ന്:' ഞാനും ആലിയയും കണ്ടുമുട്ടിയതും പ്രണയത്തിലായതുമായ ആദ്യ ദിനത്തില്‍ തന്നെ കുട്ടികളെക്കുറിച്ച് സംസാരിച്ചിരുന്നു.

  എനിക്ക് എപ്പോഴും കുട്ടികളെ വേണം. അതുപോലെ അവള്‍ക്കും കുട്ടികളെ വലിയ ഇഷ്ടമാണ്. ജീവിതത്തില്‍ ഒരു പുതിയ അധ്യായം തുടങ്ങാന്‍ പോവുകയാണ് ഇപ്പോള്‍. ഞാന്‍ വളരെ ആകാംക്ഷയിലും പ്രതീക്ഷയിലുമാണ്. സത്യത്തില്‍ എനിക്ക് കാത്തിരിക്കാനേ വയ്യ.' രണ്‍ബീര്‍ കപൂര്‍ തുറന്നു പറയുന്നു.

  'ആലിയയുമായി പ്രണയത്തിലായപ്പോള്‍ ആദ്യം പറഞ്ഞത് കുട്ടികളെക്കുറിച്ച്, അവള്‍ക്കും അതാണ് ഇഷ്ടം'; രണ്‍ബീര്‍ കപൂര്‍

  ഭാര്യ ആലിയ ഭട്ടിനൊപ്പം ഷോയില്‍ വരാന്‍ താത്പര്യമില്ലെന്ന് രണ്‍ബീര്‍; കാരണം വെളിപ്പെടുത്തി കരണ്‍ ജോഹര്‍

  അതേസമയം രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ആദ്യമായി ഒന്നിച്ചഭിനയിച്ച ബ്രഹ്മാസ്ത്രയുടെ റിലീസ് വരുന്ന സെപ്റ്റംബര്‍ 9നാണ്. അമിതാഭ് ബച്ചന്‍, നാഗാര്‍ജ്ജുന, മൗനി റോയ് എന്നിവരും ചിത്രത്തില്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

  ഷംഷേരയാണ് രണ്‍ബീര്‍ കപൂറിന്റെ ഏറ്റവും പുതിയ ചിത്രം. ജൂലൈ 22ന് ചിത്രം റിലീസ് ചെയ്യും. കരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ഷംഷേര ഒരു പീരിയഡ് ആക്ഷന്‍ ചിത്രമാണ്. വാണി കപൂറാണ് ചിത്രത്തില്‍ രണ്‍ബീറിന്റെ നായികയായി എത്തുന്നത്.

  Read more about: ranbir kapoor alia bhatt
  English summary
  Ranbir Kapoor welcomes her wife Alia Bhatt; Video goes viral among fans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X