കത്രീനയും രണ്‍ബീറും തമ്മിലുള്ള വിവാഹം ഉടന്‍?
മുംബൈ: നാളുകുറെയായി കത്രീന കൈഫിന്റെയും രണ്‍ബീര്‍ കപൂറിന്റെയും പ്രണയ ഗോസിപ്പുകോള്‍ ബോളിവുഡ് ലോകത്ത് ഉരുണ്ടു കളിക്കുന്നു. ഇനി ഗോസിപ്പുകള്‍ക്ക് അവസാനം. ഇരുവരെയും വിവാഹത്തിലൂടെ ഒരുമിപ്പിക്കാന്‍ ബന്ധുക്കാള്‍ കാര്യമായി ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അധികം വൈകാതെ വിവാഹ തിയ്യതി പ്രഖ്യാപിക്കും.
ഈ വര്‍ഷം തന്നെ വിവാഹം ഉണ്ടാകുമെന്നാണ് അറിയാന്‍ കഴിയുന്നത്. രണ്‍ബീറും കത്രീനയും ഒരുമിച്ചഭിനയിച്ച 'ജഗ്ഗ ജാസൂസ്' എന്ന ചിത്രത്തിന് ശേഷം വിവാഹം നടത്താന്‍ ഇരു വീട്ടുകാരും ധാരണയിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്‌പെയില്‍ ഇരുവരും കൈകോര്‍ത്ത് അവധി ആഘോഷിച്ച ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് ഈ പ്രണയ ഗോസിപ്പുകള്‍ക്ക് തുടക്കമായത്. അതിന് ശേഷം ഇരുവരും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങളും ഗോസിപ്പുവീരന്മാരുടെ കൈയ്യില്‍ കിട്ടി. ഇരുവരും ബന്ധം സ്ഥിരീകരിച്ചെന്ന് സൂചിപ്പിക്കുന്നതരത്തിലുള്ള ചിത്രങ്ങളായിരുന്നു ഇവ.
ഇതിന്റെ ചൂടാറുംമുമ്പേ ഇരുവരും മറ്റൊരു അവധി ആഘോഷത്തിന് ന്യായോര്‍ക്കിലേക്ക് പറന്നു. അതിനിടെ കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ കരീന കപൂര്‍ ഒരു വെടിപൊട്ടിക്കുകയും ചെയ്തു. കത്രീനയുടെയും രണ്‍ബീറിന്റെയും വിവാഹ ദിവസം കത്രീനയുടെ 'ചിക്കിനി ചമേലി' എന്ന ഐറ്റം ഡാന്‍സ് താന്‍ കളിക്കുമെന്ന്. വിവാഹം ഉറപ്പിക്കുകയാണെങ്കിലും കത്രീനയുടെ ഒരു ഐറ്റം നമ്പറും പ്രേക്ഷര്‍ക്കായി വരുന്നുണ്ട് എന്ന് സാരം.


Click it and Unblock the Notifications