ഐശ്വര്യയെ ലളിതമായി അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല, അനുഭവം പങ്കുവെച്ച് രണ്‍ദീപ് ഹൂഡ
ബോളിവുഡില്‍ മാത്രമല്ല, ഇന്ത്യ മുഴുവന്‍ ആരാധകരുള്ള നടിയാണ് ഐശ്വര്യ റായ്. പ്രിയപ്പെട്ട താരം മലയാളത്തിലടക്കം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തമഴ് സിനിമയായ ഇരുവറിലൂടെ അഭിനയരംഗത്തേക്കെത്തിയ ഐശ്വര്യയെ കാത്തിരുന്നത് ബോളിവുഡ് ആണ്. തുടര്‍ന്ന് തമിഴിലും ഹിന്ദിയിലുമായി ഒട്ടനവധി ചിത്രങ്ങള്‍ അഭിനയിച്ചു.
അഭിഷേക് ബച്ചനുമായി വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഐശ്വര്യ മണി രത്‌നം ചിത്രമായ പൊന്നിയിന്‍ സെല്‍വനിലാണ് അഭിനയിച്ചത്. ഹിന്ദു ദേശീയ വാദിയായ സവര്‍ക്കറുടെ ജീവചരിത്രം പറയുന്ന സ്വതന്ത്ര വീര്‍ സവര്‍ക്കര്‍ എന്ന വിവാദ ചിത്രമാണ് രണ്‍ദീപിന്റേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം.

ഇപ്പോഴിതാ സരബ്ജിത് എന്ന ചിത്രത്തില്‍ ഐശ്വര്യ റായ്‌ക്കൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് നടന്‍ രണ്‍ദീപ് ഹൂഡ. ഹൂമന്‍സ് ഓഫ് ബോംബെ എന്ന അഭിമുഖത്തില്‍.ഐശ്വര്യ വളരെ സത്യസന്ധമായാണ് എപ്പോഴും നടക്കുക എന്നും എന്നാല്‍ തങ്ങള്‍ തമ്മില്‍ അധികം സീനുകള്‍ ഒരുമിച്ച് ഇല്ലായിരുന്നു എന്നും രണ്‍ദീപ് ഹൂഡ പറയുന്നു.
'ഐശ്വര്യ, വളരെ മര്യാദയുള്ള, അവരുടെ ജോലി വൃത്തിയായി ചെയ്യുന്ന നല്ല സ്ത്രീയാണ്. അവര്‍ അവിടെ മുഴുവനും വളരെ സത്യസന്ധമായ സാന്നിധ്യമായാണ് നിലകൊണ്ടത്. എനിക്ക് അവരുമായി കോംബിനേഷന്‍ സീനുകള്‍ കുറവായിരുന്നു. പക്ഷെ ഒരുമിച്ച് ചെയ്ത സീനുകള്‍ എല്ലാം മികച്ചതായിരുന്നു,' രണ്‍ദീപ്ഹൂഡ പറഞ്ഞു.
പാക്സ്ഥാന്‍ ആര്‍മി അറസ്റ്റ് ചെയ്ത സരബ്ജിത് സിംഗിന്റെ ബയോപിക് ആണ് സര്ബ്ജിത് എന്ന പേരില്‍ ഒമങ് കുമാര്‍ സംവിധാനം ചെയ്തത്. ചിത്രത്തില്‍ ഐശ്വര്യയുടെ കഥാപാത്രത്തെ അവരുടെ യഥാര്‍ത്ഥ ജീവിതത്തില്‍ എങ്ങനെയാണോ അതിനെക്കാളും ലളിതമായി അവതരിപ്പിക്കാന്‍ എല്ലാവരും ശ്രമിച്ചിട്ടും അത് വിജയകരമായിരുന്നില്ല. സിനിമയില്‍ അവരെ കാണാന്‍ തീര്‍ത്തും അയഥാര്‍ത്ഥമായി തോന്നിയെന്നും രണ്‍ദീപ് ഹൂഡ പറയുന്നു.

തനിക്ക് സരബ്ജിത്തിന്റെ കുടുംവുമായി നല്ലബന്ധമാണ് ഉള്ളതെന്നും അഭിമുഖത്തില്‍ രണ്‍ദീപ് ഹൂഡ പറയുന്നു. സരബ്ജിത്തിന്റെ സഹോദരിയുമായി നല്ല ബന്ധമുണ്ടായിരുന്നു. ഇപ്പോള്‍ അവര്‍ മരിച്ചു പോയി. അവരുടെ മൃതദേഹം സംസ്‌കാരത്തില്‍ പങ്കെടുത്തെന്നും അവരുടെ അവസാനത്തെ ആഗ്രഹമായി ചിതയ്ക്ക് തീകൊളുത്തിയെന്നും രണ്‍ദീപ് പറയുന്നു. അതേസമയം തനിക്ക് ഐശ്വര്യയുമായി അത്രയും നല്ല ഒരു ബന്ധം ഉണ്ടാക്കാന്‍ സാധിച്ചില്ലെന്നും രണ്‍ദീപ് പറയുന്നു.
രണ്‍ദീപ് ഈ ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം കോന്‍ ബനേഗ ക്രോര്‍പതിയില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ കഥാപാത്രത്തെ പ്രശംസിച്ച് അമിതാഭ് ബച്ചനും രംഗത്തെത്തിയിരുന്നു. സിനിമാ അഭിനയ ജീവിതത്തില്‍ തനിക്ക് ഇത്രയും നല്ല ഒരു കഥാപാത്രം അഭിനയിക്കാന്‍ സാധിച്ചില്ലെന്നും രണ്‍ദീപിനെ സരബ്ജിത്തായി കണ്ടതിന് ശേഷം താന്‍ അദ്ദേഹത്തിന്റെ ഫാന്‍ ആയെന്നും അമിതാഭ് ബച്ചന്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications