പന്ത്രണ്ടോളം പേരുമായി പ്രണയം, പട്ടികയിൽ നടനും വ്യവസായ പ്രമുഖനും വരെ, അമ്പത് വയസിലും സുസ്മിത സെൻ സിംഗിൾ!
സെലിബ്രിറ്റികൾക്ക് തങ്ങളുടെ സ്വകാര്യ ജീവിതം ആരാധകരിൽ നിന്നും ജനങ്ങളിൽ നിന്നും മറച്ച് പിടിക്കുക എന്നത് എല്ലാ കാലവും സാധ്യമാകാറില്ല. തങ്ങൾ ആരാധിക്കുന്ന താരങ്ങളുടെ വ്യക്തി ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ അറിയാനാണ് പ്രേക്ഷകർക്കും താൽപര്യം. ഒട്ടുമിക്ക താരങ്ങളും പ്രണയം അടക്കമുള്ളവയുമായി ബന്ധപ്പെട്ട് ഗോസിപ്പ് കോളങ്ങളിൽ ഒരിക്കലെങ്കിലും വന്ന് പോയിട്ടുള്ളവരുമാണ്.
ചുരുക്കം ചിലർ മാത്രമാണ് അത്തരം കാര്യങ്ങളിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. പ്രശസ്തിക്കൊപ്പം വന്ന എല്ലാ ഗോസിപ്പുകളേയും വിവാദങ്ങളേയും ഒരു ചെറുചിരിയോടെ നേരിട്ട് കരിയർ മുന്നോട്ട് കൊണ്ടുപോകുന്ന താരമാണ് സുസ്മിത സെൻ. മിസ് യൂണിവേഴ്‌സ് പട്ടം വരെ നേടി രാജ്യത്തിന്റെ അഭിമാനമായ സുസ്മിത ബോൾഡ്നെസിന്റെ മറ്റൊരു പര്യായമാണ്.

സൗന്ദര്യ മത്സരങ്ങളാണ് സുസ്മിതയ്ക്ക് സിനിമയിലേക്കുള്ള വഴി വെട്ടിയത്. ഇന്ത്യൻ സൗന്ദര്യ സങ്കൽപത്തിലെ എവർഗ്രീൻ ഐക്കണായി തുടരുന്ന നടി അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിൽ ആക്ടീവാണ്. സുസ്മിതയ്ക്കൊപ്പം തൊണ്ണൂറുകളിൽ ബോളിവുഡിൽ തിളങ്ങിയ നടിമാരെല്ലാം വിവാഹിതരും കുടുംബിനികളുമാണ്. ഒട്ടുമിക്ക നടിമാരും പങ്കാളിയെ കണ്ടെത്തിയത് സിനിമയിൽ നിന്നാണ്.
ചുരുക്കം ചിലർ മാത്രമാണ് മറ്റ് മേഖലകളിൽ നിന്നും പങ്കാളിയെ കണ്ടെത്തിയത്. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിന്ന പല താരറാണിമാരും സിനിമയിലേക്ക് തിരികെ എത്തുന്നുമുണ്ട്. എന്നാൽ ഒരു കാലത്ത് യൂത്തിന്റെ ഹരമായിരുന്ന സുസ്മിത അമ്പതാം വയസിലും അവിവാഹിതയാണ്. പലതവണ നടിയുടെ ജീവിതത്തിൽ പ്രണയങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും ഒന്നും വിവാഹത്തിലേക്ക് എത്തിയില്ല.
അമ്പത് വയസിനിടെ നടി 12 ഓളം പേരെ പ്രണയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മോഡൽ റോഹ്മാൻ ഷാവൽ, രൺദീപ് ഹൂഡ, വിക്രം ഭട്ട്, ലളിത് മോദി തുടങ്ങിയവരാണ് അവയിൽ ചിലത്. ലളിത് മോദിയുമായി നടി പ്രണയത്തിലായത് വലിയ രീതിയിൽ ചർച്ചയായി മാറിയ ഒന്നായിരുന്നു. നടിക്കൊപ്പമുള്ള ഫോട്ടോകൾ പങ്കുവെച്ച് സുസ്മിതയുമായി ഡേറ്റിങ്ങിലാണെന്ന് ലളിത് മോദി തന്നെ വെളിപ്പെടുത്തുകയായിരുന്നു. ഇരുവരും വിവാഹിതരായി എന്ന് വരെ പ്രചരിച്ചിരുന്നു. നല്ല പാതിയെന്നായിരുന്നു ലളിത് സുസ്മിതയെ വിശേഷിപ്പിച്ചത്.
ലളിത്-സുസ്മിത പ്രണയം ഇന്റർനെറ്റിൽ തരംഗമായപ്പോൾ നടി തന്നെ പ്രതികരിച്ച് എത്തിയിരുന്നു. വിവാഹിതയല്ലെന്നും സന്തോഷത്താൽ ചുറ്റപ്പെട്ട സ്ഥലത്താണ് താനുള്ളതെന്നുമായിരുന്നു നടി വാർത്തകളോട് പ്രതികരിച്ച് പറഞ്ഞത്. നടൻ രൺദീപ ഹൂഡയുടെ പേരിനൊപ്പവും സുസ്മിതയുടെ പേര് ഏറെക്കാലം പ്രചരിച്ചിരുന്നു.

2018 മുതൽ 2021 വരെയുള്ള കാലഘട്ടത്തിലാണ് സുസ്മിത സെന്നും റോഹ്മാൻ ഷാളും പ്രണയത്തിലായിരുന്നത്. 2021 ഡിസംബറിൽ അവർ ബന്ധം അവസാനിപ്പിച്ചു. പക്ഷെ അതിനുശേഷവും ഇരുവരും പലയിടങ്ങളിലും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. ബോളിവുഡിലെ പതിവ് രീതികളോടൊന്നും യോജിച്ച് പോകാൻ താൽപര്യമില്ലാത്തയാളാണ് സുസ്മിത.
താരത്തിന്റെ സ്വതന്ത്ര ചിന്താഗതിക്കാണ് ആരാധകർ ഏറെയും. വിവാഹമാണോ ഒരു സ്ത്രീയുടെ ജീവിതത്തിന്റെ അടിസ്ഥാനമെന്ന് ധൈര്യസമേതം ചോദിക്കാൻ ആദ്യം രംഗത്ത് എത്തിയതും സുസ്മിതയായിരുന്നു. അവിവാഹിതയായ നടി പക്ഷെ രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാണ്. രണ്ട് പെൺകുട്ടികളെയാണ് താരം മക്കളെപ്പോലെ സംരക്ഷിക്കുന്നത്. റെനീ, അലീസാ എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ. അമ്മയ്ക്ക് പിന്തുണയായി എപ്പോഴും രണ്ട് മക്കളുമുണ്ട്.
താൻ ഇഷ്ടപ്പെടുന്ന രീതിയിൽ ജീവിതം ആസ്വദിക്കുന്ന സുസ്മിത സെൻ തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്. സുസ്മിതയ്ക്ക് ഇൻസ്റ്റാഗ്രാമിൽ ഏഴുപത് ലക്ഷത്തിലധികം ആരാധകരുണ്ട്.


Click it and Unblock the Notifications











