»   » കങ്കണയെ പീഡിപ്പിക്കാൻ കൂട്ട് നിന്നത് സെറീനയോ? കങ്കണയ്ക്ക് വസ്ത്രങ്ങളും വജ്രങ്ങളും നല്‍കിയതെന്തിന്?

കങ്കണയെ പീഡിപ്പിക്കാൻ കൂട്ട് നിന്നത് സെറീനയോ? കങ്കണയ്ക്ക് വസ്ത്രങ്ങളും വജ്രങ്ങളും നല്‍കിയതെന്തിന്?

Posted By: Karthi
Subscribe to Filmibeat Malayalam

വിവാദങ്ങളുടെ തോഴിയാണ് ബോളിവുഡ് താരം കങ്കണ റാണവത്. ഹൃത്വിക് റോഷനുമായുള്ള പ്രണയ തകര്‍ച്ചയും പിന്നീടുണ്ടായ വിവാദങ്ങളും ഇപ്പോഴും അണഞ്ഞിട്ടില്ല. അതിന് പിന്നാലെയാണ് പതിനാറാമത്തെ വയസില്‍ തന്നെ പീഡിപ്പിച്ച നടന്‍ ആരാണെന്ന് വ്യക്തമാക്കി താരം വീണ്ടും മാധ്യമങ്ങളില്‍ നിറഞ്ഞത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി സെറീന വഹാബിന്റെ ഭര്‍ത്താവും നടനുമായ ആദിത്യ പഞ്ചോളിയാണ് തന്നെ പീഡിപ്പിച്ചതെന്ന് കങ്കണ വെളിപ്പെടുത്തിയത്.

പുള്ളിക്കാരന്‍ സ്റ്റാറായോ? ഉന്തലും തള്ളലും അല്ല ഇതാണ് സത്യം... എന്നിട്ടും ഇടിക്കുളയെ വെട്ടിയോ?

ആഴ്ച്ച ഒന്ന് പിന്നിട്ടിട്ടും 'പുള്ളിക്കാരന്' അനക്കമില്ല... തര്‍ക്കമില്ല ഓണം ആര്‍ക്കൊപ്പമെന്ന്..!

എന്നാല്‍ കങ്കണയുടെ ഈ ആരോപങ്ങള്‍ക്കെതിരെ രംഗത്തെത്തിയ സെറീന വഹാബ് കങ്കണയെ കുറ്റപ്പെത്തുകയാണ് ഉണ്ടായത്. ഇപ്പോഴിതാ പീഡനം നടന്നത് സെറീനയുടെ അറിവോടെയാണെന്ന് ആരോപിച്ച് കങ്കണയുടെ സഹോദരി രംഗോലി രംഗത്തെത്തിയിരിക്കുകയാണ്.

സെറീനയുടെ സഹായം തേടി

തനിക്ക് പ്രായപൂര്‍ത്തിയായിട്ടു പോലുമില്ലാത്ത സമയത്താണ് താന്‍ പീഡനത്തിന് ഇരയായത്. സെറീനയുടെ മകളുടെ പ്രായമേ ഉണ്ടായിരുന്നൊള്ളു. സെറീന തന്നെ മകളേപ്പോലെയാണ് കണ്ടിരുന്നത്. അങ്ങനെയാണ് താന്‍ സെറീനയുടെ സഹായം തേടിയത് എന്നായിരുന്നു കങ്കണ അഭിമുഖത്തില്‍ പറഞ്ഞത്.

വിശദീകരണവുമായി സെറീന

കങ്കണയുടെ അഭിമുഖം വിവാദമായതിനേത്തുടര്‍ന്ന് ഇക്കാര്യത്തില്‍ വിശദീകരണവുമായി സെറീന രംഗത്തെത്തി. കങ്കണ പറയുന്നത് അസംബന്ധവും പച്ചക്കള്ളവുമാണ്. നാല് വര്‍ത്തോളമായി കങ്കണ തന്റെ ഭര്‍ത്താവുമായി ബന്ധം പുലര്‍ത്തിയിരുന്നെന്നും സെറീന പറഞ്ഞിരുന്നു.

ഭര്‍ത്താവിനെ പ്രേമിക്കുന്നവള്‍

നാല് വര്‍ഷത്തോളം തന്റെ ഭര്‍ത്താവുമായി ബന്ധം പുലര്‍ത്തിയവള്‍ എങ്ങനെയാണ് പരാതിയുമായി തന്നെ സമീപിക്കുന്നത്. ഭര്‍ത്താവിനെ പ്രേമിക്കുന്നവളെ ആരെങ്കിലും മകളായി കാണുമോ? ആദിത്യ വൃത്തികെട്ടവന്‍ ആയിരുന്നെങ്കില്‍ ഇത്രയും കാലം എന്തിന് ബന്ധം പുലര്‍ത്തി എന്നുമായിരുന്നു സെറീന ചോദിച്ചത്.

രംഗോലി രംഗത്ത്

കങ്കണയ്‌ക്കെതിരെ സെറീന ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചതോടെയാണ് മറുചോദ്യങ്ങളുമായി കങ്കണയുടെ സഹോദരി രംഗോലി സെറീനയ്‌ക്കെതിരെ രംഗത്തെത്തിയത്. തന്റെ സഹോദരിക്ക് സംഭവിച്ചതിന് സെറീന ഉത്തരം പറയണാണ് രംഗോലിയുടെ ആവശ്യം. ട്വിറ്ററിലൂടെയാണ് രംഗോലി ഇക്കാര്യം ആവശ്യപ്പെട്ടത്.

കണക്കുകള്‍ കള്ളം പറയുമോ?

സെറീനയുടെ വാദത്തെ രംഗോലി കണക്കുകള്‍ നിരത്തിയാണ് ഖണ്ഡിക്കുന്നത്. കങ്കണ ആദിത്യയെ പരിചയപ്പെടുന്നത് 2005ലാണ്. പരാതി നല്‍കുന്നത് 2007ലും. പിന്നെ എങ്ങനെയാണ് കങ്കണ ആദിത്യയുമായി നാല് വര്‍ഷം ബന്ധം പുലര്‍ത്തിയതെന്നും രംഗോലി ചോദിക്കുന്നു.

പീഡിപ്പിക്കാന്‍ കൂട്ടുനിന്നു

ആദിത്യ-സെറീന ദമ്പതികളുടെ മകള്‍ സന ജനിക്കുന്നത് 1985ല്‍ കങ്കണ ജനിച്ചത് 1987ല്‍. മകളേക്കാള്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടിയ പീഡിപ്പിക്കാന്‍ നിങ്ങള്‍ കൂട്ടുനിന്നു? കങ്കണ സഹായം ചോദിച്ചപ്പോള്‍ അവള്‍ക്ക് വസ്ത്രങ്ങളും വജ്രങ്ങളും നല്‍കിയെന്നും രംഗോലി ആരോപിക്കുന്നു.

പരാതി നല്‍കരുതെന്ന് പറഞ്ഞു

ഭര്‍ത്താവ് കങ്കണയെ ചൂഷണം ചെയ്യുന്ന വിവരം അറിഞ്ഞിട്ടും സമ്മാനങ്ങള്‍ നല്‍കി അവളെ തടഞ്ഞ് നിര്‍ത്താന്‍ നോക്കിയത് എന്തിന്? പോലീസില്‍ പരാതി നല്‍കരുതെന്ന് പറഞ്ഞതെന്തിന്? നിങ്ങള്‍ രണ്ട് പേരും ജയിലില്‍ പോകേണ്ടതായിരുന്നെന്നും രംഗോലി പറയുന്നു.

സെറീന ഉത്തരം തരൂ...

സഞ്ജയ് ലീലാ ബന്‍സാലിയുടെ അടുത്തേക്ക് കൊണ്ടുപോകുകയാണെന്ന് പറഞ്ഞ് ബാദ്രയിലുള്ള സെറീനയുടെ സഹോദരിയുടെ വീട്ടിലേക്ക് കങ്കണയെ കൂട്ടിക്കൊണ്ട് പോയത് എന്തിനാണെന്നും രംഗോലി ചോദിക്കുന്നു. തന്റെ ഈ ചോദ്യങ്ങള്‍ സെറീന ഉത്തരം നല്‍കണമെന്നും രംഗോലി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

English summary
Rangoli Chandel blasts Aditya Pancholi’s wife Zarina Wahab after the latter makes allegations against Kangana Ranaut.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam