താനിത് ആസ്വദിക്കുന്നു, പൂച്ചെണ്ട് പങ്കുവെച്ച് കങ്കണയുടെ സഹോദരി, കയ്യടിച്ച് സോഷ്യൽ മീഡിയ
പത്മശ്രീ പുരസ്കാരം ലഭിച്ച കങ്കണയ്ക്ക് ആശംസ നേർന്ന കൊണ്ട് നടി അലിയ ഭട്ട് രംഗത്തെത്തിയത് ബോളിവുഡിലും സോഷ്യൽ മീഡിയയിലും വൻ ചർച്ച വിഷയമായിരുന്നു. പൂച്ചെണ്ടും ആശംസ കാർഡും പങ്കുവെച്ചു കൊണ്ടായിരുന്നു കങ്കണയുടെ സന്തോഷത്തിൽ ആലിയ പങ്കുചേർന്നത്. കങ്കണയുടെ സഹോദരിയും സോഷ്യൽ മീഡിയ മനേജറുമായ രംഗോലിയാണ് ഇക്കാര്യ ആരാധകരോട് പങ്കുവെച്ചത്.

നോക്കൂ, ആലിയയും പൂക്കൾ അയച്ചിട്ടുണ്ട്, എന്നാൽ ഇതിനെ കങ്കണയ്ക്ക് എങ്ങനെയാണെന്ന് അറിയില്ല, പക്ഷെ ഞാൻ ഇത് നന്നായി ആസ്വദിക്കുന്നുണ്ട്- ആലിയ അയച്ച പൂച്ചെണ്ടിന്റേയും കാർഡിന്റേയും ചിത്രം പങ്കുവെച്ചു കൊണ്ട് രംഗോലി ട്വീറ്റ് ചെയ്തു. ആലിയയുടെ നല്ല മനസ്സിനെ അഭിനന്ദിച്ച് നിരവധി പേർ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. കങ്കണയും രംഗോലിയും മുൻപ് പല തവണ ആലിയ വിമർശിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ അന്നൊന്നും ഇതിനെതിരെ പ്രതികരിക്കാൻ ആലിയ തയ്യാറായിരുന്നില്ല.
ഒരിക്കൽ പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ കരൺ ജോഹറുടെ പാവക്കുട്ടിയാണ് ആലിയ എന്നും സ്വന്തമായി അഭിപ്രായമോ നിലപാടുകളോ താരത്തിന് ഇല്ലായെന്നും കങ്കണ പറഞ്ഞിരുന്നു. കൂടാതെ ആലിയയ്ക്ക് മികച്ച പ്രേക്ഷക അഭിപ്രായം ലഭിച്ച ചിത്രമായിരുന്നു ഗളളി ബോയ്. ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തെ വിമർശിച്ചും കങ്കണ രംഗത്തെത്തിയിരുന്നു. എന്നാൽ ഇത്രയധികം പരിഹാസങ്ങൾ ഏറ്റുവാങ്ങിയിട്ടും കങ്കണയെ അഭിനന്ദിക്കാൻ മനസ് കാണിച്ച ആലിയയെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.


Click it and Unblock the Notifications











