»   » കങ്കണ ഒരു പോരാളിയാകുന്നു

കങ്കണ ഒരു പോരാളിയാകുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam


തനു വെഡ്‌സ് മനു റിട്ടേണ്‍സ് എന്ന ചിത്രത്തിന് ശേഷം ബോളിവുഡ് താരം കങ്കണ റോണത് ഒരു പോരാളിയുടെ വേഷത്തിലെത്തുന്നു. കേതന്‍ മെഹത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്വാതന്ത്ര സമരസേനാനിയായ റാണി ലക്ഷമിഭായിയുടെ വേഷമാണ് കങ്കണ അവതരിപ്പിക്കുന്നത്.

ത്സാന്‍സിറാണിയുടെ ജീവിതകഥ പറയുന്ന ചിത്രം തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരിക്കുമെന്നും, ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടന്നും കങ്കണ പറയുന്നു.

kanganaraunt

ഇതുപോലെ വ്യത്യസ്തവും വെല്ലുവിളികള്‍ നിറഞ്ഞതുമായ വേഷങ്ങള്‍ അപൂര്‍വമായാണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഇതൊരു വലിയ അവസരമാണെന്നും താരം വ്യക്തമാക്കി.

ത്സാന്‍സിറാണിയുടെ വേഷം അവതരിപ്പിക്കാന്‍ കങ്കണയ്ക്ക് കുതിര സവാരിയും വാള്‍ പയറ്റും പഠിക്കേണ്ടതുണ്ട്. അടുത്ത വര്‍ഷമാണ് ചിത്രത്തിന്റെ ഷൂട്ടിംങ് ആരംഭിക്കുന്നത്. ഹോളിവുഡ് താരം ഹുഗ് ഗ്രാന്റും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

English summary
“Tanu Weds Manu Returns” star Actress Kangana Ranaut, who will essay the role of warrior queen Rani Laxmibai in an upcoming biopic, is confident that it will be one of her career’s “best films.”

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam