കാമുകിയായ റാണി പിതാവ് അമിതാഭിനെ ചുംബിച്ചു; സഹിക്കാന്‍ കഴിയാതെ പ്രണയം ഉപേക്ഷിച്ച് അഭിഷേക് ബച്ചന്‍

ബോളിവുഡിലെ ഏറ്റവും വലിയ താരകുടുംബത്തിലേക്കാണ് നടി ഐശ്വര്യ റായി മരുമകളായി എത്തിയത്. അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹത്തോടെ നല്ലൊരു കുടുംബിനിയാവാന്‍ ഐശ്വര്യയ്ക്ക് സാധിച്ചതും ശ്രദ്ധേയമാണ്. എന്നാല്‍ ഐശ്വര്യയ്ക്ക് മുന്‍പ് ബോളിവുഡിലെ പല നടിമാരും താരകുടുംബത്തിലേക്ക് മരുമകളാവാന്‍ ആഗ്രഹിച്ചിരുന്നതാണ്.

കരിഷ്മ കപൂറും അഭിഷേക് ബച്ചനും തമ്മിലുള്ള വിവാഹനിശ്ചയം വരെ നടത്തിയെങ്കിലും അത് വേണ്ടെന്ന് വെക്കുകയായിരുന്നു. അമിതാഭ് ബച്ചന് കരിഷ്മ മരുമകളായി വരുന്നതിനോട് താല്‍പര്യമില്ലാത്തതായിരുന്നു അതിന്റെ കാരണം. അതിന് ശേഷം നടി റാണി മുഖര്‍ജിയും അഭിഷേകും ഇഷ്ടത്തിലായി. ഈ ബന്ധം അവസാനിക്കാന്‍ കാരണവും അമിതാഭ് ആണെന്നതാണ് കൗതുകകരമായ കാര്യം.

 ഐശ്വര്യ റായിയുമായിട്ടുള്ള വിവാഹത്തിന് മുന്‍പാണ് നടി റാണി മുഖര്‍ജിയും അഭിഷേകും ഇഷ്ടത്തിലായി

ഐശ്വര്യ റായിയുമായിട്ടുള്ള വിവാഹത്തിന് മുന്‍പാണ് നടി റാണി മുഖര്‍ജിയും അഭിഷേകും ഇഷ്ടത്തിലാണെന്ന കഥ പുറത്ത് വരുന്നത്. ഇരുവരും മണിരത്‌നത്തിന്റെ യുവ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ തുടങ്ങിയ അടുപ്പമായിരുന്നു. പിന്നാലെ ബണ്ടി ര്‍ ബബില്‍ എന്ന ചിത്രത്തിലും അഭിഷേകും റാണിയും ഒരുമിച്ചു. ഈ ചിത്രത്തില്‍ അഭിഷേകിനൊപ്പം പിതാവ് അമിതാഭും അഭിനയിച്ചിരുന്നു. ഈ സമയത്താണ് താരങ്ങള്‍ പ്രണയത്തിലാണെന്ന കഥ പ്രചരിക്കുന്നത്.

 സിനിമയില്‍ ഇരുവരും ലിപ് കിസ് ചെയ്യുന്ന സീനാണ് ഉണ്ടായിരുന്നത്

എന്നാല്‍ അമിതാഭ് ബച്ചനൊപ്പം റാണി മുഖര്‍ജി അഭിനയിച്ച ബ്ലാക്ക് എന്ന സിനിമ റിലീസ് ചെയ്തതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. റാണി മുഖര്‍ജിയ്ക്കും അമിതാഭിനും ഈ സിനിമയിലൂടെ മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. മാത്രമല്ല ഇരുവരുടെയും കൂട്ടുക്കെട്ടിനും പ്രശംസ ലഭിച്ചു.

അതിലേറ്റവും ചര്‍ച്ചയാക്കപ്പെട്ട കാര്യം റാണിയും ബിഗ് ബിയും തമ്മിലുള്ള ചുംബന രംഗമാണ്. സിനിമയില്‍ ഇരുവരും ലിപ് കിസ് ചെയ്യുന്ന സീനാണ് ഉണ്ടായിരുന്നത്. ഇത് അഭിഷേക് ബച്ചനെയും അമ്മ ജയ ബച്ചനെയുമൊക്കെ ചൊടിപ്പിച്ച സംഭവമായി മാറി.

കാമുകിയായ റാണി പിതാവിനെ ചുംബിക്കുന്നത് കണ്ടതോടെ അഭിഷേക് ദേഷ്യത്തിലായി

സ്‌ക്രീനിലാണെങ്കിലും തന്റെ കാമുകിയായ റാണി പിതാവിനെ ചുംബിക്കുന്നത് കണ്ടതോടെ അഭിഷേക് നടിയില്‍ നിന്നും അകലം പാലിച്ച് തുടങ്ങി. അഭിഷേകിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ റാണി ശ്രമിച്ചെങ്കിലും കാര്യമായി ഫലം ചെയ്തില്ല. ഒടുവില്‍ ഇരുവരുടെയും ബന്ധം അവസാനിക്കുന്ന തലത്തിലേക്ക് കാര്യങ്ങളെത്തി.

പിന്നീട് വലിയൊരു അകലമാണ് അഭിഷേകിനും റാണിയ്ക്കും ഇടയിലുണ്ടായത്. തന്റെ കല്യാണം ക്ഷണിക്കുന്നതിനായി അഭിഷേക് ബോളിവുഡിന് മുഴുവന്‍ ക്ഷണക്കത്ത് നല്‍കിയെങ്കിലും റാണിയ്ക്ക് മാത്രം അയച്ചില്ല.

അഭിഷേകിനുള്ള ഇഷ്ടക്കേട്  ഐശ്വര്യയും റാണിയോട് കാണിച്ച് വന്നിരുന്നു

അതേ സമയം അഭിഷേകിന് റാണിയോട് അതൃപ്തിയുള്ളത് ഭാര്യ ഐശ്വര്യ റായിയെയും ബാധിച്ചതായി ചില റിപ്പോര്‍ട്ടുകളുണ്ട്. ഇരുവരും ശത്രുക്കളെ പോലെയാണ് പലപ്പോഴും പെരുമാറാറുള്ളതെന്നാണ് ആരോപണം.

അഭിഷേകിനുള്ള ഇഷ്ടക്കേട് ഐശ്വര്യയും കാണിച്ച് വരുന്നതായിട്ടാണ് വിവരം. എന്തായാലും നടന്‍ അഭിഷേക് ബച്ചന്റെ ജീവിതത്തിലുണ്ടായ രണ്ട് പ്രണയങ്ങളാണ് പിതാവ് അമിതാഭ് ബച്ചന്‍ കാരണം ഇല്ലാതായി പോവുന്നത്.

 2007 ലാണ് ഐശ്വര്യ റായിയും അഭിഷേകും വിവാഹിതരാവുന്നത്

2007 ലാണ് ഐശ്വര്യ റായിയും അഭിഷേകും വിവാഹിതരാവുന്നത്. 2011 ല്‍ ഇരുവരും ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. ഇപ്പോള്‍ മകള്‍ ആരാധ്യയുടെ കൂടെ സന്തുഷ്ടമായൊരു കുടുംബജീവിതം നയിക്കുകയാണ് താരദമ്പതിമാര്‍.

Read more about: abhishek bachchan rani mukerji
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X