അഞ്ച് മാസം ​ഗർഭിണിയായിരിക്കെ രണ്ടാമത്തെ കുഞ്ഞിനെ നഷ്ടപ്പെട്ടു; ആദ്യമായി തുറന്ന് പറഞ്ഞ് റാണി

ബോളിവു‍ഡിലെ മുൻനിര നായിക സ്ഥാനം ഇന്നില്ലെങ്കിലും റാണി മുഖർജിക്ക് ഇന്നും ശ്രദ്ധേയ വേഷങ്ങൾ സിനിമകളിൽ ലഭിക്കുന്നുണ്ട്. അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ മാത്രമാണ് റാണി മുഖർജി ഇന്ന് ചെയ്യുന്നത്. മിസിസ്റ്റ് ചാറ്റർജി വെർസസ് നോർവെയാണ് ഒടുവിൽ പുറത്തിറങ്ങിയ റാണിയുടെ സിനിമ. ഫിലിം മേക്കർ ആദിത്യ ചോപ്രയെയാണ് റാണി മുഖർ‌ജി വിവാഹം ചെയ്തത്. വിവാഹത്തിന് മുമ്പ് നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ ശേഷമാണ് ആദിത്യ ചോപ്ര റാണി മുഖർജിയെ വിവാഹം ചെയ്തത്. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ ​ഗോസിപ്പുകൾ വന്നപ്പോഴെല്ലാം റാണി ഇത് സത്യമല്ലെന്നാണ് ആവർത്തിച്ചത്. എന്നാൽ വിവാ​ഹത്തോടെ ​ഗോസിപ്പുകൾ സത്യമാണെന്ന് വ്യക്തമായി. 2014 ലാണ് റാണി മുഖർജി വിവാഹിതയായത്. തൊട്ടടുത്ത വർഷം താര ദമ്പതികൾക്ക് മകളും പിറന്നു. അധീര എന്നാണ് മകളുടെ പേര്. മകളെ ലൈം ലൈറ്റിൽ നിന്ന് മാറ്റി നിർത്താൻ റാണി മുഖർജി ശ്രദ്ധിക്കുന്നു.

Rani Mukerji

രണ്ടാമത് ​ഗർഭിണിയായിട്ടും കുഞ്ഞിനെ നഷ്ടപ്പെട്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് റാണി മുഖർജി. ​ഗർഭിണിയായി അഞ്ചാം മാസത്തിൽ ​ഗർഭം അലസിപ്പോയെന്ന് റാണി മുഖർജി തുറന്ന് പറഞ്ഞു. മെൽബോണിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു നടി.

ആദ്യമായിട്ടാണ് ഞാനിത്തരമൊരു വെളിപ്പെടുത്തൽ നടത്തുന്നത്. ഇന്നത്തെ ലോകത്തിൽ നമ്മുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളും ചർച്ചയാകുന്നു. സ്വന്തം സിനിമയിലേക്ക് കൂടുതൽ ജനശ്രദ്ധ വരാനുള്ള അജണ്ടയായി ഇത് മാറുന്നു. പക്ഷെ എന്റെ സിനിമയുടെ പ്രൊമോഷൻ സമയത്ത് ഞാനിതേക്കുറിച്ച് സംസാരിച്ചില്ല. കൊവിഡ് വ്യാപനം നടന്ന 2020 ൽ ഞാൻ ​​ഗർഭിണിയായി. എന്നാൽ അഞ്ച് മാസത്തിനുള്ളിൽ കുഞ്ഞിനെ നഷ്ടപ്പെട്ടു.

Rani Mukerji

ഈ സമയത്താണ് തനിക്ക് മിസിസ് ചാറ്റർജി വെർസസ് നോർവെ എന്ന സിനിമയുടെ ഓഫർ വരുന്നത്. കുഞ്ഞിനെ നഷ്ടപ്പെടുന്ന അമ്മയുടെ കഥ പറയുന്ന സിനിമ വളരെ പെട്ടെന്ന് കണക്ട് ആയെന്നും റാണി മുഖർജി വ്യക്തമാക്കി. അടുത്തിടെ നൽകിയ മറ്റൊരു അഭിമുഖത്തിൽ രണ്ടാമതും അമ്മയാകാനുള്ള സമയം തനിക്ക് കഴിഞ്ഞ് പോയെന്ന് റാണി വ്യക്തമാക്കിയിരുന്നു. 45 കാരിയാണ് റാണി മുഖർജി.

സിനിമയ്ക്കൊപ്പം കുടുംബ ജീവിതത്തിനും റാണി ഇന്ന് വലിയ പ്രാധാന്യം നൽകുന്നു. ബോളിവുഡിൽ റാണി മുഖർജിയുടെ കരിയറിലെ ഉയർച്ചയും താഴ്ചയും ഒരു കാലത്ത് വലിയ ചർച്ചയായിരുന്നു. 2002 മുതൽ 2006 വരെയായിരുന്നു റാണിയുടെ കരിയറിലെ മികച്ച സമയം. ഒട്ടനവധി ഹിറ്റുകൾ നടിയെ തേടി ഈ കാലഘട്ടത്തിൽ വന്നു. എന്നാൽ 2006 ന് ശേഷം വലിയ തകർച്ച താരത്തിന് സംഭവിച്ചു. സിനിമകൾ തുടരെ പരാജയപ്പെട്ടതോടെ റാണിയുടെ താരമൂല്യം കുത്തനെ ഇടിഞ്ഞു.

ഇതിനിടെ വിവാഹവും കുഞ്ഞുമായി നടിയുടെ കരിയറിൽ ഇടവേളയും വന്നു. പന്നീട് മർദാനി ഉൾപ്പെടെയുള്ള സിനിമകളിലൂടെയാണ് റാണി മുഖർജി വീണ്ടും പ്രേക്ഷക ശ്രദ്ധ നേടുന്നത്. റാണി മുഖർജിയുടെ പുതിയ ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. നടി കജോളിന്റെ കസിൻ ആണ് റാണി മുഖർജി. കജോളിന്റെ വിജയം കണ്ടാണ് റാണി മുഖർജിയും സിനിമാ രം​ഗത്തേക്ക് കടന്ന് വന്നത്. ബം​ഗാളി ചിത്രം ബിയെർ ഫൂലിലൂടെയാണ് തുടക്കം. രാജാ കി ആയേ​ഗി ബരാത് എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമാ രം​ഗത്തേക്കും റാണിയെത്തി.

Read more about: rani mukerji
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X