പുറത്ത് പോകാന്‍ നിര്‍ബന്ധിക്കില്ല! ഭര്‍ത്താവായി ഇയാള്‍ മതിയെന്ന് തീരുമാനിച്ചതിന്റെ കാരണം പറഞ്ഞ് റാണി മുഖര്‍ജി
ബോളിവുഡിലെ ഏറ്റവും മുന്‍നിര നടിമാരിലൊരാളാണ് റാണി മുഖര്‍ജി. 1996 മുതല്‍ നായികയായി വെള്ളിത്തിരയില്‍ നിറഞ്ഞ് നിന്ന റാണി വിവാഹത്തോട് കൂടിയാണ് ചെറിയ ഇടവേളകള്‍ എടുക്കുന്നത്. ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമായി കൊണ്ടിരിക്കുകയാണ് നടി. അടുത്തിടെ റാണിയുടേതായി പുറത്ത് വന്ന സിനിമകള്‍ ഏറെ ജനപ്രീതി നേടിയിരുന്നു.
സിനിമയ്ക്ക് പുറമേ ദാമ്പത്യ ജീവിതവും വിജയകരമായി കൊണ്ട് പോകാന്‍ നടിയ്ക്ക് സാധിക്കാറുണ്ട്. കുടുംബജീവിതത്തെ കുറിച്ച് കാര്യമായി തുറന്ന് സംസാരിക്കാന്‍ ഇഷ്ടപ്പെടാത്ത കൂട്ടത്തിലാണ് റാണിയും ഭര്‍ത്താവ് ആദിത്യ ചോപ്രയും. എന്നാല്‍ സംവിധായകന്‍ കൂടിയായ ആദിത്യ ചോപ്രയെ വിവാഹം കഴിക്കാനുണ്ടായ കാരണത്തെ കുറിച്ച് നടി തുറന്ന് പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്.

ഒരു പൊതുവേദിയില്‍ വച്ച് നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റാണി മുഖര്‍ജി. ആദിത്യ ചോപ്രയെ തന്നെ വിവാഹം കഴിക്കാനുണ്ടായ കാരണമെന്താണെന്നാണ് ചോദ്യം വന്നത്. 'പുറത്ത് പോകുന്നില്ലേ എന്ന് ചോദിക്കാത്ത ഒരാളെയാണ് ഞാന്‍ ഭര്‍ത്താവായി വേണമെന്ന് ആഗ്രഹിച്ചിരുന്നത്. വീട്ടില്‍ തന്നെ ഇരിക്കാന്‍ എനിക്കും അദ്ദേഹത്തിനും ഒത്തിരി ഇഷ്ടമാണ്.
വീട്ടിലായിരിക്കുന്നതില്‍ ഞങ്ങള്‍ രണ്ട് പേരും സന്തോഷിക്കാറുമുണ്ട്. എവിടേക്കെങ്കിലും പോയിക്കൂടെ എന്ന് അദ്ദേഹം എന്നോടോ ഞാന്‍ അദ്ദേഹത്തോടോ ചോദിക്കാറില്ല. അതുകൊണ്ട് തന്നെ ഞാന്‍ തിരഞ്ഞെടുത്ത ആള്‍ ശരിയായിരുന്നുവെന്ന് എനിക്കിപ്പോള്‍ തോന്നുന്നു', എന്നാണ് റാണി പറഞ്ഞത്.
അതേ സമയം വിവാഹിതനായിരുന്ന ഒരാളെ ഭര്‍ത്താവായി കണ്ടെത്തിയത് എന്തിനാണെന്ന ചോദ്യമാണ് റാണിയോട് ആരാധകര്‍ ചോദിക്കുന്നത്. അദ്ദേഹത്തിന്റെ ദാമ്പത്യം തകരാന്‍ കാരണം റാണിയാണോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ വിവാഹമോചനത്തിന് ശേഷമാണ് റാണിയുമായി ആദിത്യ ഇഷ്ടത്തിലായതെന്നും വ്യക്തമല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പറഞ്ഞ് നടിയ്ക്ക് പിന്തുണയുമായി എത്തുകയാണ് ആരാധകര്‍.

2014 ലായിരുന്നു ആദിത്യ ചോപ്രയും റാണി മുഖര്‍ജിയും വിവാഹിതരാവുന്നത്. നേരത്തെ വിവാഹിതനായിരുന്ന ആദിത്യ ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമായിരുന്നു നടിയുമായി അടുപ്പത്തിലാവുന്നത്. റാണിയും ആദിത്യയും തമ്മിലുള്ള ബന്ധം എപ്പോഴും രഹസ്യമാക്കി വെക്കാനാണ് ഇരുവരും നോക്കിയത്. വിവാഹിതരായതിന് ശേഷവും രണ്ടാളും തങ്ങളുടെ ബന്ധത്തെ കുറിച്ച് തുറന്ന് പറയാന്‍ ശ്രമിച്ചിരുന്നില്ല.
ഇതിനിടയിലാണ് താരദമ്പതിമാരെ കുറിച്ചുള്ള പലതരം ഊഹാപോഹങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. 2014 ഏപ്രിലില്‍ ഇറ്റലിയില്‍ വെച്ച് വളരെ രഹസ്യമായിട്ടാണ് ഇരുവരും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. വിവാഹക്കാര്യം പുറംലോകം അറിയുന്നതിന് മുന്‍പ് തന്നെ റാണിയ്‌ക്കെതിരെ ഗുരുതര ആരോപണ്ങ്ങള്‍ വന്നു.
ആദിത്യയുടെ വിവാഹജീവിതത്തെ ചൂണ്ടി കാണിച്ചാണ് പലരും നടിയെ മോശമായി ചിത്രീകരിച്ചത്. എന്നാല്‍ അദ്ദേഹത്തെ പരിചയപ്പെട്ടത് വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണെന്ന് പിന്നീടൊരിക്കല്‍ നടി വ്യക്തമാക്കുകയും ചെയ്തിരുന്നു.
'ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് ഞാന്‍ അദ്ദേഹത്തെ കണ്ടുമുട്ടിയത്. ആദിത്യ എന്റെ പ്രൊഡ്യൂസര്‍ ആയിരുന്നില്ല. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യുന്നതിന് മുന്‍പ് തന്നെ ഞങ്ങള്‍ കണ്ടിരുന്നു', എന്നാണ് ഭര്‍ത്താവുമായി പരിചയപ്പെട്ടതിനെ കുറിച്ച് റാണി പറഞ്ഞത്.
എന്നാല്‍ റാണിയോട് ഇഷ്ടം തോന്നിയതിനെ പറ്റി ആദിത്യ തുറന്ന് പറഞ്ഞിട്ടില്ല. മറ്റ് നടിമാരില്‍ നിന്നും വ്യത്യസ്തയാണ് റാണിയെന്ന് മനസിലായത് മുതല്‍ ആദിത്യയ്ക്ക് അവരോട് താല്‍പര്യം തോന്നുകയായിരുന്നു. റാണിയുമായി ഡേറ്റിങ്ങ് ആരംഭിക്കുന്നതിന് മുന്‍പ് അവളുടെ വീട്ടില്‍ പോയി മാതാപിതാക്കളോട് സംസാരിച്ചിട്ടുണ്ട്. മകള്‍ക്കും ഈ ബന്ധത്തില്‍ ഇഷ്ടക്കേടില്ലെന്ന് മനസിലായതോടെ റാണിയുടെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.


Click it and Unblock the Notifications











