കമല്‍ഹാസന്‍ അന്ന് പറഞ്ഞ വാക്കുകള്‍ ആത്മവിശ്വാസം കൂടുവാന്‍ കാരണമായി! തുറന്ന് പറഞ്ഞ് റാണി മുഖര്‍ജി

By Midhun

നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ ബോളിവുഡിലെ താരറാണിയായി മാറിയ നടിയായിരുന്നു റാണി മുഖര്‍ജി.സൂപ്പര്‍താരങ്ങളുടെ നായികയായിട്ടായിരുന്നു നടി കൂടുതലായും ബോളിവുഡില്‍ തിളങ്ങിയിരുന്നത്. ഷാരൂഖ് ഖാനൊപ്പമുളള കുച്ച് കുച്ച് ഹോത്താ ഹേ എന്ന ചിത്രം നടിയുടെ കരിയറില്‍ ഇറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ഷാരുഖിന്റെ രണ്ട് നായികമാരില്‍ ഒരാളായിട്ടായിരുന്നു നടി എത്തിയിരുന്നത്.

ബോളിവുഡ് സിനിമകളില്‍ കൂടുതലായി തിളങ്ങിയ നടി തെന്നിന്ത്യന്‍ സിനിമകളിലും തന്റെ സാന്നിദ്ധ്യമറിയിച്ചിരുന്നു. ഉലകനായകന്‍ കമല്‍ഹാസന്റെ ഹേറാം എന്ന ചിത്രത്തിലായിരുന്നു നടി അഭിനയിച്ചിരുന്നത്. തമിഴിലും ഹിന്ദിയിലുമായി ഒരുക്കിയ ഈ ചിത്രത്തില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചിരുന്നത്. അടുത്തിടെയായിരുന്നു കമല്‍ഹാസന്‍ ചിത്രത്തില്‍ മേക്കപ്പില്ലാതെ അഭിനയിച്ചതിന്റെ അനുഭവം നടി പങ്കുവെച്ചിരുന്നത്.

കമലിനെക്കുറിച്ച് റാണി

കമലിനെക്കുറിച്ച് റാണി

അടുത്തിടെ ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ വെച്ച് നടന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലായിരുന്നു കമല്‍ഹാസനൊപ്പം അഭിനയിച്ചതിന്റെ അനുഭവം നടി പങ്കുവെച്ചിരുന്നത്. ഫിലിം ഫെസ്റ്റിവലില്‍ മുഖ്യാതിഥിയായിട്ടായിരുന്നു റാണി മുഖര്‍ജി പങ്കെടുത്തിരുന്നത്. തന്റെ കരിയറിലെ പ്രധാനപ്പെട്ട് ചിത്രങ്ങളിലൊന്നായിരുന്നു ഹേ റാമെന്ന് ചടങ്ങില്‍ വെച്ച് റാണി പറഞ്ഞിരുന്നു. ബോളിവുഡില്‍ തിളങ്ങിനിന്നിരുന്ന സമയത്തായിരുന്നു നടി കമലിനൊപ്പമുളള ഹേ റാമില്‍ അഭിനയിച്ചിരുന്നത്. പ്രമേയപരമായി ഏറെ മികച്ചുനിന്ന ചിത്രം കമലിന്റെയും റാണിയുടെയും അഭിനയ പ്രകടനങ്ങള്‍ കൊണ്ടായിരുന്നു ശ്രദ്ധിക്കപ്പെട്ടിരുന്നത്.

ഹേറാം എന്ന ചിത്രം

ഹേറാം എന്ന ചിത്രം

ഹേറാമില്‍ അപര്‍ണ എന്നൊരു കഥാപാത്രമായിട്ടായിരുന്നു റാണി മുഖര്‍ജി എത്തിയിരുന്നത്. കമലിനും റാണിക്കുമൊപ്പം ഷാരൂഖ് ഖാനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അംജദ് അലി ഖാന്‍ എന്നൊരു കഥാപാത്രമായിട്ടായിരുന്നു ഷാരൂഖ് ചിത്രത്തില്‍ എത്തിയിരുന്നത്. കമല്‍ഹാസന്‍ തന്നെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം കൂടിയായിരുന്നു ഇത്. തമിഴിലും ഹിന്ദിയിലുമായി ഒരേസമയമായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നത്.

റാണി മുഖര്‍ജി പറഞ്ഞത്

റാണി മുഖര്‍ജി പറഞ്ഞത്

ഹേറാമില്‍ കമല്‍ഹാസനൊപ്പം മേക്കപ്പില്ലാതെ അഭിനയിച്ച അനുഭവമായിരുന്നു ഫിലിം ഫെസ്റ്റിവലില്‍ റാണി മുഖര്‍ജി പറഞ്ഞത്. സിനിമയില്‍ അഭിനയിക്കാനായി മേക്കപ്പിട്ട് വന്നപ്പോള്‍ അത് കഴുകി വരാന്‍ കമല്‍ പറഞ്ഞതായി റാണി പറയുന്നു. തുടര്‍ന്ന് മുറിയില്‍ പോയി മുഖത്തിട്ടിരുന്ന മേക്കപ്പ് നല്ലപോലെ കഴുകി വന്നു. രണ്ടാമതും അദ്ദേഹം കഴുകാന്‍ വേണ്ടി ആവശ്യപ്പെട്ടപ്പോള്‍ വീണ്ടും പോയി മുഖം കഴുകി. റാണി പറയുന്നു.

ആത്മവിശ്വാസം കൂടി

ആത്മവിശ്വാസം കൂടി

ഹേറാമില്‍ മേക്കപ്പില്ലാതെ അഭിനയിച്ചപ്പോള്‍ തന്റെ ആത്മവിശ്വാസം കൂടിയതായി റാണി പറയുന്നു. സിനിമയില്‍ അഭിനയിക്കണമെങ്കില്‍ മേക്കപ്പ് ഇടണമെന്നാണ് എല്ലാവരും പറയാറുളളത്. എന്നാല്‍ കമല്‍ഹാസന്‍ എന്ന നടന്‍ തന്നെ അതിശയിപ്പിച്ചതായി റാണിമുഖര്‍ജി സദസിനു മുന്‍പാകെ പറഞ്ഞു. എതൊരു ആര്‍ട്ടിസ്റ്റും സിനിമയില്‍ അഭിനയിക്കുമ്പോള്‍ സൗന്ദര്യത്തെക്കുറിച്ചും ശരീരഭാരത്തെക്കുറിച്ചും പൂര്‍ണമായി മറന്ന് വേണം അഭിനയിക്കേണ്ടതെന്നും കമല്‍ പറഞ്ഞതായി റാണി പറഞ്ഞു.

ഹിച്ച്കി എന്ന ചിത്രം

ഹിച്ച്കി എന്ന ചിത്രം

തിരിച്ചുവരവില്‍ ഹിച്ച്കി എന്ന ചിത്രത്തിലായിരുന്നു റാണി മുഖര്‍ജി അഭിനയിച്ചിരുന്നത്. സിദ്ധാര്‍ത്ഥ് പി മല്‍ഹോത്രയായിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്. പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം കൂടിയായിരുന്നു ഹിച്ച്കി. ചിത്രത്തില്‍ ട്യൂറെറ്റ് സിന്‍ഡ്രോം എന്ന രോഗത്തിനടിമയായ നൈന മാത്തൂര്‍ എന്ന അധ്യാപികയുടെ റോളിലായിരുന്നു റാണി മുഖര്‍ജി എത്തിയിരുന്നത്. ഷാരൂഖ് ഖാനൊപ്പമുളള സീറോ എന്ന സിനിമയാണ് റാണിയുടെതായി റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X