ഐശ്വര്യ റായിയും റാണി മുഖര്‍ജിയും ഇപ്പോഴും വഴക്കിലാണോ? വിവാഹത്തിന് ക്ഷണിക്കാത്തതും അക്കാരണത്താല്‍!!

ബോളിവുഡിലെ പ്രണയങ്ങളും വേര്‍പിരിയലും പിണക്കങ്ങളുമെല്ലാം പാപ്പരാസികള്‍ ആഘോഷിക്കാറുണ്ട്. അക്കൂട്ടത്തില്‍ താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയുമെല്ലാമുണ്ട്. നേരത്തെ നടി റാണി മുഖര്‍ജിയും ഐശ്വര്യ റായിയും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ഇരുവരും പിണക്കത്തിലാവുകയായിരുന്നു. പല തരത്തില്‍ വാര്‍ത്തകള്‍ വളച്ചൊടിച്ച് വന്നെങ്കിലും യഥാര്‍ത്ഥ കാരണമെന്താണെന്ന് വ്യക്തമായിരുന്നില്ല. അഭിഷേകുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുത്ത ഐശ്വര്യ റായി മകള്‍ വലുതായതോടെയാണ് സിനിമയിലേക്ക് തിരിച്ചെത്തിയത്.

വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞിട്ടും ഇവര്‍ തമ്മിലുള്ള പിണക്കം ഇനിയും അവസാനിച്ചിട്ടില്ല. ചല്‍തേ ചല്‍തേ എന്ന ചിത്രത്തില്‍ നായികയായി ആദ്യം നിശ്ചയിച്ചിരുന്നത് ഐശ്വര്യയെയായിരുന്നു. ആ സമയത്ത് സല്‍മാന്‍ ഖാനുമായി ഐശ്വര്യ പ്രണയത്തിലായിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനില്‍ സല്‍മാന്‍ മദ്യപിച്ച് വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് ചിത്രത്തില്‍ നിന്നും ഐശ്വര്യയെ പുറത്താക്കിയിരുന്നു. ഐശ്വര്യയ്ക്ക് പകരം റാണി മുഖര്‍ജിയായിരുന്നു നായികയായത്. ഇത് ഐശ്വര്യയ്ക്ക് മനോവിഷമം ഉണ്ടാക്കിയെന്നും ഇതിന്റെ പേരിലാണ് ഇരുവരും പിരിഞ്ഞതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

rani-aiswaraya

അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹത്തിന് റാണിയെ ക്ഷണിക്കാതെ ഇരുന്നത് എന്ത് കൊണ്ടാണെന്ന് ഒരു അഭിമുഖത്തില്‍ ചോദിച്ചിരുന്നു. അഭിഷേകിന് മാത്രമേ അതിന് മറുപടി പറയാനാകൂ എന്നായിരുന്നു റാണിയുടെ മറുപടി. ഒരു വ്യക്തി അയാളുടെ വിവാഹത്തിന് നിങ്ങളെ ക്ഷണിച്ചില്ലെങ്കില്‍ അയാളുടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് എവിടെയാണ് സ്ഥാനം നല്‍കിയിരിക്കുന്നതെന്ന് നിങ്ങള്‍ക്ക് മനസിലാകും. അവരുമായി നല്ല സൗഹൃദമാണെന്ന് മനസില്‍ കരുതും. പക്ഷെ ചിലപ്പോള്‍ സെറ്റിലെ വെറും ഒരു സഹപ്രവര്‍ത്തക എന്ന നിലയിലായിരിക്കും അവര്‍ നിങ്ങളെ പരിഗണിക്കുക.

അതെന്തായാലും ഇപ്പോള്‍ അതിന് പ്രസക്തിയില്ല. കാരണം ഞങ്ങള്‍ സുഹൃത്തുക്കളല്ല. വെറും സഹപ്രവര്‍ത്തകരാണെന്ന് ഇതില്‍ നിന്നും വ്യക്തമാണല്ലോ. അതിലുമുപരിയായി സ്വന്തം വിവാഹം വന്നാലും എനിക്ക് അടുപ്പമുള്ള വളരെ കുറച്ച് ആളുകളെയേ ഞാനും ക്ഷണിക്കൂ. എന്ന് റാണി വ്യക്തമാക്കുന്നു. പിണക്കം അങ്ങനെ ആണെങ്കിലും ഐശ്വര്യ റായിയുടെ പിതാവ് മരിച്ചപ്പോള്‍ ആശ്വസിപ്പിക്കാനായി റാണിയും എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X