അഭിഷേക് ബച്ചന്‍-ഐശ്വര്യറായ് വിവാഹത്തിന് റാണി മുഖര്‍ജിയെ ക്ഷണിച്ചില്ല! കാരണത്തെക്കുറിച്ച് നടി പറഞ്ഞത്

ബോളിവുഡ് സിനിമാലോകം ഒന്നടങ്കം പങ്കെടുത്ത വിവാഹങ്ങളിലൊന്നായിരുന്നു അഭിഷേക് ബച്ചന്റേത്. ഐശ്വര്യ റായിയുമായുള്ള പ്രണയം ജീവിതത്തിലേക്ക് പകര്‍ത്തുകയായിരുന്നു താരപുത്രന്‍. ബോളിവുഡ് സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നുവെങ്കിലും ഈ വിവാഹത്തില്‍ റാണി മുഖര്‍ജി പങ്കെടുത്തിരുന്നില്ല. അസാന്നിധ്യം കൊണ്ടായിരുന്നു അന്ന് ഈ നായിക വാര്‍ത്തകളില്‍ നിറഞ്ഞത്. ഇവരുടെ പിണക്കത്തെക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു പിന്നീട് നടന്നത്. ഈ വിഷയം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

ഒരുകാലത്ത് ആത്മമിത്രങ്ങളായി നടന്നവരാണ് ഐശ്വര്യയും റാണി മുഖര്‍ജിയും. പൊതുവേദികളില്‍ വെച്ച് കണ്ടപ്പോള്‍ മുഖം കൊടുക്കാതെ പോവുന്ന താരങ്ങളെയായിരുന്നു പിന്നീട് കണ്ടത്. ഇവരുടെ പിണക്കത്തെക്കുറിച്ച് അന്നേ ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. അഭിഷേകും റാണിയും ഡേറ്റിങ്ങിലാമെന്ന തരത്തിലുള്ള വാര്‍ത്തകളും ഇടയ്ക്ക് പ്രചരിച്ചിരുന്നു. വിവാഹത്തിന് അഭിയും ആഷും റാണിയെ ക്ഷണിക്കാതിരുന്നതോടെ ഈ വാദം ശക്തമാവുകയായിരുന്നു. ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ വേര്‍പിരിഞ്ഞതിന് പിന്നിലെ കാരണം അഭിഷേക് ബച്ചന്‍ തന്നെയാണെന്ന് പാപ്പരാസികള്‍ സ്ഥിരീകരിക്കുകയായിരുന്നു.

ചല്‍തേ ചല്‍തേ സിനിമയില്‍ നിന്നും ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് മനോവിഷമത്തിലായിരുന്നു ഐശ്വര്യ. ആഷുമായി പ്രണയത്തിലായിരുന്ന സല്‍മാന്‍ ഖാന്‍ ഷൂട്ടിംഗിനിടയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. ഇതോടെയാണ് നായികയെ മാറ്റിയത്. തന്നെ മാറ്റി റാണി മുഖര്‍ജിയെ ചിത്രത്തിലേക്ക് തിരഞ്ഞടുത്തതില്‍ താരം അസ്വസ്ഥയായിരുന്നു. ഈ സംഭവമാണ് ഇവരെ അകറ്റിയതെന്നായിരുന്നു ഒരുവിഭാഗം പറഞ്ഞത്. മറ്റ്ചിലരാവട്ടെ അഭിഷേകാണ് കാരണമെന്നായിരുന്നു പറഞ്ഞത്.

Aishwarya Rai

ഐശ്വര്യയും അഭിഷേകും വിവാഹത്തിന് ക്ഷണിക്കാതിരുന്നതിനെക്കുറിച്ചുള്ള ചോദ്യം റാണി മുഖര്‍ജിക്ക് നേരിടേണ്ടി വന്നിരുന്നു. ഇതേക്കുറിച്ച് മറുപടി പറയേണ്ടത് അഭിഷേകാണ്. ഒരാള്‍ അയാളുടെ വിവാഹത്തിനായി നിങ്ങളെ ക്ഷണിച്ചില്ലെങ്കില്‍ അയാളുടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് എവിടെയാണ് സ്ഥാനമെന്ന് മനസ്സിലാകും. നമുക്ക് അവരുമായി നല്ല സൗഹൃദമുണ്ടെന്നായിരിക്കും നമ്മള്‍ കരുതുന്നത്. എന്നാല്‍ സെറ്റിലെ സഹപ്രവര്‍ത്തക എന്ന നിലയിലായിരിക്കും അവര്‍ പരിഗണിക്കുന്നത്.

ഞങ്ങള്‍ വെറും സഹപ്രവര്‍ത്തകരാണെന്ന് തെളിയിച്ചിരിക്കുകയാണ് ഈ സംഭവം. സ്വന്തം വിവാഹത്തിന് ആരെയൊക്കെയാണ് ക്ഷണിക്കേണ്ടത് എന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. താന്‍ വിവാഹം കഴിക്കുമ്പോള്‍ വളരെ അടുത്ത ആള്‍ക്കാരെ മാത്രമേ വിളിക്കുകയുള്ളൂവെന്നും റാണി മുഖര്‍ജി എന്ന് പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X