കരണ്‍ ജോഹര്‍ എന്നെ അടിച്ചു, ഭക്ഷണം തട്ടിയെടുത്തു! ഗുരുതര ആരോപണങ്ങളുമായി നടിമാരായ കാജോളും റാണി മുഖര്‍ജിയും

കരണ്‍ ജോഹര്‍ അവതാരകനായിട്ടെത്തുന്ന കോഫി വിത് കരണുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കൂടുതലായും പ്രചരിക്കുന്നത്. ബോളിവുഡിലെ മുന്‍നിര താരങ്ങളെ കുറിച്ചുള്ള രസകരമായ കഥകളാണ് ഈ പരിപാടിയിലൂടെ പുറത്ത് വരാറുള്ളത്. അതുകൊണ്ട് തന്നെ ഷോ യെ കുറിച്ചറിയാന്‍ പ്രേക്ഷകരും ആകാംഷയോടെ കാത്തിരിക്കുകയാണ്.

പരിപാടിയുടെ ഏറ്റവും പുതിയ പ്രൊമോ വീഡിയോ പുറത്ത് വന്നതോടെ ആരാധകരും ആവേശത്തിലായിരിക്കുകയാണ്. നടിമാരായ കാജോളും റാണി മുഖര്‍ജിയും കോഫി വിത്ത് കരണിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തുകയാണ് ഇത്തവണ. കുച്ച് കുച്ച് ഹോത്ത ഹേ എന്ന സിനിമയിലെ ഹിറ്റ് ജോഡികളെ അവതരിപ്പിച്ചവരാണ് ഇരുവരും. കരണ്‍ സംവിധാനം ചെയ്ത സിനിമയായത് കൊണ്ട് മൂവരും ചേര്‍ന്ന് പഴയ പല കഥകളും പറയാനാണ് സാധ്യത.

 karan-rani

കോഫി വിത് കരണ്‍ സംപ്രേക്ഷണം ചെയ്യുന്ന ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ വരാനിരിക്കുന്ന എപ്പിസോഡിന്റെ പുതിയ പ്രൊമോ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, അവതാരകന്‍ കരണ്‍ ജോഹര്‍ തന്റെ ആദ്യത്തെ നായികമാരെ സന്തോഷത്തോടെ ക്ഷണിക്കുന്നതാണ് കാണിച്ചിരിക്കുന്നത്.

അതേ സമയം ഈ പരിപാടിയിലൂടെ 'എനിക്ക് നിങ്ങളെ (കരണ്‍ ജോഹര്‍) തുറന്നുകാട്ടണം' എന്നുള്ള ആഗ്രഹം റാണി മുഖര്‍ജി പ്രകടിപ്പിക്കുന്നതാണ് ഇതിലേറ്റവും രസകരം. 'നിങ്ങള്‍ അത്തരം കാര്യങ്ങള്‍ ഇവിടെ പറയരുത്' എന്ന് തമാശരൂപേണ ഇതിനുള്ള മറുപടിയായി കരണ്‍ പറയുന്നുണ്ട്. എന്നാല്‍ ഈ ഷോ യുടെ ഏറ്റവും വലിയ പ്രത്യേകത ഇതുപോലെയുള്ള കാര്യങ്ങള്‍ പറയുന്നതാണെന്ന് കാജോളും കൂട്ടിച്ചേര്‍ത്തു.

കരണ്‍ ജോഹറിന്റെ ആദ്യ സംവിധാന സംരംഭമായ 'കുച്ച് കുച്ച് ഹോതാ ഹേ'യുടെ ചിത്രീകരണത്തിനിടെ ഉണ്ടായ രസകരമായ ഒരു സംഭവവും കരണ്‍ പറയുന്നുണ്ട്. 'ഞങ്ങള്‍ കുച്ച് കുച്ച് ഹോതാ ഹേ ഷൂട്ട് ചെയ്യുന്ന സമയമാണ്. അന്ന് എന്റെ അച്ഛന്‍ മെഹബൂബ് സ്റ്റുഡിയോയ്ക്ക് പുറത്ത് റോഡില്‍ സംസാരിച്ചു കൊണ്ടിരിക്കുകയാണ്.

അദ്ദേഹത്തെ കണ്ട സഞ്ജയ് ദത്ത് 'യഷ് ജി, നിങ്ങള്‍ ഇവിടെ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു? അതിന് എന്റെ അച്ഛന്‍ മറുപടി പറഞ്ഞത് 'എന്റെ മകന്‍ ഒരു (സിനിമ) സെറ്റ് സ്ഥാപിച്ചു, അതോടെ ഞാന്‍ തെരുവില്‍ എത്തിക്കഴിഞ്ഞു,' എന്നാണെന്ന് കരണ്‍ തമാശരൂപേണ പറയുന്നു.

ഇതിനിടെ റാണി മുഖര്‍ജി കരണിനെതിരെ പരാതിപ്പെടുന്നതും പ്രൊമോയില്‍ കാണിച്ചിരുന്നു. അന്ന് കരണ്‍ തന്റെ കയ്യില്‍ നിന്ന് ഭക്ഷണം തട്ടിയെടുക്കുകയും തന്നെ തല്ലുകയും ചെയ്തിരുന്നു എന്നാണ് നടിയുടെ തുറന്ന് പറച്ചില്‍. എന്നാല്‍ നടിയുടെ ആരോപണം കരണ്‍ പൂര്‍ണ്ണമായും നിഷേധിച്ചിരിക്കുകയാണ്. കാജോളും ഇതിനോട് പ്രതികരിച്ചിരുന്നു.

rani-kajol

എന്നാല്‍ തമാശകള്‍ അവിടെയും അവസാനിക്കുന്നില്ല. റാപ്പിഡ്-ഫയര്‍ റൗണ്ടില്‍, റാണി അതിഥി വേഷത്തില്‍ അഭിനയിച്ച കജോളിന്റെ സിനിമ ഏതാണെന്ന് കരണ്‍ ഇരുവരോടും ചോദിച്ചിരുന്നു. എന്നാല്‍ ഇതിന് ഉത്തരം പറയാന്‍ കജോളിന് സാധിച്ചില്ല. 'നീയെങ്ങനെ ഇത്ര മണ്ടയായി? എന്ന് തമാശയായി കരണ്‍ അവളോട് ചോദിക്കുന്നുണ്ട്.

കഭി ഖുഷി കഭി ഗം എന്ന് സിനിമയാണ് അതെന്ന് കരണ്‍ വെളിപ്പെടുത്തിയപ്പോള്‍, കജോളും ഞെട്ടി. ആ സിനിമയില്‍ റാണി പ്രത്യേകമായൊരു വേഷം ചെയ്തിരുന്നോ എന്നാണ് നടി തിരികെ ചോദിച്ചത്.

കാജോള്‍ കരണിനെ ശല്യപ്പെടുത്തുന്ന തരത്തിലാണ് റാണിയും കാജോളും പരിപാടിയില്‍ പങ്കെടുത്തത്. എന്നാല്‍ താന്‍ ഈ ഷോ യില്‍ നിന്നും ഇറങ്ങി പോവുകയാണെന്നും ഇനി ഇവിടെ നില്‍ക്കുന്നില്ലെന്നും പറഞ്ഞ് കാജോള്‍ എഴുന്നേല്‍ക്കുന്നു. അത്തരത്തില്‍ വളരെ രസകരമായ രീതിയിലാണ് കോഫി വിത് കരണിന്റെ അടുത്ത എപ്പിസോഡ് വരാനിരിക്കുന്നതെന്ന് പ്രൊമോയില്‍ നിന്ന് തന്നെ വ്യക്തമായിരിക്കുകയാണ്.

രണ്‍വീര്‍ സിംഗ്-ദീപിക പദുക്കോണ്‍, സണ്ണി ഡിയോള്‍-ബോബി ഡിയോള്‍, അനന്യ പാണ്ഡേ-സാറ അലി ഖാന്‍, കരീന കപൂര്‍ ഖാന്‍-ആലിയ ഭട്ട് എന്നിവരാണ് കോഫി വിത് കരണിന്റെ എട്ടാം സീസണില്‍ ഇതുവരെ പങ്കെടുത്തത്. കാജോളിനും റാണിയ്ക്കും ശേഷം ആമിര്‍ ഖാനും അദ്ദേഹത്തിന്റെ മുന്‍ഭാര്യ കിരണ്‍ റാവുവും ഷോ യില്‍ പങ്കെടുത്തേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ട്.

More from Filmibeat

Read more about: rani mukerji kajol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X