നായിക ചെറിയ പാവാട ധരിക്കണം! റാണി മുഖര്‍ജിയ്ക്ക് ഭക്ഷണം കൊടുക്കരുതെന്ന് തീരുമാനിച്ചിരുന്നുവെന്ന് കരണ്‍ ജോഹര്‍

കരണ്‍ ജോഹര്‍ ആദ്യമായി കഥ എഴുതി സംവിധാനം ചെയ്ത സിനിമയാണ് കുച്ച് കുച്ച് ഹോത്താ ഹേ. ഷാരൂഖ് ഖാന്‍ നായകനായിട്ടെത്തിയപ്പോള്‍ കാജോള്‍, റാണി മുഖര്‍ജി എന്നിവരായിരുന്നു നായികമാര്‍. ഒരു ത്രീകോണ പ്രണയം പറഞ്ഞ സിനിമ ആ വര്‍ഷത്തെ ഏറ്റവും വിജയങ്ങളിലൊന്നായി മാറി. ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം പോലും ചിത്രത്തിന് ലഭിച്ചിരുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറം കരണ്‍ ജോഹര്‍ അവതാരകനായിട്ടെത്തുന്ന കോഫി വിത്ത് കരണ്‍ എന്ന പരിപാടിയുടെ ഏറ്റവും പുതിയ എപ്പിസോഡില്‍ ംറാണി മുഖര്‍ജിയും കജോളും അതിഥികളായി എത്തിയിരിക്കുകയാണ്. ഹിറ്റ് സിനിമയിലെ താരങ്ങള്‍ വീണ്ടും ഒരുമിച്ചപ്പോള്‍ അന്ന് ലൊക്കേഷനില്‍ നടന്ന പല രസകരമായ സംഭവങ്ങളും പങ്കുവെച്ചിരിക്കുകയാണ്.

karan-rani

റാണി ഒരു പ്രത്യേക പാവാട ധരിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്നും ശരീരഭാരം കുറച്ചാല്‍ മാത്രമേ അത് അവള്‍ക്ക് ചേരുകയുള്ളുവെന്നും തോന്നി. അങ്ങനെ സിനിമയിലെ ഒരു കോസ്റ്റിയൂം ധരിക്കുന്നതിന് വേണ്ടി റാണിയുടെ ശരീരഭാരം കുറക്കാന്‍ തീരുമാനിച്ചു. അതുകൊണ്ട് നടിയ്ക്ക് ഭക്ഷണമൊന്നും നല്‍കരുതെന്ന് ഹോട്ടലിലെ റൂം സര്‍വീസിനോട് താന്‍ നിര്‍ദ്ദേശിച്ചിരുന്ന സംഭവത്തെ കുറിച്ചാണ് കരണ്‍ ജോഹര്‍ പറഞ്ഞത്.

തന്റെ തീരുമാനത്തിനൊപ്പം റാണിയുടെ അമ്മയ്ക്കും സമ്മതമായിരുന്നു. അവരും എനിക്കൊപ്പം ചേര്‍ന്നുവെന്നാണ് കരണ്‍ പറയുന്നത്. ഇതിനിടയില്‍ താന്‍ ഭക്ഷണം കഴിക്കുന്നത് കണ്ട കരണ്‍ തന്റെ കൈയില്‍ നിന്ന് ഭക്ഷണം തട്ടിയെടുത്തുവെന്നും പിന്നീട് സന്മനസ് ഉള്ളത് കൊണ്ടാണ് അത് തിരികെ നല്‍കാന്‍ പ്രേരിപ്പിച്ചതെന്നും റാണി ഓര്‍മ്മിപ്പിച്ചു.

അന്ന് നടന്നതിനെ കുറിച്ച് കരണ്‍ പറയുന്നതിങ്ങനെയാണ്... 'റാണിയോട് ചെറിയൊരു പാവാട ധരിച്ചിട്ട് അഭിനയിക്കുന്നൊരു സീന്‍ ചെയ്യാനുണ്ടെന്നും അതിനാല്‍ കുറച്ച് ഭാരം കുറയ്ക്കണമെന്നും പറഞ്ഞു. കാരണം ആ വസ്ത്രം ധരിക്കണമെങ്കില്‍ റാണി 4-5 കിലോ കുറയ്ക്കണമായിരുന്നു. എന്നാല്‍ അവള്‍ പറഞ്ഞത് 4-5 കിലോ ഒന്നും കുറയ്ക്കാന്‍ പറ്റില്ലെന്നാണ്. ഇതോടെ നീളം കുറഞ്ഞ ഓറഞ്ച് പാവാട അവള്‍ എങ്ങനെ ധരിക്കുമെന്ന് എനിക്ക് തോന്നി',.

തടി കുറയ്ക്കാനായി റാണിയ്ക്ക് ഭക്ഷണമൊന്നും നല്‍കരുതെന്ന് ഞങ്ങള്‍ റൂം സര്‍വീസിലുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. റാണിയുടെ അമ്മ കൃഷ്ണ ആന്റിയും ഇതില്‍ പങ്കാളിയായിരുന്നു. 'അവള്‍ ഫോണ്‍ വിളിച്ചാല്‍ ഭക്ഷണമില്ലെന്ന് പറഞ്ഞാല്‍ മതിയെന്നാണ്.' അമ്മ പറഞ്ഞ് തന്നതെന്ന് കരണ്‍ പറയുന്നു.

karan-rani

കരണ്‍ പറഞ്ഞ സംഭവത്തിനൊപ്പം മറ്റൊരു കഥ റാണിയും ഓര്‍മ്മിച്ചു. അന്ന് പ്രാതല്‍ കഴിക്കുമ്പോള്‍ നടന്ന സംഭവത്തെ പറ്റിയാണ് റാണി ഓര്‍മ്മിച്ചത്. 'നിനക്ക് ഇതൊന്നും കഴിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് കരണ്‍ എന്റെ കയ്യില്‍ നിന്നും പ്ലേറ്റ് തട്ടിപ്പറിച്ചെടുക്കുകയായിരുന്നു' എന്നാണ് റാണി പറയുന്നത്. താരങ്ങളുടെ പഴയകഥകള്‍ കേട്ടതോടെ കാജോളും ചേര്‍ന്ന് മൂവരും ചിരിക്കുകയാണ് ചെയ്യുന്നത്.

മാത്രല്ല കരണ്‍ തന്നെ 'അടിച്ച' ഒരു സംഭവം കൂടി ഉണ്ടെന്നും റാണി മുഖര്‍ജി വെളിപ്പെടുത്തി. എന്നാല്‍ അത് ഒരു തമാശയായിരുന്നുവെന്നും അവന്‍ യഥാര്‍ത്ഥത്തില്‍ 'സ്‌നേഹത്തോടെ അവളെ തട്ടുകയാണ് ചെയ്‌തെന്നും നടി വിശദമാക്കി. മാത്രമല്ല ഷാരൂഖ് ഖാനൊപ്പം ഫിലിം സിറ്റിയില്‍ വച്ച് ഒരു രംഗം ചിത്രീകരിക്കുകയായിരുന്നു. ഇടയ്ക്ക് സീന്‍ റെഡിയാവാതെ വന്നപ്പോള്‍ കരണ്‍ വന്ന് തന്നെ നുള്ളിയെന്നും തമാശരൂപേണ നടി പറയുന്നു.

സിനിമയ്ക്ക് അകത്തും പുറത്തും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് റാണി മുഖര്‍ജിയും കരണ്‍ ജോഹറും. കുച്ച് കുച്ച് ഹോത്താ ഹേ യ്ക്ക് ശേഷം കഭി ഖുഷി കഭി ഖം, കല്‍ ഹോ ന ഹോ, കഭി അല്‍വിദാ നാ കെഹ്ന, തുടങ്ങി നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിന് പുറമേ അദ്ദേഹത്തിന്റെ സിനിമകളില്‍ ചില അതിഥി വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

More from Filmibeat

Read more about: rani mukerji karan johar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X