എനിയ്‌ക്ക് അഞ്ച് മക്കളുണ്ട് കണ്ടുപിടിയ്‌ക്കാമോ?: റാണി മുഖര്‍ജി
റാണിമുഖര്‍ജി പൊതുവേ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സൗമ്യമായി മാത്രമേ പ്രത്യക്ഷപ്പെടാറുള്ളു. പ്രകോപിപ്പിയ്‌ക്കുന്ന ചോദ്യമായാല്‍പ്പോലും തീര്‍ത്തും ക്ഷമയോടെ റാണിയത് കൈകാര്യം ചെയ്യാറുണ്ട്.
അഭിഷേക് ബച്ചനുമായുണ്ടായിരുന്നുവെന്ന് പറയപ്പെടുന്ന ബന്ധവും പിന്നീട് അഭിയുമായി പിണങ്ങിയെന്നും ഏറ്റവുമൊടുവില്‍ ആശ്വര്യയുമായി സിനിമാരംഗത്ത് പോരാണെന്നും മറ്റുമുള്ള ഗോസിപ്പുകളോടൊക്കെ റാണി സൗമ്യമായി മാത്രമാണ് പ്രതികരിച്ചത്.
എന്നാല്‍ വ്യാഴാഴ്‌ച സ്‌ത്രീകള്‍ക്കായുള്ള ഫാഷന്‍ വാച്ചുകളുടെ വില്‍പ്പന ഉദ്‌ഘാടനം ചെയ്യാനെത്തിയ വേളയില്‍ തീര്‍ത്തും വ്യത്യസ്‌തമായ രീതിയിലാണ് റാണി മാധ്യമപ്പടയെ കൈകാര്യം ചെയ്‌തത്.
സംവിധായകന്‍ ആദിത്യ ചോപ്രയുമായുള്ള വിവാഹത്തെക്കുറിച്ചായിന്നു അവര്‍ക്കറിയേണ്ടിയിരുന്നത്. വിവാഹത്തെക്കുറിച്ചും അതുസംബന്ധിച്ച് പരക്കുന്ന ഗോസിപ്പുകളെക്കുറിച്ചും ചോദിച്ചപ്പോള്‍ റാണിയുടെ ഭാവം മാറി.
'എനിയ്‌ക്ക് അഞ്ച് മക്കളുള്ള കാര്യം നിങ്ങള്‍ക്ക് അറിയാമോ? അറിയില്ല, ഇക്കാര്യം അന്വേഷിച്ച് കണ്ടെത്തിയാല്‍ ഞാന്‍ നിങ്ങള്‍ക്ക് സമ്മാനം തരാം'- റാണി പൊട്ടിത്തെറിച്ചു.
പിന്നീട് തലങ്ങും വിലങ്ങലും മാധ്യമങ്ങള്‍ക്കിട്ട് പ്രഹമായിരുന്നു. 'ഒരു പേനയുമായി ചുറ്റും നിരന്നുനിന്ന് ചോദ്യങ്ങള്‍ ചോദിയ്‌ക്കുന്നവരാണോ ജേര്‍ണലിസ്‌റ്റുകള്‍? അവര്‍ക്കിതുമാത്രമാണോ നിങ്ങള്‍ക്ക് പണി?'- റാണി രോഷം കൊണ്ടു.
മനസ്സിലുള്ള ദേഷ്യമെല്ലാം പറഞ്ഞുതീര്‍ത്തതിന് ശേഷമാണ് താന്‍ പുറത്തിറക്കിയ പുതിയ ഉല്‍പ്പന്നത്തെക്കുറിച്ചുപോലും റാണി വിശദീകരിച്ചത്.


Click it and Unblock the Notifications