»   » വിവാഹ വിവാദത്തില്‍ കുടുങ്ങി റാണി

വിവാഹ വിവാദത്തില്‍ കുടുങ്ങി റാണി

Posted By:
Subscribe to Filmibeat Malayalam
Rani Mukherjee
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പടം അയ്യ ബോക്‌സ്ഓഫീസില്‍ തിളങ്ങാത്തതിന്റെ നിരാശയ്ക്കിടെയാണ് റാണി മുഖര്‍ജിയെ ചുറ്റി പറ്റി ഒരു വിവാഹവാര്‍ത്ത പരക്കുകയാണ്.

റാണയുടെ വിവാഹം കഴിഞ്ഞുവെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ തന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്ന് താരം പറയുന്നു. വിവാഹത്തെ കുറിച്ച് താന്‍ പറയുന്നതാണ് സത്യം. ഒരു വലിയ കുടുംബത്തില്‍ നിന്ന വരുന്ന തന്റെ വിവാഹം തീരുമാനിയ്ക്കാന്‍ ഒരുപാട് പേരുണ്ട്. ഇതുവരെ തന്റെ വിവാഹം നടന്നിട്ടില്ല. അത് ഈശ്വരന്‍ നിശ്ചയിക്കുന്ന സമയത്ത് നടക്കുമെന്നും നടി പറയുന്നു.

കാര്യമറിയാതെ വിവാഹവാര്‍ത്ത പടച്ചുവിടുന്നവര്‍ക്ക് റാണി മുന്നറിയിപ്പും നല്‍കുന്നു-സ്വകാര്യതയ്ക്ക് ഏറെ വിലകല്‍പ്പിക്കുന്നയാളാണ് താന്‍. അതുകൊണ്ടു തന്നെ തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ഇല്ലാക്കഥകള്‍ പാടിനടക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും റാണി പറയുന്നു.

എന്നാല്‍ ഇതുകൊണ്ടൊന്നും പാപ്പരാസികള്‍ പിന്‍മാറുന്ന ലക്ഷണമില്ല. യാഷ് ചോപ്രയുടെ മകനും സംവിധായകനുമായ ആദിത്യ ചോപ്രയുമായി റാണിയുടെ വിവാഹം നടന്നുവെന്ന് അവര്‍ തറപ്പിച്ചു പറയുന്നു.

എന്തായാലും അയ്യയ്ക്ക് ലഭിച്ച മങ്ങിയ സ്വീകരണത്തിനിടെ തന്നെ പറ്റി പരക്കുന്ന ഗോസിപ്പ് റാണിയ്ക്ക് പുതിയ തലവേദനയായിരിക്കുകയാണ്. ഒരിടവേളയ്ക്ക് ശേഷം എത്തിയ ചിത്രത്തെ നടിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് വരവേറ്റത്. എന്നാല്‍ ചിത്രത്തിന് വേണ്ടി താന്‍ ഏറെ കഷ്ടപ്പെട്ടുവെന്നാണ് റാണിയ്ക്ക് പറയാനുള്ളത്

English summary
Actress Rani Mukherjee might have almost vanished from films for quite sometime now, but the actress has been under the media scanner for her personal life.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam