റാണി മുഖര്‍ജി- ആദിത്യ ചോപ്ര വിവാഹം ഫെബ്രുവരിയിലെന്ന് വാര്‍ത്ത
ഐശ്വര്യ-അഭിഷേക് വിവാഹശേഷം ബോളിവുഡ് മറ്റൊരു താരവിവാഹം കൊണ്ടാടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
ഒരുവര്‍ഷത്തിലധികമായി ഗോസിപ്പ് കോളങ്ങളിലെ പ്രണയജോഡികളായ റാണിമുഖര്‍ജിയും ആദിത്യ ചോപ്രയും അടുത്തവര്‍ഷം ഫിബ്രവരി പത്തിന് വിവാഹിതരാവുമെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.
ഇരുവരും വിവാഹിതരാകുന്നുവെന്നും വിവാഹിതരായെന്നും കാണിച്ച് നേരത്തെ ഒട്ടേറെ തവണ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അപ്പോഴെല്ലാം അവ വെറും ഊഹാപോഹങ്ങളാണെന്ന് പറഞ്ഞ് ഇരുവരും തള്ളിക്കളയുകയായിരുന്നു.
ഇക്കുറി വിവാഹത്തീയതിക്ക് പുറമെ വിവാഹസ്ഥലം വരെ സിനിമാലോകത്ത് പ്രചരിക്കുന്നു. പുതിയ സിനിമകള്‍ക്ക് റാണി കരാര്‍ ഒപ്പിടാത്തതും വിവാഹ വാര്‍ത്ത സത്യമാണെന്നതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
മാധ്യമങ്ങളെ അകറ്റിനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ജോധ്‌പുരിലെ ഉമൈദ് ഭവന്‍ കൊട്ടാരമാണത്രേവിവാഹവേദിയായി നിശ്ചയിച്ചിരിക്കുന്നത്.
സെയ്‌ഫ്‌അലിഖാനും അമീഷാ പട്ടേലിനുമൊപ്പം കുനാല്‍ കോഹ്‌ലിയുടെ ചിത്രത്തിലാണ് റാണി ഇപ്പോള്‍ അഭിനയിച്ചുവരുന്നത്. ഇതിന്റെ ഷൂട്ടിങ് ഡിസംബര്‍ വരെയുണ്ടാകും.
ബാല്യകാലസഖിയും ഇന്റീരിയര്‍ ഡിസൈനറുമായ പായലുമായുള്ള അഞ്ചുവര്‍ഷത്തെ ദാമ്പത്യം കഴിഞ്ഞവര്‍ഷമാണ് ആദിത്യചോപ്ര അവസാനിപ്പിച്ചത്. ഇവരുടെ വേര്‍പിരിയലിനു പിന്നില്‍ റാണിയാണെന്ന് പ്രചാരണം ഉണ്ടായിരുന്നു.
അതേസമയം തങ്ങള്‍ പ്രണയത്തിലാണെന്ന് പരസ്യമായി സമ്മതിക്കാന്‍ റാണിയും ആദിത്യയും ഇനിയും തയ്യാറായിട്ടില്ല.


Click it and Unblock the Notifications