അമ്മ താരമായപ്പോൾ ഉപേക്ഷിച്ചു പോയ മകൾ തിരികെ വന്നു! പാട്ട് നേടി കൊടുത്ത സൗഭാഗ്യം

ഇന്ത്യൻ സംഗീത പ്രേമികൾ ഏറെ അത്ഭുതത്തോടെയാണ് രണുവിന്റെ ശബദം കേട്ടത്. ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കർ പാടി അനശ്വരമാക്കിയ എക പ്യാർ കാ നഗ്മാ എന്ന തുടങ്ങുന്ന ഗാനം അതി മനോഹരമായി രണു പാടിയതോടെ ഇന്ത്യൻ സംഗീത ലോകത്തിലേയ്ക്ക് മറ്റൊരു ഗായിക കൂടി പിറവി എടുക്കുകയായിരുന്നു. പശ്ചിമ ബംഗാളിലെ റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് ആലപിച്ച ഗാനം ഇന്ന് ഇന്ത്യൻ സംഗീത ലോകത്ത് ചർച്ച വിഷയമാണ്.

പാട്ട് വൈറലായതോടെ രണുവിന്റെ ജീവിതവും മാറി മറിഞ്ഞിരിക്കുകയാണ്. സിനിമയിൽ അവസരത്തിനോടൊപ്പ സൗഭാഗ്യങ്ങളും രണുവിനെ തേടി എത്തുകയാണ് ബോളിവുഡിലെ പ്രമുഖ സംഗീത സംവിധായകന്മാരാണ് രണുവിനു വേണ്ടി കാത്തു നിൽക്കുന്നത്. ജീവിതത്തിൽ മറ്റൊരു വലിയ സൗഭാഗ്യം കൂടി രണുവിനെ തേടിയെത്തിയിരിക്കുകയാണ്.

തെറ്റുതിരുത്തി മകൾ

ഭർത്താവിന്റെ മരണത്തിന് ശേഷം ട്രെയിനിൽ പാട്ട് പാടിയാണ് രണു നിത്വൃത്തി കണ്ടെത്തിയിരുന്നത്. ഇത്തരത്തിൽ പശ്ചാിക ബംഗാളിലെ റെയിൽവേ സ്റ്റേഷനിൽ ഇവർ ആലപിച്ച് ലത മങ്കേഷ്കർ അനശ്വരമാക്കിയ എക പ്യാർ കാ നഗ്മാ എന്ന ഗാനമാണ് രണുവിന്റെ തലവര മാറ്റി മറിച്ചത് പാട്ട് വൈറലായതോടെ 10 വർഷം മുൻപ് ഉപേക്ഷിച്ചു പോയ മകൾ തിരികെ എത്തിയിരിക്കുകയാണ് സംഗീതം ജീവിതം മാറി മറിഞ്ഞതുപോലെ അമ്മ ജീവിതവും മാറിയിരിക്കുകയാണ്.

ബോളിവുഡിലേയ്ക്ക്

കൈനിറയെ അവസരങ്ങൾ തേടിയെത്തുകയായിരുന്നു. ബോളിവുഡ് സംഗീത സംവിധായകനും, ഗായകനുമായ ഹിമേഷ് രാഷ്മിയാണ് രണുവിനെ പിന്നണിഗാന രംഗത്തേയ്ക്ക് കൊണ്ടു വന്നത്. അദ്ദേഹത്തിന്റ ചിത്രത്തിൽ പാട്ട് പാടി കൊണ്ടാണ് പിന്നണിഗാന രംഗത്തെയ്ക്ക് ചുവട് വെയ്ക്കുന്നത്. റെക്കോഡിങ് സ്റ്റുഡിയോയിൽ നിന്നുളള രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

 സഹായവുമായി സൽമാൻ

രണുവിന് മറ്റൊരു സമ്മാനവുമായി ബോളിവുഡ് താരം സൽമാഖാൻ എത്തിയിട്ടുണ്ട്. 55 ലക്ഷം രൂപ വിലവരുന്ന ഒരു വീട് താരം ഇവർക്ക് സമ്മാനമായി നൽകിയത്ര. എന്നാൽ ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. വീട് മാത്രമല്ല തന്റെ ഏറ്റവും പുതിയ ചിത്രമായ ദബാങ്ങ് 3 ൽ രണുവിനെ കൊണ്ട് ഒരു പാട്ട് പാടാനും പദ്ധതിയുളളതായും റിപ്പോർട്ടുകൾ പ്രചരിക്കുന്നു.

നിരവധി   ഓഫറുകൾ

പാട്ട് വൈറലായതോടെ നിരവധി ഓഫറുകളാണ് രണുവിനെ തേടിയെത്തിയിരിക്കുന്നത്. ബോളിവുഡിനെ കൂടാതെ തെന്നിന്ത്യൻ ചിത്രങ്ങളിൽ നിന്നും രണുവിനെ തേടി അവസരങ്ങൾ എത്തുന്നുണ്ട്. സോണി ടിവി അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് തനിക്കൊപ്പം പാടാന്‍ ഹിമേഷ് രേഷ്മിയ രാണുവിനെ ക്ഷണിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X