മേക്കോവറെന്ന് പറഞ്ഞാല്‍ ഇതാണ്! വൈറല്‍ പാട്ടുകാരി റാണു മണ്ഡലിന്റെ ഗെറ്റപ്പ് കണ്ടാല്‍ ആരും അമ്പരക്കും
സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്തിയിലേക്ക് എത്തി താരമായി മാറിയ ആളാണ് റാണു മണ്ഡല്‍. റെയില്‍വേ സ്റ്റേഷനില്‍ നിന്നും റാണു പാടിയ പാട്ട് വൈറലായതോടെയാണ് ഇവരെ തേടി ബോളിവുഡിലെ പാട്ടുകാര്‍ വരെ എത്തിയത്. പിന്നീട് കണ്ണടച്ച് തുറക്കും മുന്‍പായിരുന്നു റാണുവിന്റെ വിജയഗാഥ. ഒത്തിരി ടെലിവിഷന്‍ സംഗീത റിയാലിറ്റി ഷോ കളില്‍ പങ്കെടുക്കാനുള്ള അവസരവും ഇവര്‍ക്ക് ലഭിച്ചിരുന്നു.
ഇപ്പോഴിതാ ആരെയും അതിശയിപ്പിക്കുന്ന മേക്കോവറിലെത്തി ഞെട്ടിച്ചിരിക്കുകയാണ് റാണു മണ്ഡലിപ്പോള്‍. മേക്കപ്പ് ആര്‍ട്ടിസ്റ്റ് സന്ധ്യയാണ് റാണുവിന്റെ മേക്കോവറിന് പിന്നില്‍. സന്ധ്യ പുതിയതായി കാണ്‍പൂരില്‍ ആരംഭിക്കുന്ന സലൂണിന് വേണ്ടിയായിരുന്നു റാണുവിനെ ക്ഷണിച്ചത്. കംപ്ലീറ്റ് മേക്കോവര്‍ നടത്തി കൊണ്ടാണ് റാണുവിനെ പുറംലോകത്തിന് അവര്‍ പരിചയപ്പെടുത്തിയത്.

പാര്‍ട്ടി വെയര്‍ ലുക്കില്‍ ഇളം ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ച് എലഗന്റ് ഹെയര്‍ സ്‌റ്റൈലില്‍ റാണുവിനെ കൂടുതല്‍ സുന്ദരിയാക്കിയിരിക്കുകയാണ് സന്ധ്യ. അതേ സമയം റാണുവിനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി ആളുകള്‍ എത്തി കൊണ്ടിരിക്കുകയാണ്. എന്തായാലും സിനിമാ താരങ്ങളെ പോലെ മേക്കോവര്‍ നടത്തി ഞെട്ടിച്ചിരിക്കുകയാണ് റാണു മണ്ഡേല്‍.
ലതാ മങ്കേഷ്‌കറുടെ ഏക് പ്യാര്‍ കാ നഗ്മ ഹായ്... എന്ന ഗാനമായിരുന്നു റെയില്‍വേ സ്റ്റേഷനില്‍ നിന്നും റാണു പാടിയിരുന്നത്. ഇത് തരംഗമായതോടെ ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകന്‍ ഹിമേഷ് രേഷ്മിയ സിനിമയില്‍ പാടാന്‍ അവസരം നല്‍കിയിരുന്നു. 'ആഷികി മെന്‍ തേരി' എന്ന് തുടങ്ങുന്ന പാട്ടിന് വലിയ പിന്തുണയായിരുന്നു ലഭിച്ചത്. ഇതിനിടെ മലയാളത്തിലും ഒരു ടെലിവിഷന്‍ ഷോ യില്‍ പങ്കെടുക്കാന്‍ അവര്‍ എത്തിയിരുന്നു.


Click it and Unblock the Notifications











