For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രചരിച്ച ചിത്രം വ്യാജം! രെണുവിന്റെ യഥാര്‍ഥ മേക്ക് ഓവര്‍ ഇതാണ്, പങ്കുവെച്ച് ബ്യൂട്ടീഷ്യൻ

  |
  Ranu Mondal's viral make-up picture is fake says salon | Oneindia Malayalam

  ലത മങ്കേഷ്കറിന്റെ അതിമനോഹരമായ ശബ്ദത്തി റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് രണു പാടിയപ്പോൾ, ആ ഗായികയെ ഇരു കൈകളും നീട്ടി ഇന്ത്യൻ സംഗീത പ്രേമികൾ സ്വീകരിക്കുകയായിരുന്നു. ഏക് പ്യാർ കാ നഗ്മാ ഹെ എന്ന ഒറ്റ ഗാനം കൊണ്ട് തെരുവ് ഗായികയായികയായിരുന്ന രെണു ഇന്ത്യൻ സംഗീതത്തിന്റെ ഭാഗമായി മാറുകയായിരുന്നു. മികച്ച ചിത്രങ്ങളും ഗാനങ്ങളും സോഷ്യൽ മീഡിയ സെൻസേഷൻ ഗായികയെ തേടി എത്തുകയായിരുന്നു.

  സമൂഹമാധ്യമങ്ങളാണ് രെണുവിന് പേരും പ്രശംസ്തിയും സകല നേട്ടങ്ങളും നേടി കൊടുത്തത്. എന്നാൽ ഇപ്പോൾ രെണുവിൻരെ വില്ലനായതും ഇതേ സോഷ്യൽ മീഡിയ തന്നെയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് താരത്തിന്റെ മേക്കപ്പ് വീഡിയോ പുറത്തു വന്നിരുന്നു. വീഡിയോയ്ക്ക് തൊട്ട് പിന്നാലെ തന്നെ ട്രോളുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ചിത്രത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി രണുവിന്റെ ബ്യൂട്ടീഷ്യൻ രംഗത്ത്.


  പുറത്തു വന്നത് വ്യാജ ചിത്രമെന്നാണ് ബ്യൂട്ടീഷ്യൻ സന്ധ്യ പറയുന്നത്. ഇൻസ്റ്റഗ്രാമിൽ രെണു യഥാർഥ മേക്കോവർ ചിത്രവും പ്രചരിച്ച ചിത്രവും പങ്കുവെച്ചു കൊണ്ടാണ് സന്ധ്യ ഇക്കാര്യം വെളിപ്പെടുത്തിയത്. കാന്‍പൂരിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ സന്ധ്യയാണ് രാണുവിന്റെ പുതിയ രൂപമാറ്റത്തിനു പിന്നിൽ. 'ഞാന്‍ ചെയ്ത മേക്കപ്പിലുള്ള രാണുവിന്റെ ചിത്രവും ഈ വ്യാജ ചിത്രവും തമ്മില്‍ വളരെയധികം വ്യത്യാസങ്ങളുണ്ടെന്നും സന്ധ്യ പറഞ്ഞു.
  വളരെ പെട്ടെന്ന് തന്നെ മേക്കോവർ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു.

  തമാശയും ട്രോളും വളരെ നല്ലതാണ് . ചിരിക്കാൻ ഏറെ രസമാണ്. എന്നാൽ ഇത് മറ്റൊരാളുടെ മനോനിലയെ വിഷമിപ്പിക്കുന്നുവെങ്കിൽ അത് നല്ലൊരു കാര്യമല്ല. പുറത്തു വന്ന ഫോട്ടോയ്ക്ക് പിന്നിലെ യാഥാർഥ്യം ഇതിനാൽ ബോധ്യപ്പെടുമെന്ന് പ്രതീക്ഷിക്കന്നുന്നു. അതുകൊണ്ടാണ് ഈ ചിത്രം പോസ്റ്റ് ചെയ്തതെന്നും സന്ധ്യ കുറിച്ചു.


  മുഖത്ത് വലിയ രീതിയിലുള്ള മേക്കപ്പിട്ട് ഹെവി ആഭരണങ്ങൾ ധരിച്ച്, ലഹങ്ക ധരിച്ചായിരുന്നു രണു പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രം പുറത്തു വന്നതിനു പിന്നാലെ സെൻസേഷ ഗായികയ്ക്ക് നേരെ രൂക്ഷമായ ട്രോളാക്രമണമാണുണ്ടായത്. ഹോളിവുഡ് ഹൊറർ ചിത്രമായ ദ് നണ്ണുമായി ഉപമിച്ചുള്ള ട്രോളുകളാണ് കൂടുതൽ എത്തിയത്.പ്രേത സിനിമയായ നണ്ണിന്റെ അടുത്ത പാർട്ടിൽ അഭിനയിക്കാൻ തയ്യാറായി നിൽക്കുകയാണോ എന്നുള്ള കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.

  ഉറങ്ങാൻ സമ്മതിച്ചില്ല! ജോലി ചെയ്തത് 10-16 മണിക്കൂർ, സെറ്റിൽ നടന്നത് ഇങ്ങനെ, വെളിപ്പെടുത്തി ഷെയിൻ

  റെയില്‍വെ സ്റ്റേഷനില്‍ പാട്ടുപാടി ഉപജീവനം തേടിയിരുന്ന ഗായിക പെട്ടെന്നു പ്രശസ്തയായപ്പോഴും തങ്ങള്‍ മനസ്സില്‍ കണക്കു കൂട്ടുന്നതുപോലെയല്ലാതെ ജീവിക്കുന്നതു കാണുമ്പോഴും അസ്വസ്ഥരായവരാണ് ട്രോളുകള്‍ക്കു പിന്നില്‍. സോഷ്യല്‍മീഡിയ ഒരു വ്യക്തിയെ വളര്‍ത്തുന്നതും തളര്‍ത്തുന്നതുമെങ്ങനെയെന്ന് രാണു ജീവിതത്തെ ആസ്പദമാക്കി ഒരു യുവതി എഴുതിയ കുറിപ്പും ഫേസ്ബുക്കില്‍ വൈറലായിരുന്നു..

  English summary
  Ranu Mondal's Ranu Mondal's 'Ridiculous' Makeover is Fake, Makeup Artist Shares Real
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X