പ്രേത സിനിമയിൽ അഭിനയിക്കുന്നോ! സെൻസേഷണൽ ഗായികയ്ക്ക് നേരെ ട്രോൾ ആക്രമണം
ഏക് പ്യാർ കാ നഗ്മാ ഹെ എന്ന ഒറ്റ ഗാനം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് രണു . ലത മങ്കേഷ്കറിന്റെ അതിമനോഹരമായ ശബ്ദത്തി റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് രണു പാടിയപ്പോൾ, ആ ഗാനം ഇന്ത്യൻ സംഗീത പ്രേമികൾ അത് ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. പാട്ട് ഹിറ്റായതോടു കൂടി ബോളിവുഡ് സംഗീതലോകത്തെയ്ക്ക് ഡയറക്ട് എൻട്രി ലഭിക്കുകയായിരുന്നു രണുവിന്. ബോളിവുഡ് പിന്നണി ഗാനരംഗത്ത് സജീവമായതോടെ രണുവിന്റെ തല വര തന്നെ മാറുകയായിരുന്നു. നിരവധി അവസരങ്ങൾ താരത്തെ തേടി എത്തുകയായിരുന്നു.

രണു വിന്റെ മേക്കോവർ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. മുഖത്ത് ഓവർ മേക്കപ്പിട്ട്, കാതിലും കഴുത്തിലും ഹെവി ആഭരണങ്ങൾ ധരിച്ചായിരുന്നു രണു പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ സോഷ്യൽ മീഡിയയ സെൻസേഷൻ നായികയ്ക്ക് നേരെ ട്രോളുകൾ വ്യാപകമാകുകയാണ്. ഹോളിവുഡ് ഹൊറർ ചിത്രമായ ദ് നണ്ണുമായി ഉപമിച്ചുള്ള ട്രോളുകളാണ് വ്യാപകമാകുന്നത്.
പ്രേത സിനിമയായ നണ്ണിന്റെ അടുത്ത പാർട്ടിൽ അഭിനയിക്കാൻ തയ്യാറായി നിൽക്കുകയാണോ ചിത്രങ്ങൾക്കൊപ്പം ഇത്തരത്തിലുളള ട്രോളുകൾ വ്യാപകമാകുന്നുണ്ട്. അതേസമയം രണുവിനെ പിന്തുണച്ചു ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍മീഡിയ ഒരു വ്യക്തിയെ വളര്‍ത്തുന്നതും തളര്‍ത്തുന്നതുമിങ്ങനെയാണ്. രണുവിനോട് അസൂയ തോന്നിയ ചിലരാണ് ഇതിനു പിന്നിൽ എന്നിങ്ങനെയുള്ള കുറിപ്പുകൾ വൈറലാകുന്നു.


Click it and Unblock the Notifications