ദീപ് വീര്‍ വിവാഹം ആഘോഷമാക്കാനൊരുങ്ങി ബന്ധുക്കള്‍! നന്തീ പൂജയോടെ പ്രീവെഡ്ഡിങ് ചടങ്ങുകള്‍ ആരംഭിക്കും
ബോളിവുഡില്‍ ആരാധകര്‍ ഏറെയിഷ്ടപ്പെടുന്ന താരജോഡികളാണ് രണ്‍വീര്‍ സിംഗും ദീപികാ പദുകോണും. ഇരുവരുടെയും വിശേഷങ്ങളറിയാനായി വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്. താരജോഡികള്‍ ഒരുമിച്ച ചിത്രങ്ങള്‍ക്കെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്. ദീപികയുടെ രണ്‍വീറിന്റെയും വിവാഹ വാര്‍ത്ത അടുത്തിടെയായിരുന്നു പുറത്തുവന്നത്.
താരജോഡികളുടെ വിവാഹം സ്ഥിരീകരിച്ചതോടെ വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും അതിനു വേണ്ടി കാത്തിരിക്കുന്നത്. നവംബറിലായിരിക്കും ഇവരുടെ വിവാഹം നടക്കുകായെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഇപ്പോഴിതാ വിവാഹത്തോടനുബന്ധിച്ചുളള ചടങ്ങുകള്‍ ആരംഭിക്കുവാനുളള ഒരുക്കത്തിലാണ് ബന്ധുക്കള്‍. താരജോഡികളുടെ വിവാഹം സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് കൂടി പുറത്തുവന്നിരിക്കുകയാണ്.

ദീപ് വീര്‍ വിവാഹം
ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ദീപിക രണ്‍വീര്‍ വിവാഹത്തിന്റെ ഡേറ്റ് പുറത്തുവന്നത്. താരജോഡികളുടെ വിവാഹ വാര്‍ത്ത ആരാധകരില്‍ ഒന്നടങ്കം സന്തോഷമുണ്ടാക്കിയിരുന്നു. താരങ്ങളോട് ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചിരുന്നത്. വിവാഹത്തിനുളള ഒരുക്കങ്ങളിലാണ് ഇരുതാരങ്ങളെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മൂന്ന് സിനിമകളില്‍ ഒന്നിച്ചഭിനയിച്ച താരങ്ങള്‍ സിനിമയിലെന്ന പോലെ ജീവിതത്തിലും ആത്മാര്‍ത്ഥ സുഹൃത്തുക്കളായിരുന്നു.

ചടങ്ങ് ഇറ്റലിയില്‍
വിരാട് കോഹ്ലി അനുഷ്‌ക ശര്‍മ്മ വിവാഹം നടന്ന അതേസ്ഥലത്തുവെച്ചാണ് ദീപ് വീറിന്റെയും വിവാഹം നടക്കുക. വിരുഷ്‌ക ദമ്പതികളുടെ വിവാഹത്തിനു ശേഷം ബോളിവുഡ് സിനിമാ പ്രേമികള്‍ ഏറെ കാത്തിരുന്ന വിവാഹങ്ങളിലൊന്നായിരുന്നു ഇവരുടെത്. ഇറ്റലിയില്‍ വെച്ച് ലളിതമായ ചടങ്ങുകളോടെയായിരിക്കും വിവാഹം നടക്കുക. നവംബര്‍ 20നായിരിക്കും ഇവരുടെ വിവാഹമെന്നായിരുന്നു നേരത്ത റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

കബീര്‍ ബേദി പറഞ്ഞത്
ബോളിവുഡ് നടന്‍ കബീര്‍ ബേദിയായിരുന്നു രണ്‍വീര്‍-ദീപിക വിവാഹം സ്ഥിരീകരിച്ച് രംഗത്തെത്തിയിരുന്നത്. താരജോഡികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് ട്വിറ്റര്‍ പേജീലൂടെയായിരുന്നു കബീര്‍ ബേദി എത്തിയിരുന്നത്. വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ടുളള നടന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

പ്രീവെഡ്ഡിംഗ് ചടങ്ങുകള്‍
വിവാഹത്തോടനുബന്ധിച്ചുളള പ്രീവെഡ്ഡിംഗ് ചടങ്ങുകള്‍ ആഘോഷമാക്കാനുളള തയ്യാറെടുപ്പികളിലാണ് ഇരുവരുടെയും ബന്ധുക്കള്‍ ഉളളത്. ദീപികയുടെ ജന്മദേശമായ ബാംഗ്ലൂരില്‍ വെച്ചായിരിക്കും പ്രീവെഡ്ഡിംഗ് ചടങ്ങുകള്‍ നടക്കുക. ഇതിനായി രണ്‍വീറിനെയും കുടുംബത്തെയും ദീപികയുടെ അമ്മ ക്ഷണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

നന്തീ പൂജ
വിവാഹത്തിനു മുന്നോടിയായി നവംബര്‍ ആദ്യവാരമായിരിക്കും പ്രീവെഡ്ഡിംഗ് ചടങ്ങുകള്‍ ആരംഭിക്കുക. വിവാഹത്തോടനുബനന്ധിച്ച് നന്തീപൂജ എന്ന ചടങ്ങും സംഘടിപ്പിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ദീപികയുടെ ബാംഗ്ലൂരിലുളള വസന്തിയില്‍ വെച്ചായിരിക്കും പൂജാ ചടങ്ങുകള്‍ നടക്കുക. നന്തീ പൂജ ചടങ്ങുകളോടെ താരജോഡികളുടെ പ്രീവെഡ്ഡിംഗ് ചടങ്ങുകള്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications