»   » രണ്‍വീറും രണ്‍ബീറും ദീപികയുടെ അഭിപ്രായത്തില്‍

രണ്‍വീറും രണ്‍ബീറും ദീപികയുടെ അഭിപ്രായത്തില്‍

Posted By:
Subscribe to Filmibeat Malayalam

ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെയുള്ള ബോളിവുഡിലെ മുന്‍നിര നായകന്മാര്‍ക്കൊപ്പം അഭിനയിച്ച് വിജയം നേടിയ താരമാണ് ദീപിക. ബോളിവുഡിന്റെ ലക്കി സ്റ്റാര്‍ എന്നാണ് ഇപ്പോള്‍ ദീപിക അറിയപ്പെടുന്നത്. കൈനിറയെ ചിത്രങ്ങളും വമ്പന്‍ പ്രതിഫലവുമായി നടിമാര്‍ക്കിടയില്‍ മുന്‍നിരയില്‍ത്തന്നെയാണ് ദീപികയുടെ സ്ഥാനം. വമ്പന്‍ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും നടന്മാരില്‍ ദീപികയ്ക്ക് ഏറെ പ്രിയപ്പെട്ടവര്‍ രണ്‍വീര്‍ സിങും രണ്‍ബീര്‍ കപൂറുമാണ്.

ഒരാള്‍ പഴയ കാമുകനും മറ്റേയാള്‍ പുത്തന്‍ ഗോസിപ്പുകളിലെ നായകനുമാണെന്നതാണ് ഇക്കാര്യത്തിലെ ഏറ്റവും വലിയ പ്രത്യേകത. പേരില്‍ സാമ്യമൊക്കെയുണ്ടെങ്കിലും രണ്ടുപേരും തീര്‍ത്തും രണ്ട് തരക്കാരാണെന്നാണ് ദീപിക പറയുന്നത്. ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളിലെല്ലാം ദീപിക-രണ്‍വീര്‍ പ്രണയത്തെക്കുറിച്ചാണ് ചര്‍ച്ച. രണ്‍വീറിനെക്കുറിച്ച് അഭിപ്രായം ചോദിച്ചാല്‍ ദീപിക പറയുക അയാള്‍ക്ക് അല്‍പം വട്ടുണ്ടെന്നാണ്. ഷൂട്ടിങ്ങിനിടെ സ്േ്രപ അടിയ്ക്കുകയും പല്ല് തേയ്ക്കുയുമെല്ലാം ചെയ്യുന്നത് കാണുമ്പോള്‍ രണ്‍വീറിന് അല്‍പം വട്ടുണ്ടെന്ന് തനിയ്ക്ക് തോന്നാറുള്ളതെന്നും ദീപിക പറയുന്നു.

Ranveer-Deepika-Ranbir

ഇനി രണ്‍ബീറിനെക്കുറിച്ച് ചോദിച്ചാല്‍ ദീപിക ആദ്യം അദ്ദേഹത്തിന്റെ അഭിനയശേഷിയെ പ്രശംസിയ്ക്കും. ഒട്ടും ആയാസപ്പെടാതെ ഏത് കഥാപാത്രത്തെയും അഭിനയിച്ച് ഫലിപ്പിക്കാന്‍ രണ്‍ബീറിന് നല്ല കഴിവുണ്ടെന്നാണ് ദീപിക പറയുന്നത്. എന്നാല്‍ വ്യക്തിപരമായി പറയുകയാണെങ്കില്‍ രണ്‍ബീര്‍ അത്ര തുറന്ന ഹൃദയമുള്ളവനല്ല എപ്പോഴും എന്തെങ്കിലുമൊക്കെ ചിന്തിച്ചുകൊണ്ടിരിക്കുമെന്നും ദീപിക പറയുന്നു. അതേസമയം രണ്‍വീര്‍ വളരെ എക്‌സ്പ്രസീവ് ആണെന്നും ദീപിക അഭിപ്രായപ്പെടുന്നു.

English summary
Bollywood actress Deepika Padukone said that her co-stars Ranveer Singh is expressive and Ranbir Kapoor is detached.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam