For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മായിയമ്മയെ പേടിയാണ്, ദീപികയുടെ അമ്മയില്‍ നിന്നും ശക്തമായ താക്കീത് ഉണ്ടെന്ന് നടന്‍ രണ്‍വീര്‍ സിംഗ്

  |

  ബോളിവുഡ് സിനിമയിലെ പ്രമുഖ താരദമ്പതിമാരാണ് രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും. 83 എന്ന സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രത്തിലാണ് അവസാനം ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത സിനിമയുടെ വിശേഷങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ നടക്കുകയാണ്. അതേ സമയം താരങ്ങളെ കുറിച്ചുള്ള രസകരമായ ചില കഥകള്‍ പുറത്ത് വരാറുണ്ട്.

  രണ്‍വീറിനെ പോലൊരു ഭര്‍ത്താവിനെ ലഭിച്ച ദീപിക ഭാഗ്യവതിയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഭാര്യയെ സ്‌നേഹിക്കുന്നത് പോലെ അവളുടെ കുടുംബത്തെയും ചേര്‍ത്ത് പിടിക്കാന്‍ രണ്‍വീറിന് സാധിക്കാറുണ്ട്.

  എന്നാല്‍ അമ്മായിയമ്മയില്‍ നിന്നും ഒരിക്കല്‍ വഴക്ക് കേട്ടതിനെ പറ്റിയും അതോടെ അമ്മയോട് ചെറിയൊരു പേടിയുണ്ടെന്നും രണ്‍വീര്‍ പറഞ്ഞു. ആ സംഭവകഥ വൈറലാവുകയാണ്.. കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുകയായിരുന്നു താരങ്ങൾ..

  എല്ലാ പെണ്‍കുട്ടികളും ആഗ്രഹിക്കുന്നത് പോലൊരു ഭര്‍ത്താവിനെയാണ് ദീപികയ്ക്ക് ലഭിച്ചത്. നടിയുടെ കുടുംബവുമായി ഭര്‍ത്താവ് എത്രത്തോളം അടുപ്പം കാണിക്കുന്നുണ്ടെന്ന് ദീപികയുടെ ജീവിതത്തിലൂടെ കാണാം. ലോകത്തെമ്പാടും ആരാധകരുള്ള ദീപികയും രണ്‍വീറും അടുത്തിടെ യുഎസിലേക്ക് പോയിരുന്നു. ഒപ്പം ശങ്കര്‍ മഹാദേവന്റെ സംഗീത കച്ചേരിയില്‍ പങ്കെടുക്കുകയും ചെയ്തു. ഇവര്‍ക്കൊപ്പം പദുക്കോണ്‍ ഫാമിലിയുള്ള എല്ലാവരും ഉണ്ടായിരുന്നു.

  Also Read: ഇൻ്റിമേറ്റ് സീൻ ചെയ്തതിന് പിച്ച് കിട്ടി; തൊട്ട് അഭിനയിക്കേണ്ടെന്ന് അമ്മ, നഷ്ടമായ സിനിമകളെ പറ്റി രശ്മി സോമന്‍

  ഭാര്യയുടെ കുടുംബത്തിനൊപ്പം രണ്‍വീറും ചേര്‍ന്ന് ആ സമയങ്ങള്‍ ആഘോഷമാക്കി. രണ്‍വീറും ദീപികയും കുടുംബസമേതമുള്ള വീഡിയോയും പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നു. ശങ്കര്‍ മഹാമേദവനും ഭാര്യയുടെയും കൂടെ നിന്ന് രണ്‍വീര്‍ എടുത്ത സെല്‍ഫിയും വൈറലായി. ജൂലൈ ആറിന് ജന്മദിനം ആഘോഷിക്കുന്ന രണ്‍വീറിന് വേദിയില്‍ വെച്ച് ശങ്കര്‍ മഹാദേവന്‍ ആശംസകള്‍ അറിയിച്ചിരുന്നു.

  Also Read: ദില്‍ഷയുടെ വീട്ടില്‍ കല്യാണം ആലോചിച്ച് പോവുന്നുണ്ടോ? ആദ്യമായി വിവാഹത്തെ കുറിച്ച് പ്രതികരിച്ച് റോബിന്‍

  ഇതിനിടെ വേദിയിലേക്ക് വന്ന രണ്‍വീറിനോട് പാട്ട് പാടാനോ മറ്റോ ആവശ്യപ്പെട്ടിരുന്നു. 'എന്നാല്‍ അങ്ങനെ ചെയ്യരുതെന്നും അമ്മായിയമ്മയുടെ അടുത്ത് നിന്നും കര്‍ശനമായ താക്കീത് തനിക്ക് ലഭിച്ചിട്ടുണ്ട്. അത് നിങ്ങള്‍ക്കൊന്നും അറിയില്ല. അവര്‍ ഇവിടെ മുന്‍നിരയില്‍ തന്നെ ഇരിക്കുന്നുണ്ടെന്നും രണ്‍വീര്‍ പറയുന്നു'.

  എന്നാല്‍ ഭാര്യയുടെ അമ്മയുടെ വാക്കുകള്‍ അനുസരിക്കുന്ന നല്ലൊരു മരുമകനായ രണ്‍വീറിന് എല്ലാവിധ ആശംസകളും അറിയിക്കുകയാണ് ആരാധകര്‍. നല്ലൊരു കാമുകന്‍, ഭര്‍ത്താവ് എന്നിങ്ങനെയുള്ള ലേബലുകള്‍ നേരത്തെ തന്നെ രണ്‍വീറിന് ലഭിച്ചിരുന്നു. ഇപ്പോള്‍ നല്ലൊരു മരുമകന്‍ എന്നൊരു പേര് കൂടി കിട്ടിയിരിക്കുകയാണ്.

  Also Read: ബിഗ് ബോസില്‍ വിന്നറാവാന്‍ എന്തു കൊണ്ടും അര്‍ഹയാണ് ദില്‍ഷ; വിമര്‍ശനങ്ങളോട് പ്രതികരിച്ച് ആരാധകരും

  Recommended Video

  Sooraj Bigg Boss Interview: ദിൽഷയുടെ ജയം നേർത്തെ അറിഞ്ഞിരുന്നു ഞാനും വഴക്കുണ്ടാക്കിയിട്ടുണ്ട്

  അതേ സമയം റോക്കി ഔര്‍ റാണി കി പ്രേം കഹാനി എന്ന സിനിമയാണ് രണ്‍വീറിന്റേതായി ഉടനെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ജയേഷ് ഭായ് ജോര്‍ദാര്‍ സംവിധാനം ചെയ്ത സിനിമയില്‍ ആലിയ ഭട്ടാണ് നായിക. ഇതിനൊപ്പം സര്‍ക്കസ് എന്നൊരു ചിത്രം കൂടി വരാനിരിക്കുന്നു. പത്താന്‍ ആണ് ദീപികയുടെ റിലീസിനൊരുങ്ങുന്ന സിനിമ.

  Read more about: ranveer singh deepika padukone
  English summary
  Ranveer Singh Admit He Is Scared Of Deepika's Mother, Says He Gets A Stern Warning
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X