ഇന്ത്യയുടെ ഓസ്കാർ പ്രതീക്ഷയ്ക്ക് അസ്തമയം! ഗല്ലി ബോയ് പട്ടികയില്‍ നിന്ന് പുറത്ത്
ഓസ്കാർ അവാര്‍ഡ് നേമിനേഷൻ ലിസ്റ്റിൽ നിന്ന് ഇന്ത്യൻ സിനിമ ഗല്ലി ബോയ് പുറത്ത്. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഇന്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇന്ത്യൻ ചിത്രമായ ഗല്ലി ബോയ് പരിഗണിക്കപ്പെട്ടിരുന്നു.ഓസ്‌കര്‍ അവസാനപ്പട്ടിക 2020 ജനുവരി 13 ന് പ്രസിദ്ധീകരിക്കും. ഫെബ്രുവരി 9 ന് ഹോളിവുഡ് & ഹൈലാന്‍ഡ് സെന്ററിലാണ് ഓസ്കാർ അവാര്‍ഡ് ദാനച്ചടങ്ങ് നടക്കുന്നത്.

ആലിയ ഭട്ട്, രൺവീർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്ക സോയാ അക്തർ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗല്ലി ബോയ്. മുംബൈയിലെ ചേരിയിൽ ജനിച്ചു വളർന്ന മുറാദ് അഹമ്മദ് എന്ന യുവാവ് സംഗീത ലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ വേണ്ടി നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിൽ .ഈ വര്‍ഷം ഫെബ്രുവരി 14 ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം മ്യൂസിക്കല്‍-ഡ്രാമ വിഭാഗത്തിൽപ്പെടുന്നതാണ്. ഇന്ത്യ സിനിമയുടെ ഓസ്കാർ പ്രതീക്ഷയായിരുന്നു ഗല്ലി ബോയ്.
ദ പെയിന്റഡ് ബേര്‍ഡ്(ചെക്ക് റിപ്പബ്ലിക്), ട്രൂത്ത് ആന്‍ഡ് ജസ്റ്റിസ്(എസ്റ്റോണിയ), ലെസ് മിസറബിള്‍സ്(ഫ്രാന്‍സ്), ദോസ് ഹൂ റിമെയ്ന്‍ഡ്(ഹംഗറി), ഹണി ലാന്‍ഡ്(നോര്‍ത്ത് മാസിഡോണിയല്‍), കോര്‍പസ് ക്രിസ്റ്റി(പോളണ്ട്), ബീന്‍പോള്‍(റഷ്യ), അറ്റ്‌ലാന്റിക്‌സ്(സെനഗള്‍), പാരസൈറ്റ്(സൗത്ത് കൊറിയ), പെയ്ന്‍ ആന്‍ഡ് ഗ്ലോറി(സ്‌പെയ്ന്‍) എന്നിവയാണ് 92-മത് ഓസ്‌കര്‍ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം അവാര്‍ഡ് പട്ടികയില്‍ ഇടം പിടിച്ച ചിത്രങ്ങള്‍. ...


Click it and Unblock the Notifications