പ്രിയപ്പെട്ടവളെ ചേര്‍ത്ത് നിര്‍ത്തി രണ്‍വീര്‍ സിംഗ്; രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് താരദമ്പതിമാര്‍

ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ എന്നതിലുപരി ക്യൂട്ട് കപ്പിള്‍സാണ് ദിപീക പദുക്കോണും രണ്‍വീര്‍ സിംഗും. വര്‍ഷങ്ങളോളം നീണ്ട സൗഹൃതത്തിനും പ്രണയത്തിനുമൊടുവില്‍ 2018 നവംബര്‍ പതിനാലിനായിരുന്നു ഇരുവരും വിവാഹിതരാവുന്നത്. ഇന്നിതാ രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കന്നതിന്റെ സന്തോഷത്തിലാണ് താരദമ്പതിമാര്‍. സമൂഹ മാധ്യമങ്ങളിലൂടെ ഇരുവരും വിവാഹ വാര്‍ഷികത്തെ കുറിച്ച് എഴുതിയിരിക്കുകയാണ്.

ഏറെ കാലത്തോളം ഇന്ത്യന്‍ സിനിമാപ്രേമികള്‍ കാത്തിരുന്ന താരവിവാഹമായിരുന്നു രണ്‍വീര്‍ സിംഗിന്റെയും ദീപിക പദുക്കോണിന്റെയും. പ്രണയം തുടങ്ങിയ കാലം മുതല്‍ നിിരന്തരം ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്ന ഇരുവരും 2018 നവംബര്‍ 14, 15 തീയ്യതികളില്‍ ഇറ്റലിയിലെ ലേയ്ക്ക് കോമോയില്‍ വെച്ചാണ് വിവാഹിതരായത്. കൊങ്കിണി, സിന്ധി എന്നിങ്ങനെ രണ്ട് മതാചാരപ്രകാരമായിരുന്നു ചടങ്ങുകള്‍.

ranveer-deepika

ആഡംബരത്തിന് യാതെരു കുറവുമില്ലാതെ നടത്തിയ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു പങ്കെടുത്തത്. ഇന്ത്യയിലും ഇറ്റലിയിലുമായി ഒരു മാസത്തോളം വിവാഹത്തിന്റെ ആഘോഷങ്ങള്‍ നീണ്ടുനിന്നിരുന്നു. വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് ദീപിക-രണ്‍വീര്‍ പ്രണയകഥ വീണ്ടും ചര്‍ച്ചയാവുകയാണ്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത് 2013 ല്‍ പുറത്തിറങ്ങിയ ഗോലിയോന്‍ കി രാസ്ലീല രാമലീല എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ഇരുവരും പ്രണയത്തിലാവുന്നത്.

2014 ല്‍ ദീപികയ്‌ക്കൊപ്പം ബെഡില്‍ കിടന്ന് ക്യാമറയിലെ ചിത്രങ്ങള്‍ നോക്കുന്നൊരു ഫോട്ടോയാണ് ആദ്യമായി രണ്‍വീര്‍ പുറത്ത് വിടുന്നത്. ഞങ്ങളെ ഒന്നിച്ച് കാണാന്‍ മനോഹരമായിട്ടില്ലേ എന്നായിരുന്നു അന്ന് താരം ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍. ഒരുമിച്ച് അഭിനയിക്കുന്ന സിനിമകളില്‍ മാത്രമല്ല ദീപികയുടെ സിനിമാ ലൊക്കേഷനിലെത്തി രണ്‍വീര്‍ സൗഹൃദം പങ്കിടുന്നതൊക്കെ പാപ്പരാസികള്‍ ഏറ്റുപിടിച്ചിരുന്നു.

ranveer-deepika

വിവാഹം നടക്കുന്നതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇരുവരുടെയും വിവാഹനിശ്ചയം നടത്തിയിരുന്നു. വിവാഹശേഷമാണ് ഇക്കാര്യം ദീപിക പുറംലോകത്തെ അറിയിച്ചത്. ആദ്യ വിവാഹ വാര്‍ഷികത്തില്‍ ഇരുവരും ക്ഷേത്ര സന്ദര്‍ശനം നടത്തിയിരുന്നു. ആന്ധ്രാപ്രദേശിലെ തിരുപതിയില്‍ ദര്‍ശനം നടത്തിയ ചിത്രങ്ങള്‍ വൈറലായിരുന്നു.

ഇക്കൊല്ലം കൊറോണയുടെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആയിരിക്കും വിവാഹ വാര്‍ഷികാഘോഷങ്ങള്‍ നടക്കുക എന്നാണ് അറിയുന്നത്. സാധാരണ വിദേശ രാജ്യങ്ങളിലേക്ക് അവധി ആഘോഷിക്കാന്‍ പോവാറുണ്ടെങ്കിലും ഇത്തവണ ദീപികയും രണ്‍വീറും എവിടെയാണെന്നുള്ള കാര്യം വ്യക്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X