റൊമാന്റിക് മൂഡിൽ രൺവീറും ദീപികയും!! വിവാ‌ഹത്തിനു ശേഷം താരദമ്പതികൾ വീണ്ടും ഒന്നിക്കുന്നു, വീഡിയോ..

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികളാണ് ദീപിക പദുകോണും രൺവീർ സിങ്ങും. ഏറെ നാളത്തെ പ്രണയത്തിനു ശേഷം 2018 നവംബറിൽ താരങ്ങൾ വിവാഹിതരാവുകയായിരുന്നു. രൺവീറിന്റേയും ദീപികയുടേയും പ്രണയവും വിവാഹവും ബോളിവുഡിലും പ്രേക്ഷകർക്കിടയിലും വൻ ആഘോഷമായിരുന്നു. താരങ്ങളുടെ വിവാഹം നീണ്ടു പോയപ്പോൾ ഇനി ബോളിവുഡ് റൂമറായി മാത്രം ഇവരുടെ ബന്ധം ഒതുങ്ങുമോ എന്നും പ്രേക്ഷകർ സംശയം പ്രകടിപ്പിച്ചിരുന്നു.

ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു വിവാഹ വാർത്ത ദീപികയും രൺവീറും പുറത്തു വിട്ടത്. കഴിഞ്ഞ ആറ് വർഷമായി തങ്ങൾ പ്രണയത്തിലായിരുന്നെന്നും താരങ്ങൾ തുറന്നു പറഞ്ഞു. ഗോസിപ്പ് കോളങ്ങളിൽ പ്രചരിച്ച പല വാർത്തകളും ഇവരുടെ കാര്യത്തിൽ ശരിയായിരുന്നു. ദീപിക-രൺവീർ ജോഡികൾ ഒരുമിച്ചെത്തിയ എല്ലാ ചിത്രങ്ങളും ബോക്സോഫീസിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴിത വിവാഹത്തിനു ശേഷം ഇരുവരും ക്യാമറയ്ക്ക് മുന്നിൽ ഒരുമിച്ചെത്തുകയാണ്. റൊമാന്റിക് മൂടിലാണ് താരങ്ങളുടെ എൻട്രി....

ബോളിവുഡിലെ റൊമാന്റിക്  ദമ്പതികൾ

ബോളിവുഡിലെ റൊമാന്റിക് ദമ്പതികൾ

ബോളിവുഡിലെ ക്യൂട്ടസ്റ്റ് റൊമാന്റിക് കപ്പിൾസാണ് ദീപികയും രൺവീറും. വിവാഹത്തിനു മുൻപത്തെ പോലെതന്നെയാണ്ന അവർ ഇപ്പോഴും. എല്ലാ പൊതുപരിപാടികളിലും രൺവീറിന്റെ കയ്യിൽ തൂങ്ങിയായിരിക്കും ദീപിക എത്തുക. ബോളിവുഡിലെ മിന്നും താരമാണ് ദീപിക. എന്നാൽ ഒരു ഭാര്യയുടെ കടമ വളരെ കൃത്യമായി നതന്നെ താരം നിർവഹിക്കുന്നുമുണ്ട്. അത് രൺവീർ സമ്മതിച്ചിട്ടുമുണ്ട്.

 രൺവീർ-ദീപിക സൂപ്പർ ഹിറ്റ്

രൺവീർ-ദീപിക സൂപ്പർ ഹിറ്റ്

രൺവീർ ദീപിക ജോഡികളായി എത്തിയ എല്ലാ ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളായിരുന്നു. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പദ്മാവദ് സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. നെഗറ്റീവ് വേഷത്തിലാണ് രൺവീർ എത്തിയതെങ്കിലും ചിത്രത്തിൽ ഇവരുടെ ജോഡികൾ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കൂടാതെ രാംലീല രൺവീർ- ദീപിക ജോഡികൾ ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരങ്ങളുടെ ഏറ്റവും പുതിയ പരസ്യ ചിത്രമാണ് പ്രത്യക്ഷപ്പെടുന്നത്.

 റൊമാന്റിക് ആഡ്

റൊമാന്റിക് ആഡ്

അതീവ റൊമാന്റിക്കായിട്ടാണ് പരസ്യത്തിൽ രൺവീറും- ദീപികയും എത്തുന്നത്. എസിയുടെ പര്യസത്തിലൂടെയാണ് താരജോഡികളുടെ രണ്ടാം വരവ്. യഥാർഥ ജീവിതത്തെ പോലെ ഭർത്താവും ഭാര്യയയുമായിട്ടാണ് താരങ്ങൾ എത്തുന്നത്. കാമുകനും ഭർത്താവും തമ്മിലുള്ള വ്യത്യാസമാണ് രസകരമായി പരസ്യത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ വീണ്ടും ഒരുമിച്ച് കമ്ടതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ.

 ആദ്യം  രൺബീറിനോടൊപ്പം

ആദ്യം രൺബീറിനോടൊപ്പം

വിവാഹത്തിനു ശേഷം ദീപിക ആദ്യമായി പ്രത്യക്ഷപ്പെട്ടത് പഴയ കാമുകനും സുഹൃത്തുമായ രൺബീറിനോടൊപ്പമായിരുന്നു. പെയ്ന്റിന്റെ പരസ്യത്തിലായിരുന്നു വർഷങ്ങൾക്ക് ശേഷം താരങ്ങൾ പ്രത്യക്ഷപ്പെട്ടത്. ദീപികയും രൺബീറും ബ്രേക്കപ്പിനു ശേഷവും ഒരുമിച്ച് സിനിമയിൽ എത്തിയിരുന്നു. തമാശയ്ക്ക് ശേഷം രൺബീർ-ദീപിക ജോഡിയെ പ്രേക്ഷകർ ഒരുമിച്ച് കാണുന്നത് ആ പെയ്ന്റിന്റെ പരസ്യത്തിലാണ്. പപ്പരാസികൾ ഇതിനെതിരെ കഥയുമായി രംഗത്തെത്തിയിരുന്നെങ്കിലും അത് വേണ്ടവിധം വർക്കൗട്ട് ആയില്ലായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X