പുതിയ വീട്ടിലേക്ക് ​ഗൃഹ പ്രവേശന ചടങ്ങ് നടത്തി ദീപികയും രൺവീറും; ദമ്പതികളുടെ രണ്ടാമത്തെ വീട്

ബോളിവുഡിലെ ജനപ്രിയ താര ദമ്പതികളാണ് രൺവീർ സിം​ഗും ദീപിക പദുകോണും. കരിയറിൽ ഒരുപോലെ തിളങ്ങുന്ന രണ്ട് പേരെയും ഒരു വീട്ടിലെ രണ്ട് സൂപ്പർ സ്റ്റാറുകൾ എന്നാണ് ആരാധകർ വിളിക്കുന്നത്. ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നായികയാണ് ദീപികയെങ്കിൽ രൺവീർ ഇന്ന് ബോളിവുഡിൽ താരമൂല്യവും അഭിനയ മികവും ഒരുപോലെയുള്ള നടനാണ്.

രാം ലീല, ബാജിരാവോ മസ്താനി, പദ്മാവത്, 83 എന്നീ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്. മികച്ച സിനിമകൾക്കൊപ്പം നിരവധി ബ്രാൻഡുകളുടെ മുഖമാണ് ദീപികയും രൺവീറും. 2012 ഓടെ ഡേറ്റിം​ഗ് ആരംഭിച്ച ദീപികയും രൺവീറും 2018 ലാണ് വിവാ​​ഹിതർ ആവുന്നത്.

ഇപ്പോഴിതാ പുതിയൊരു വിശേഷം പങ്കുവെച്ചിരിക്കുകയാണ് രൺവീർ സിം​ഗ്. അലിബാ​ഗിൽ വാങ്ങിയ പുതിയ വീട്ടിലേക്ക് ​ഗൃഹപ്രവേശനം നടത്തിയിരിക്കുകയാണ് ഇരു താരങ്ങളും. അടുത്ത ബന്ധുക്കൾ മാത്രമാണ് ​ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തത്. 22 കോടി രൂപ മുടക്കിയാണ് ദീപികയും രൺവീറും ഈ വീട് സ്വന്തമാക്കിയത്.

deepika padukone

മുംബൈയിൽ തന്നെ മറ്റൊരു വീടും ഇവർക്കുണ്ട്. വെക്കേഷൻ ആഘോഷിക്കാനും മറ്റുമായിട്ടാണ് പുതിയ വീട് ഉപയോ​ഗിക്കുക എന്നാണ് വിവരം. മുംബൈ പ്രഭാദേവി പ്രദേശത്താണ് ദീപികയും രൺവീറും ഇതുവരെ താമസിച്ച വീടുള്ളത്. 2.25 ഏക്കർ സ്ഥലത്താണ് പുതിയ വീടുള്ളത്. അഞ്ച് ബെഡ്റൂമുകളുള്ള ബം​ഗ്ലാവാണിത്.

വീടിന്റെ മുഴുവൻ ഫോട്ടോ ദമ്പതികൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല. 83 യാണ് രൺവീറും ദീപികയും അവസാനമായി ഒരുമിച്ച് അഭിനയിച്ച സിനിമ. വിവാഹത്തിന് ശേഷം ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ച സിനിമയായിരുന്നു ഇത്. എന്നാൽ സിനിമ വലിയ വിജയമായിരുന്നില്ല. അതേസമയം രാം ലീല, പദ്മാവത്, ബാജിരാവോ മസ്താനി എന്നീ സിനിമകളിൽ ദീപികയും രൺവീറും ഒരുപോലെ തിളങ്ങിയിരുന്നു. രണ്ട് പേരുടെയും കരിയറിലെ മികച്ച സിനിമളായിരുന്നു ഇവ.

ranveer deepika

​ഗെഹരിയാനാണ് ദീപികയുടെ ഒടുവിലായി റിലീസ് ചെയ്ത സിനിമ. ചിത്രം ആമസോൺ പ്രെെമിലൂടെയായിരുന്നു റിലീസായത്. സിദ്ധാർത്ഥ് ചതുർവേദി, അനന്യ പാണ്ഡെ തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റ് അഭിനേതാക്കൾ. ഫെെറ്റർ, പ്രൊജക്ട് കെ, പഥാൻ എന്നീ ബി​ഗ് ബജറ്റ് സിനിമകളാണ് ദീപികയുടെ അടുത്ത റിലീസുകൾ.

ഷാരൂഖ് ഖാനും ദീപികയും വീണ്ടും ഒരുമിച്ചെത്തുന്ന സിനിമയാണ് പഥാൻ. തെന്നിന്ത്യൻ താരം പ്രഭാസ് നായകനായെത്തുന്ന സിനിമയാണ് പ്രൊജക്ട് കെ. ഇരുവരും ആദ്യമായാണ് ഒരുമിച്ച് അഭിനയിക്കുന്നത്. ഹൃതിക് റോഷനും ദീപികയും ആദ്യമായി ഒരുമിച്ചെത്തുന്ന സിനിമയാണ് ഫെെറ്റർ. ആക്ഷൻ പശ്ചാത്തലത്തിലുള്ള
സിനിമകളാണ് മൂന്നുമെന്നാണ് പുറത്തു വരുന്ന വിവരം.

Read more about: deepika padukone ranveer singh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X