കപില്‍ ദേവും ഭാര്യയുമായുളള മേക്കോവറില്‍ രണ്‍വീറും ദീപികയും! 83യുടെ സ്റ്റില്‍ ഏറ്റെടുത്ത് ആരാധകര്‍
ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ ജീവിത കഥ പറയുന്ന 83 റിലീസിങ്ങിനൊരുങ്ങുകയാണ്. ബോളിവുഡ് സൂപ്പര്‍ താരം രണ്‍വീര്‍ സിങ് കപില്‍ ദേവായി എത്തുന്ന ചിത്രത്തില്‍ ദീപിക പദുകോണാണ് ഭാര്യയുടെ വേഷത്തില്‍ എത്തുന്നത്. കബീര്‍ ഖാനാണ് ഈ സ്പോര്‍ട്സ് ഡ്രാമ ചിത്രം സംവിധാനം ചെയ്യുന്നത്.

അണിയറയില്‍ ഒരുങ്ങവേ കബീര്‍ സിങ്ങിന്റെതായി പുറത്തിറങ്ങിയ പുതിയ പോസ്റ്റര്‍ ശ്രദ്ധേയമായി മാറിയിരുന്നു. കപില്‍ ദേവായി രണ്‍വീറും ഭാര്യ റോമി ദേവായി ദീപികയുടെയും മേക്കോവറാണ് ശ്രദ്ധേയമായിരിക്കുന്നത്. വിവാഹ ശേഷം രണ്‍വീറും ദീപികയും ഒന്നിച്ച ആദ്യ ചിത്രം കൂടിയാണ് 83.
വമ്പന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്. ചിത്രത്തില്‍ തമിഴ് താരം ജീവയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൃഷ്മാചാരി ശ്രീകാന്തായിട്ടാണ് ജീവ എത്തുന്നത്. എപ്രില്‍ 10നാണ് 83 ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. താഹിര്‍ രാജ് ബാസിന്‍, സാഖിബ് സലീം, ഹാര്‍ദി സന്ധു, സാഹില്‍ ഖെത്തര്‍, ചിരാഗ് പാട്ടീല്‍, ആദിനാഥ് കോത്താര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.


Click it and Unblock the Notifications