ദീപികയുമായി വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം!! കരീനയോട് ആ സംശയവുമായി രൺവീർ സിങ്...
ബോളിവുഡിൽ ചർച്ചയാകുന്നത് കരീനയോട് രൺവീർ സിങ് ചോദിച്ച ഉപദേശമാണ്.
ബോളിവുഡിലെ ക്യൂട്ട് റൊമാന്റിക താര ദമ്പതിമാരാണ് ദീപിക പദുകോണും രൺവീറ്‍ സിങ്ങും. ഇവരുടെ പ്രണയവും വിവാഹവുമൊക്കെ പ്രേക്ഷകർ വൻ ആഘോഷ പൂർവ്വം കൊണ്ടാടിയതായിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡിയാണ് ഇവരുടേത് . താരങ്ങളുടെ ചെറിയ വിശേഷങ്ങൾ പോലും ആരാധകർക്കിടയിൽ വലിയ ചർച്ചയാകാറുണ്ട്.

ഇപ്പോൾ ബോളിവുഡിൽ ചർച്ചയാകുന്നത് കരീനയോട് രൺവീർ സിങ് ചോദിച്ച ഉപദേശമാണ്. കരീന അവതാരകയായി എത്തുന്ന റേഡിയോ ഷോയിലൂടെയാണ് രൺവീർ ഉപദേശം ആരാഞ്ഞത്. മികച്ച ഭർത്താവാകാനുള്ള ടിപ്സ് നൽകാമോ എന്നായിരുന്നു താരത്തിന്റെ ആവശ്യം. രൺവീർ ദീപികയെ എത്രത്തോളം സ്നേഹിക്കുന്നുവെന്നുളളത് പ്രേക്ഷകർക്ക് എല്ലാവർക്കും അറിയാം. അതിനാൽ തന്നെ ടിപ്സിന്റെ ആവശ്യമില്ലെന്ന് കരീന പറഞ്ഞു.
എന്നാൽ ഏറ്റവും ഒടുവിൽ കരീന രൺവീറിന് ഉപദേശം നൽകുകയായിരുന്നു. പരീക്ഷിച്ച് നോക്കിയാൽ മാജിക് കാണാൻ സാധിക്കുമെന്ന് പറഞ്ഞു കൊണ്ടായിരുന്നു കരീന ഇക്കാര്യം പങ്കുവെച്ചത്. രണ്ടു പേരും പരസ്പരം കുറച്ച് സ്പേസ് നൽകണം. അതോടെ എല്ലാ കാര്യങ്ങളും ശരിയായി നടക്കുമെന്ന് താരം കൂട്ടിച്ചേർത്തു. കരീനയുടെ ഉപദേശം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.


Click it and Unblock the Notifications