ദീപിക മാത്രമല്ല രൺവീറും വിവാഹ ആഘോഷങ്ങൾ തുടങ്ങി‍!! ഹാൽദി ചിത്രങ്ങൾ വൈറൽ

നീണ്ട ആറ് വർഷത്തെ സുഖസുന്ദരമായ പ്രണയത്തിനൊടുവിലാണ് ബോളിവുഡിലെ ഭാഗ്യ ജോഡികളായ ദീപിക പദുകോണും രൺവീർ സിങ്ങും വിവാഹിതരാകുന്നത്.

ബോളിവുഡിലിലെ ആ താര വിവാഹം യാഥാർഥ്യമാകാൻ ഇനി ദിവസങ്ങൾ മാത്രം. ബോളിവുഡ് കണ്ടതിൽവെച്ച് ഏറ്റവും വലിയ താര വിവാഹമായിരിക്കും നവംബർ 14, 15 തീയതികളിൽ ഇറ്റലിയിൽ നടക്കാൻ പോകുന്നത്. നീണ്ട ആറ് വർഷത്തെ സുഖസുന്ദരമായ പ്രണയത്തിനൊടുവിലാണ് ബോളിവുഡിലെ ഭാഗ്യ ജോഡികളായ ദീപിക പദുകോണും രൺവീർ സിങ്ങും വിവാഹിതരാകുന്നത്.

നവംബർ ആദ്യ വാരം മുതൽ വിവാഹാഘോഷ ചടങ്ങുകൾ ഇരു താരകുടുബങ്ങളിലും ആരംഭിച്ചിരുന്നു. വിവാഹത്തിന് മുന്നോടിയായി ദീപികയുടെ വസതിയിൽ നടന്ന നന്തി പൂജ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദീപികയുടെ വിവാഹ വിശേഷങ്ങളായിരുന്നു കൂടുതലും പുറത്തു വന്നത്. എന്നാൽ വിവഹ ചടങ്ങുകൾ പൊടിപൊടിക്കുകയാണ് രൺവീറിന്റെ വസതിയിലും.

 ഹാൽദി ആഘോഷം

ഹാൽദി ആഘോഷം

വിവാഹത്തിനു മുന്നോടിയായിട്ടുള്ള ഹാൽദി ആഘോഷ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിതക്കുന്നത്. വെളള നിറത്തിലുളള കുർത്ത ധരിച്ച് സുഹൃത്തുക്കളോടൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കുന്ന രൺവീറിന്റെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. ദീപികയുടെ ബെംഗളൂരുവിലുളള വസതിയിലും വിവാഹാഘോഷ ചടങ്ങുകൾ തകൃതിയിൽ നടക്കുകയാണ്.

 പഞ്ചാബി ആചാരം

പഞ്ചാബി ആചാരം

ഇരു താരങ്ങളുടേയും മതാചാരപ്രകാരമായിരിക്കും വിവാഹം നടക്കുക. കന്നട ആചാരവിധി പ്രകാരമുളള നന്തി പൂജ കഴിഞ്ഞ ദിവസം ദീപികയുടെ വസതിയിൽ നടന്നിരുന്നു. ഇതിനു പിന്നാലെയായിരുന്നു രൺവീറിന്റെ ഹൽദി. രണ്ടു പേരും അവരവരുടേതായ മാതാചാരപ്രാകാരമാണ് വിവാഹം നടക്കുന്നത്. അതിന്റെ ഭാഗമായി രണ്ട് ദിവസങ്ങളിലായിട്ടാണ് വിവാഹം നടക്കുന്നത്. നവംബർ 15 ന് കന്നട ആചാരവിധി പ്രാകാരം ബൊഗളൂരുവിലും അതിനുശേഷം 15 ന് ഇറ്റലിയിലുവെച്ചാണ് വിവാഹം നടക്കുക.

  നന്തി പൂജ

നന്തി പൂജ


കന്നട വിവാഹങ്ങളിലെ ഒരു ചടങ്ങാണ് നന്തി പൂജ. വിവാഹത്തിന് 10 ദിവസം മുൻപാണ് ഈ ചടങ്ങ് നടത്തുന്നത്. ദീപികയുടെ ബെംഗളൂരുവിലെ വസതിയിൽവെച്ച് അമ്മ ഉജ്ജ്വല പദുകോണിന്റെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്. ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമാണ് നന്തി പൂജയ്ക്ക് പങ്കെടുത്തത്.ബോളിവുഡിലെ പ്രമുഖ ഡിസൈനർ സഭ്യസാചി ഡിസൈൻ ചെയ്ത ഓറഞ്ച് നിറമുള്ള വസ്ത്രമണ് ദീപിക ധരിച്ചിരുന്നത്.

 പരമ്പരാഗത രീതിയിലുളള വിവാഹം

പരമ്പരാഗത രീതിയിലുളള വിവാഹം

പൂർണ്ണമായും പരമ്പരാഗത ആചാരവിധി പ്രകാരമായിരിക്കും ദീപികയുടേയും രൺവീറിന്റേയും വിവാഹം നടക്കുക. ഇതുവരെ നടത്ത വിവാഹാഘോഷ ചടങ്ങുകൾ എല്ലാം തന്നെ അങ്ങനെയുളളതുമായിരുന്നു. നന്തി പൂജയും ഹാൽദി ആഘോഷവുമെല്ലാം അങ്ങനെ തന്നെയായിരുന്നു. ചടങങിൽ സംബന്ധിക്കുമ്പോൾ പരമ്പരാഗത വസ്ത്രങ്ങളായിരുന്നു ഇരു താരങ്ങളും അറിഞ്ഞത്. വിവാഹത്തിനും അങ്ങനെ തന്നെയായിരിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.

ഉഗ്രൻ  വിരുന്ന്

ഉഗ്രൻ വിരുന്ന്

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഇറ്റലിയിലെ താര വിവാഹത്തിന് പങ്കെടുക്കുന്നത്. ബോളിവുഡിൽ നിന്നു തന്നെ എണ്ണപ്പെട്ട അതിഥികൾക്ക് മാത്രമാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. വിവാഹ ശേഷം സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി സർക്കാരം ഒരുക്കിയിട്ടുണ്ട്. ബെംഗളൂരുവിലും മുംബൈയിലുമാണ് വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്. വിവാഹത്തിനു ശേഷം നവംബർ 21 ബെംഗളൂരുവിലെ ഗ്രാന്‍ഡ് ഹയാത്തിലും പിന്നീട് ഡിസംബർ 1 ന് മുംബൈയിലെ ലീല പാലസിലുമാണ് പാർട്ടി ഒരുക്കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X